ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...

ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിജീഷയുടെ മരണത്തിൽ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പൊങ്കാല അടുപ്പുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കാത്തതും മതിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് അപകടത്തിന് കാരണമായതെന്ന് വിജീഷയുടെ ഭർത്താവ് ദിനേഷ് കുമാർ ആരോപിച്ചു.
അതേസമയം, സംഭവത്തിൽ കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള വിമർശനങ്ങൾ ശക്തമായതോടെ, വരും വർഷങ്ങളിൽ അടുപ്പുകൾ തമ്മിലുള്ള ദൂരപരിധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























