തൊട്ടതെല്ലാം പിഴച്ചു... ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസിന് കനത്ത നഷ്ടം; എംക്യു–4സി ഡ്രോൺ തകർന്നു, സ്ഥിരീകരണം

ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസിന് കനത്ത നഷ്ടം. യുഎസ് നാവികസേനയുടെ അത്യാധുനിക ഡ്രോൺ തകർന്നതിനു സ്ഥിരീകരണം. എംക്യു–4സി ട്രൈറ്റൺ ഡ്രോൺ തകർന്നതായി നേവൽ സേഫ്റ്റി കമാൻഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ കാരണങ്ങളാൽ തകർന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല.
നോർത്രോപ്പ് ഗ്രുമ്മൻ നിർമിച്ച ഈ സമുദ്ര നിരീക്ഷണ ഡ്രോണിന് ഏകദേശം 240 ദശലക്ഷം ഡോളറാണ് (ഏകദേശം 2000 കോടി രൂപ) വില. ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണിത്. ഡ്രോണിന് 50,000 അടിക്ക് മുകളിൽ ദീർഘനേരം തുടർച്ചയായി പറക്കാൻ കഴിയും.
ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം. രണ്ടാംഘട്ട ചർച്ചകളിൽ പങ്കെടുക്കണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ അധികൃതർ പറഞ്ഞു. അതേസമയം, യുഎസും ഇറാനുമായുമുള്ള ചർച്ചകൾ 72 മണിക്കൂറിനുള്ളിൽ നടക്കുമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടു ചെയ്തു. ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനായി പാക്കിസ്ഥാനിലേക്ക് പോകാനിരുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ യാത്ര
ഹോർമുസ് കടലിടുക്കിൽ വച്ച് രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റിയതായി റവല്യൂഷനറി ഗാർഡ്സ്. ഇതിൽ ഒരു കപ്പൽ ദുബായിൽനിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര റവല്യൂഷനറി ഗാർഡ്സിന്റെ അനുമതിയോടെ ആയിരിക്കണമെന്നും സേന വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിനു നേരെ ഇറാന്റെ ആക്രമണം. പാക്കിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നതെന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.
ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തിൽ ഭിന്നതകൾ നിലനിൽക്കുന്നതിനാൽചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി വെടിനിർത്തൽ നീട്ടുകയാണെന്നും എന്നാൽ രാജ്യത്തിന്റെ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ വെടിനിർത്തൽ കരാർ കാലാവധി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു പ്രഖ്യാപനം. സമാധാന ചർച്ചകൾക്കായി ഇനി വൈസ് പ്രസിഡന്റ് ജെ. ഡി വാൻസ് പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചതിനെ തുടർന്നാണിത്. വെടിനിർത്തൽ നീട്ടാൻ പാക്കിസ്ഥാൻ നേതാക്കൾ തന്നോട് അഭ്യർത്ഥിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.
റാമല്ലയ്ക്ക് കിഴക്കുള്ള അൽ-മുഗയിർ ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ വെടിവയ്പ്പിൽ 13 വയസ്സുകാരനായ സ്കൂൾ വിദ്യാർഥിയുൾപ്പെടെ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടു. പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയെ ഉദ്ധരിച്ച് വഫ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ന് ഉച്ചകഴിഞ്ഞ് അൽ-മുഗയിർ ബോയ്സ് സ്കൂളിനു നേരെ കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. കൊല്ലപ്പെട്ട രണ്ടാമത്തെയാൾ 32 വയസ്സുകാരനാണ്. ആക്രമണത്തിൽ പരുക്കേറ്റ മറ്റു നാലുപേരെ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമാധാന ചർച്ചയിൽ പങ്കെടുക്കുന്നതിനായി ഇറാന്റെ പ്രതിനിധി സംഘം പാക്കിസ്ഥാനിലേക്ക് പുറപ്പെട്ടിട്ടില്ലെന്ന് ഇറാൻ ഔദ്യോഗിക മാധ്യമം. ഇസ്‌ലാമാബാദിൽ ഇന്നായിരുന്നു ചർച്ച നടക്കേണ്ടിയിരുന്നത്. ഇറാൻ പങ്കെടുക്കില്ലെന്ന് ഏറക്കുറെ വ്യക്തമായതോടെ ചർച്ച അനിശ്ചിതത്വത്തിലാണ്. അതേസമയം, ഇന്ന് പാക്കിസ്ഥാനിൽ എത്തുമെന്ന് കരുതിയിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ബുധനാഴ്ച മാത്രമേ എത്തൂവെന്ന് വൈറ്റ്ഹൗസും അറിയിച്ചു. ഇതോടെ ചർച്ച നീട്ടിവയ്ക്കുമെന്നാണ് സൂചന.
പാക്കിസ്ഥാനിൽ വച്ച് ഇറാനുമായി നടക്കാനിരിക്കുന്ന ചർച്ചയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഇറാനുമായി കരാറിലെത്താനായാൽ നേരിട്ടോ വെർച്വലായോ ട്രംപ് ചർച്ചയിൽ പങ്കെടുക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ന് നടക്കുമെന്ന് കരുതിയിരുന്ന ചർച്ച നാളത്തേക്ക് നീട്ടുമെന്നാണ് നിലവിലെ വിവരം.
ഇറാൻ വെടിനിർത്തൽ അവസാനിക്കാനിരിക്കെ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ ഓർമിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ ഇറാന്റെ ആണവകേന്ദ്രങ്ങളെ സമ്പൂർണമായി തകർത്തെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അവകാശപ്പെട്ടു
ഇറാൻ–യുഎസ് രണ്ടാംഘട്ട ചർച്ചകൾ ഇന്ന് നടക്കുമോയെന്ന അനിശ്ചിതത്വത്തിനിടെ വാക്പോരുമായി യുഎസും ഇറാനും. വെടിനിർത്തൽ അവസാനിക്കുന്ന ബുധനാഴ്ചയ്ക്കു മുൻപ് കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബുകൾ വർഷിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തി.
ഹോർമുസിൽ ഉപരോധം ലംഘിച്ച ഇറാനിയൻ കപ്പൽ യുഎസ് പിടിച്ചെടുത്തതിനെത്തുടർന്ന് സമാധാന ചർച്ചയിൽ പങ്കെടുക്കാൻ ഇറാൻ വിസമ്മതിച്ചതിനു പിന്നാലെയാണിത്. കരാറിലെത്താനാകാതെ താൽക്കാലിക വെടിനിർത്തൻ അവസാനിക്കുകയാണെങ്കിൽ ഇറാനുമേൽ അനേകം ബോംബുകൾ പെയ്തിറങ്ങുമെന്ന് പിബിഎസ് ന്യൂസിനോടു സംസാരിക്കവേ ട്രംപ് പറഞ്ഞു.
അതേസമയം ഇറാനിൽ ആഭ്യന്തര പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റിലായ എട്ട് വനിതകളുടെ വധശിക്ഷ നടപ്പാക്കുന്നതിൽ നിന്നും ഇറാൻ പിന്മാറിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്‍റെ വാക്കുകൾ ഇറാനും നേതാക്കളും കേട്ടെന്നും ഇന്ന് നടക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിയെന്നുമാണ് ട്രംപിന്‍റെ പുതിയ അവകാശവാദം. നാല് പേരെ ഇറാൻ ഉടനെ വിട്ടയക്കുമെന്നും മറ്റുള്ളവർക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് വനിതകളെ വിട്ടയക്കണമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ആഭ്യന്തര പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റിലായ എട്ട് സ്ത്രീകൾക്ക് വധശിക്ഷ വിധിച്ചുവെന്ന വാർത്തകൾ തള്ളി ഇറാനിയൻ ജുഡീഷ്യറി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രക്ഷോഭകരായ സ്ത്രീകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാൻ ട്രംപിന്‍റെ വാദങ്ങളെ തള്ളിയത്. പ്രതിഷേധങ്ങളിൽ പങ്കെടുത്ത വനിതകളെ ഉപദ്രവിക്കരുതെന്ന ട്രംപിന്‍റെ അഭ്യർത്ഥനക്ക് പിന്നാലെ വിഷയം വലിയ ചർച്ചയായിരുന്നു. വധശിക്ഷയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ രാജ്യാന്തര തലത്തിൽ ചർച്ചയായതോടെ വിഷയത്തിൽ ഇറാൻ ജുഡീഷ്യറി തന്നെ വ്യക്തത വരുത്തിയത്.
ഡോണൾഡ് ട്രംപ് വീണ്ടും വ്യാജ വാർത്തകൾക്ക് പിന്നാലെ പോയിരിക്കുകയാണെന്ന് ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ 'മിസാൻ ഓൺലൈൻ' പരിഹസിച്ചു. വധശിക്ഷയുടെ വക്കിലാണെന്ന് ആരോപിക്കപ്പെട്ട സ്ത്രീകളിൽ ചിലരെ ഇതിനോടകം വിട്ടയച്ചു കഴിഞ്ഞു. മറ്റുള്ളവർ ഗൗരവകരമായ കുറ്റങ്ങൾ നേരിടുന്നുണ്ടെങ്കിലും അവർക്ക് പരമാവധി ലഭിക്കാവുന്നത് തടവുശിക്ഷ മാത്രമാണ്', മിസാൻ ഓൺലൈൻ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക്. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് കപ്പലുകൾ ഇറാൻ പിടിച്ചെടുത്തു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്. സമുദ്രനിയമങ്ങൾ ലംഘിച്ചതിനാണ് കപ്പലുകൾ പിടിച്ചെടുത്തതെന്ന് ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാൻ ഒരു ഏകീകൃത സമാധാന നിർദ്ദേശം മുന്നോട്ടുവെക്കുന്നത് വരെ ആക്രമണം ഉണ്ടാവില്ലെന്നാണ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണം നിർത്തിയെങ്കിലും ഇറാന്റെ സമുദ്ര വ്യാപാരം തടഞ്ഞുകൊണ്ടുള്ള യുഎസ് നാവികസേനയുടെ ഉപരോധം തുടരുമെന്ന് ട്രംപ് അറിയിച്ചു. ഈ ഉപരോധത്തെ യുദ്ധപ്രഖ്യാപനമായാണ് ഇറാൻ കാണുന്നത്. യുഎസ് ഉപരോധം തുടരുന്നിടത്തോളം കാലം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആഗോള ഊർജ്ജ പ്രതിസന്ധിക്ക് ഇത് കാരണമായി.
ഇന്ന് ഹോർമുസ് കടലിടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന സമാധാന ചർച്ചകളിൽ ഇരുവിഭാഗവും പങ്കെടുത്തില്ല. അമേരിക്കൻ പ്രതിനിധി സംഘം വാഷിംഗ്ടണിൽ നിന്ന് പുറപ്പെട്ടില്ലെന്നും, ഇറാൻ ചർച്ചയ്ക്കുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചില്ലെന്നുമാണ് വിവരം. ചർച്ച മുടങ്ങിയത് തിരിച്ചടിയാണെങ്കിലും, ഇരുരാജ്യങ്ങളെയും ചർച്ചയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ തുടരുകയാണ്.
"https://www.facebook.com/Malayalivartha
























