ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

ഡോക്ടര്‍ ഷേബാ റേയ്ച്ചല്‍ (ലക്ഷ്മി ആര്‍. പണിക്കര്‍ - 34) ജീവനൊടുക്കിയ സംഭവത്തില്‍, ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ് സുബിന്‍ പി. വര്‍ഗീസ്. വിശ്രമമില്ലാത്ത ജോലിഭാരവും വകുപ്പ് മേധാവിയുടെ കടുംപിടുത്തവുമാണ് ഷേബയുടെ മരണത്തിന് കാരണമായതെന്ന് സുബിന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.കഴിഞ്ഞ ബുധനാഴ്ച 24 മണിക്കൂര്‍ നീണ്ട ഡ്യൂട്ടി കഴിഞ്ഞെത്തിയ ഷേബയോട് വീണ്ടും ഡ്യൂട്ടിക്ക് കയറാന്‍ എച്ച്.ഒ.ഡി നിര്‍ബന്ധിച്ചുവെന്ന് സുബിന്‍ പറയുന്നു.
'ശാരീരികമായി അത്രമേല്‍ തളര്‍ന്നിട്ടും വീട്ടിലേക്ക് വരാന്‍ അനുവാദം നല്‍കിയില്ല. ഒന്ന് വിശ്രമിക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലും അവിടെ നിന്ന് തന്നെ സോപ്പും തോര്‍ത്തും വാങ്ങി കുളിച്ച് അവള്‍ വീണ്ടും ഡ്യൂട്ടിക്ക് കയറി. ഈ ജോലി എനിക്ക് വയ്യ എന്ന് അന്ന് സങ്കടത്തോടെ അവള്‍ എന്നോട് പറഞ്ഞിരുന്നു,' - സുബിന്‍ കുറിച്ചു.പത്തനംതിട്ടയിലേക്ക് ഒരു മാറ്റത്തിന് വേണ്ടി ഷേബ ശ്രമിച്ചിരുന്നതായും ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ അവള്‍ അത്രമേല്‍ കൊതിച്ചിരുന്നതായും കുറിപ്പിലുണ്ട്.
ശനിയാഴ്ച രാത്രി വീഡിയോ കോളില്‍ സംസാരിക്കുമ്പോള്‍ പോലും ജോലിയുടെ കഷ്ടപ്പാടുകള്‍ അവള്‍ പങ്കുവെച്ചിരുന്നു.എന്നാല്‍ ഞായറാഴ്ച രാവിലെ ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് ഹോസ്റ്റലിലെ സിസ്റ്ററെ വിളിച്ചു പരിശോധിച്ചപ്പോഴാണ്ഷേബയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കഴിഞ്ഞ ആഴ്ച ഷേബ സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു.
വാക്‌സിന്‍ എടുത്ത ശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ക്കൊപ്പം അമിതമായ ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും ചേര്‍ന്നപ്പോള്‍ അവള്‍ക്ക് താങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് സുബിന്‍ ചൂണ്ടിക്കാട്ടുന്നു.'ബുധനാഴ്ചത്തെ ആ ഡ്യൂട്ടി കഴിഞ്ഞ് അവളെ വീട്ടില്‍ വരാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ന് അവള്‍ എന്റെ കൂടെ ഉണ്ടായേനെ,' എന്ന സുബിന്റെ വാക്കുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന കടുത്ത സമ്മര്‍ദ്ദത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
https://www.facebook.com/Malayalivartha
























