ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും

തൃശൂരിലെ ഹൈലൈറ്റ് മാളിലെ സംഗീതപരിപാടിക്ക് പിന്നാലെ മലയാളി ഡി.ജെ സനയ്‌ക്കെതിരെ രൂക്ഷ സൈബറാക്രമണം. കഴിഞ്ഞ ദിവസം സന അവതരിപ്പിച്ച സംഗീത പരിപാടിയിലെ വസ്ത്രധാരണത്തെ ചൊല്ലിയാണ് അവര്‍ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡ് ഷെയ്മിംഗും സൈബറിടത്ത് ഉയരുന്നത്. പരിപാടിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം. തൃശൂരിലെ പരിപാടിയുടെ വീഡിയോ സന തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചത്.തൃശൂര്‍ സ്വദേശിയായ ഡി.ജെ സന രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ഡി.ജെ.പെര്‍ഫോമറാണ്.
സനയുടെ വസ്ത്രധാരണത്തെയും ശരീരത്തെയും അധിക്ഷേപിച്ചു കൊണ്ടാണ് ഒരുവിഭാഗം ആക്രമണം നടത്തുന്നത്. ലൈംഗികാധിക്ഷേപം നടത്തുന്നവരുണ്ട്. അതേസമയം താരത്തിനെ പിന്തുണയ്ക്കുന്നവരും ഉണ്ട്. വസ്ത്രധാരണവും വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്ന് സനയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. സന അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേസമയം സംഭവത്തില്‍ സന പ്രതികരണമൊന്നും നടത്തിയിട്ടില്ല.
https://www.facebook.com/Malayalivartha























