Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം

14 APRIL 2026 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ശോഭാ സുരേന്ദ്രനെ ബിജെപിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട പാര്‍ട്ടിയില്‍ കലാപം. ഇതിനൊപ്പം പാലക്കാട്ട് പണം വിതരണം നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിക്ഷണ നടപടിയും ഒട്ടും വൈകില്ല. ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യമാണുള്ളത്. ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കമാണെന്നും ഇവരെ പാര്‍ട്ടിക്കു പുറത്താക്കണമെന്നുമാണ് സംസ്ഥാനതലത്തിലെയും പ്രാദേശിക തലത്തിലെയും വികാരം.

ശോഭാ സുരേന്ദ്രനെ പാലക്കാട്ട് കെണിയില്‍ വീഴ്ത്തിയ ബിന്ദുവാണെന്ന് ശോഭ ആക്ഷേപിക്കുമ്പോള്‍ അവശേഷിക്കുന്ന ചോദ്യങ്ങള്‍ ബാക്കിയാണ്. വയോധികയ്ക്ക് മുല്ലപ്പൂ ചൂടിയ യുവതി പണം കൊടുത്തെങ്കില്‍ ആ പണം എവിടെ നിന്ന് ശോഭയുടെ കാറില്‍ യുവതി എങ്ങനെ ഇടംപിടിച്ചു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ആലപ്പുഴക്കാരിയായ യുവതിയെ ശോഭ വിളിച്ചുവരുത്തുകയായിരുന്നോ ?

ചതിവില്‍പ്പെടുത്താന്‍ ബിന്ദു പറഞ്ഞയച്ചതോ എന്നതാണ് തെളിയാനുള്ളത്. തന്നെ ചതിക്കാന്‍ ബിന്ദു പണം കൊടുത്ത യുവതിയെ കരുവാക്കിയെന്നും പണം വിതരണ നീക്കം ബിന്ദുവാണ് കോണ്‍ഗ്രസുകാരെ അറിയിച്ചതെന്നും പറയപ്പെടുന്നു.

ഇത്രയേറെ നിലവാരം കെട്ടവിധം തന്നെക്കാള്‍ പ്രായം കൂടിയ ബിന്ദുവിനെ കേട്ടാല്‍ അറയ്ക്കുന്ന തറഭാഷയും തെറിയും അസഭ്യവും വിളിച്ച ശോഭാ സുരേന്ദ്രന്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിനുതന്നെ കളങ്കമാണെന്ന് ബിജെപിയില്‍ പരക്കെ അഭിപ്രായമുയര്‍ന്നു. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പാലക്കാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ മൊഴിയെടുത്തതോടെ ശോഭ കുരുങ്ങുമെന്ന് വ്യക്തമാണ്. പണം വാങ്ങിയ വയോധികയെ ചോദ്യം ചെയ്താല്‍ പലതും പുറത്തുവരും. പാലക്കാട്ടെ സാരി വിതരണവും ശോഭയ്ക്ക് കുരുക്കായി മാറുകയാണ്.

പണം നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ല കളക്ടറുടെ നിര്‍ദേശപ്രകാരം അന്വേഷണം റിട്ടേണിങ് ഓഫീസര്‍ പാലക്കാട് ആര്‍ഡിഒ അന്‍വര്‍ സാദത്തിനാണ് ശോഭ സുരേന്ദ്രന്‍ മൊഴി നല്‍കിയിരിക്കുന്നത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ കെ അബ്ദുള്‍ ജലീലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കഴിഞ്ഞ ദിവസം പണം കൈപ്പറ്റിയ വയോധികയുടെ മൊഴിയെടുക്കുകയും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കണ്ണാടി പഞ്ചായത്തിലെ തരുവക്കുറുശിയില്‍ ശോഭ സുരേന്ദ്രനൊപ്പം കാറിലെത്തിയ യുവതി വോട്ടര്‍ക്ക് 5,000 രൂപ നല്‍കിയത്.

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി വോട്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പണം വിതരണം കേരളമെമ്പാടും ബിജെപിക്ക് തിരിച്ചടിയായതായാണ് പാര്‍ട്ടിതല വിലയിരുത്തല്‍. ശോഭ പാലക്കാട്ട് തോല്‍ക്കുമെന്നു മാത്രമല്ല ബിജെപിയുടെ സാധ്യതാ മണ്ഡലങ്ങളിലെല്ലാം വോട്ടു നഷ്ടത്തിന് പാലക്കാട് സംഭവം ഇടയാക്കിയെന്നും ബിജെപി നിലയിരുത്തുന്നു. ഇതിനു പിന്നാലെയാണ് പാലക്കാട്ടെ വോട്ടര്‍ക്ക് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്ന് ആരോപിക്കുന്ന ശോഭ, ബിന്ദുവിനെ അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്നാണ് ഫോണ്‍ സന്ദേശത്തില്‍ പറയുന്നത്.

വോട്ടര്‍ക്ക് പണം നല്‍കിയ സ്ത്രീ വന്നത് ആലപ്പുഴ റജിസ്‌ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നല്‍കുമെന്നും ശോഭ പറയുന്നു. അത്തരത്തില്‍ ശോഭയെ ആലപ്പുഴയിലെ നേതാവായ ബിന്ദു ചതിച്ചതാണെന്ന് ശോഭ വിശ്വസിക്കുന്നു. ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുക മാത്രമല്ല തന്നെയും ഭര്‍ത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഓണ്‍ലൈനായി പരാതിയില്‍ ബിന്ദു വ്യക്തമാക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍നിന്ന് മത്സരിച്ചിരുന്ന കാലം മുതല്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.
ആലപ്പുഴ ബി.ജെ.പി പ്രവര്‍ത്തകയെ ശോഭ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവിട്ട് പരാതി നല്‍കിയ ബിന്ദു വിനയകുമാറിനെതിരെ പുറത്താക്കുകയും അസഭ്യം പറഞ്ഞ ശോഭാ സുരേന്ദ്രനെ അകത്തിരുത്തുകയും ചെയ്തതിലെ അനീതിയെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്. ശോഭയെ പാര്‍ട്ടി നേതൃത്വത്തിന് ഭയമാണെന്നും ശോഭയെക്കുറിച്ച അന്വേഷിക്കാന്‍ ഒരു നേതാവും തയാറല്ലെന്നും ബിന്ദു വിനയകുമാര്‍ പറഞ്ഞിരുന്നു.

പാലക്കാട് വോട്ടിന് നോട്ട് വിവാദത്തില്‍ പണമെത്തിച്ചത് ബിന്ദുവാണെന്നും ശോഭ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ബിന്ദുവിനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ടത്. ശോഭ സുരേന്ദ്രന്‍ പക്ഷത്തെ എതിര്‍ത്തതിന്റെ വൈരാഗ്യമാണ് വോട്ടിന് പണം നല്‍കിയെന്ന കേസിലേക്ക് വലിച്ചിഴക്കാന്‍ കാരണമെന്ന് ബിന്ദു പറയുന്നു.

ബിജെപിയില്‍ ശോഭയുടെ പക്ഷത്തേക്ക് ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് തയാറാകാതെ ഇരുന്നതാണ് തന്നോടുള്ള ശത്രുതക്ക് കാരണം. തെരഞ്ഞെടുപ്പിന് മുമ്പ് ശോഭ സുരേന്ദ്രന്‍, സ്വന്തം പക്ഷക്കാരെ തിരുകി കയറ്റുന്നു എന്നാരോപിച്ച് ബിന്ദു ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇത് പിന്നീട് ബി.ജെ.പി നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. സഭ്യമല്ലാത്ത ഒരുപാടു ആരോപണങ്ങളും അധിക്ഷേപങ്ങളും ശോഭ സുരേന്ദ്രന്‍ വനിതാ നേതാവിനെതിരെ ഉന്നയിച്ച സാഹചര്യത്തിലും ശോഭയ്‌ക്കെതിരെ നടപടിയുണ്ടായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (37 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends