Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?

27 APRIL 2026 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ

ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം... ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കാൻ തീരുമാനം, പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു; വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു; കൊല വിവരിച്ച് പ്രതി സജി

സന്നിധാനത്തിന്റെ ചിത്രങ്ങൾ പകർത്തിയത് ആരാണ്?കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ?കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്? കേരള പോലീസ് ശബരിമല വിഷയത്തിൽ കാണിക്കുന്ന ജാഗ്രതയിൽ നിന്നാണ് ഇത്രയും ചോദ്യങ്ങൾ ഉയരുന്നത്. ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിനു തൊട്ടു മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അനുമതി ഇല്ലാതെ പറന്ന സംഭവത്തിൽ പോലീസും ദേവസ്വം ബോർഡും തമ്മിലുണ്ടായ  പൊരിഞ്ഞ പോര് പോലും വകവയ്ക്കാതെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.  ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും ഡി ജി പി എസ്, ശ്രീജിത്തും തമ്മിലാണ് അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. 


കോസ്റ്റുകാർഡിന്റെ ഹെലികോപ്റ്റർ വ്യാഴാഴ്ച ശബരിമല ക്ഷേത്രത്തിനു മുകളിൽ പകർന്നത് 2024ലെ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് . നിലയ്ക്കൽ പമ്പ സന്നിധാനം എന്നീ അതീവ സുരക്ഷാ മേഖലകളിലെ ആകാശ നിരീക്ഷണത്തിന് പോലീസിന് മാത്രമായിരിക്കും അധികാരം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. മറ്റേതെങ്കിലും സുരക്ഷാ ഏജൻസി ഈ മേഖലയിൽ ആകാശ നിരീക്ഷണം നടത്തണമെങ്കിൽ കേരള പോലീസിന്റെ ഡിജിപി തലത്തിൽ അറിയിക്കണം . എന്നാൽ വ്യാഴാഴ്ച ഹെലികോപ്റ്റർ പറഞ്ഞത് ഡിജിപി യോ ശബരിമലയുടെ ചുമതലയുള്ള എ ഡിജിപിഎസ് ശ്രീജിത്തോ അറിഞ്ഞില്ല സംഭവത്തെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണർ ജയകൃഷ്ണൻ എ ഡിജിപി നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 


 സംഭവം ഗുരുതര പിഴവെന്നാണ്  എഡിജിപി എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. കാലാവസ്ഥാ പ്രശ്‌നം മൂലമാണ് താഴ്ന്നു പറന്നതെന്ന വിശദീകരണം തൃപ്തികരമല്ലെന്നും അപകടകരമായ നടപടി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സർക്കാർ സംവിധാനത്തിന്റെ കോപ്റ്റർ ആണ് പറന്നതെങ്കിൽ പോലീസ് ഇത്രയധികം ആവേശം കാണിക്കേണ്ടതില്ല. ക്ഷേത്രത്തിന് 5 മീറ്റര്‍ ഉയരം വരെ ഹെലികോപ്റ്റര്‍ എത്തിയെന്നാണ് നിഗമനം. ഹെലികോപ്റ്ററില്‍ ഉള്ളവര്‍ ചിത്രങ്ങള്‍ എടുത്തതായും സംശയമുണ്ട്. ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ക്കാണ് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഇതു ഹൈക്കോടതിക്കു കൈമാറും. വിഷയത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍നിന്നു വിശദീകരണം തേടും. വിശദമായ അന്വേഷണത്തിന് പത്തനംതിട്ട എസ്പിയെ ചുമതലപ്പെടുത്തി.

 

വിഷയത്തില്‍ പമ്പ പൊലീസ് കേസെടുത്തിരുന്നു. അതീവ സുരക്ഷാ മേഖലയില്‍ പൊതു സുരക്ഷയെ ബാധിക്കും വിധം ഹെലികോപ്റ്റര്‍ പറത്തിയതിന് പൈലറ്റിനെതിരെയാണു കേസ് റജിസ്റ്റര്‍ ചെയ്തത്.സന്നിധാനത്തു സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. കേരള പൊലീസ് ആക്ട് 118 പ്രകാരം 10,000 രൂപ പിഴയും 3 വര്‍ഷം തടവും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണു പമ്പ പൊലീസ് ചുമത്തിയത്. കൊടിമരവും കെട്ടിടങ്ങളുമുള്ള ഭാഗത്ത് അപകടകരമായാണ് ഹെലികോപ്റ്റര്‍ പറന്നതെന്നാണു വിലയിരുത്തല്‍. അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയ കാര്യം ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.

അന്തരീക്ഷം മേഘാവൃതമായതിനെ തുടര്‍ന്ന് ദിശ തെറ്റിയതിനാലാണു താഴ്ന്നു പറന്നതെന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ കൊച്ചി ഓഫിസ് വിശദീകരിച്ചത്.ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവത്തിൽ സുരക്ഷാ പ്രശ്‌നം ഉള്ളതായി തോന്നുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞു. കോപ്റ്റർ പറന്നപ്പോൾ തന്നെ വിവരം ലഭിച്ചെന്നും സാങ്കേതിക പ്രശ്നം കോസ്റ്റ് ഗാർഡ് വിളിച്ചറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സന്നിധാനത്തിനു മുകളിൽ ഇതാദ്യമായുണ്ടായ ഹെലികോപ്റ്റർ സാന്നിധ്യം വലിയ വിവാദമായി തുടരുന്നതിനിടെയാണ് ദേവസ്വം പ്രസിഡന്‍റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അതേസമയം സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നതിൽ പമ്പ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

 

അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത് അതീവ ഗൗരവതമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. നിലക്കൽ, പമ്പാ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല. വി വി ഐ പികളുമായി നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് പോലും മുൻകൂർ അനുമതി വേണം. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന്റെ ആണെങ്കിൽ പോലും ഹെലികോപ്റ്റർ സന്നിധാനത്തിന്

 

മുകളിൽ എത്തിയത് അതീവ ഗൗരവം എന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.എ ഡി ജി പി ശ്രീജിത്ത് നൽകുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും. അനുമതിയില്ലാതെ സുരക്ഷാ മേഖലയിൽ കടന്നു കയറി പരിഭ്രാന്തി പരത്തിയതിന് സന്നിധാനത്തെ സുരക്ഷ ഉദ്യോഗസ്ഥന്‍റെ മൊഴിവാങ്ങി പമ്പ പൊലീസും കേസെടുത്തു. 'ഹെലികോപ്റ്റർ പതിവ് നിരീക്ഷണത്തിൽ ഇറങ്ങിയതാണ്. അന്തരീക്ഷം മേഘാവൃതം ആയതിനാൽ ദിശ തെറ്റി സന്നിധാനത്തിന് മുകളിൽ എത്തി. സാങ്കേതിക പിഴവാണ് ഉണ്ടായത്' - ഇതാണ് സംഭവത്തിൽ കോസ്റ്റുകാർഡിന്‍റെ വിശദീകരണം. എന്നാൽ പെരിയാർ കടുവാ സങ്കേതത്തിന് ഉള്ളിൽ ആണ് ശബരിമല സ്ഥിതി ചെയ്യുന്നത്. അവിടെ ശ്രീകോവിലിനോട് ചേർന്ന് കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തേണ്ട സാഹചര്യം എന്താണെന്നടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. 


ഇതിൽ പോലീസ് അപകടകരമായ ചില സംശയങ്ങൾ പ്രകടിപ്പിക്കുന്നു. ഹെലികോപ്റ്റർ ദിശ തെറ്റി പറന്നതാണെങ്കിൽ എന്തിനാണ് ശബരിമലയുടെ ചിത്രങ്ങൾ പകർത്തിയത് ? ഇത്തരത്തിൽ ചിത്രം പകർത്താനുള്ള അനുവാദം ഒരു ഉദ്യോഗസ്ഥർക്കും സർക്കാർ നൽകിയിട്ടില്ല. ഹെലികോപ്റ്ററുകൾവഴി തെറ്റിയെത്താനുള്ള  സ്ഥലമല്ല ശബരിമല, തീരസംരക്ഷണ സേനക്ക് പത്തനംതിട്ടയിൽ ഒരു ജോലിയും നിർവഹിക്കാനില്ല. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി ആർ  ആനന്ദ് അന്വേഷണത്തിന് നേതൃത്വം നൽകും.  അതീവ സുരക്ഷാ മേഖലയിലേക്ക് അനുമതിയില്ലാതെ ഹെലികോപ്റ്റർ എങ്ങനെ എത്തി എന്നതിനെ കുറിച്ച് വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.  പൈലറ്റ്മാരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയുള്ള വിശദമായ അന്വേഷണമാണ് ആവശ്യം.  സംസ്ഥാന ഉത്തരവ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സംരക്ഷണ മേഖലയാണ് ശബരിമല.

 

ഏതെങ്കിലും ഘട്ടത്തിൽ നിരീക്ഷണം ആവശ്യമാണെങ്കിൽ കളക്ടർ അറിയിക്കേണ്ടതാണ് ഈ ഭാഗത്തെ അവസാന ഹെലിപാഡ് നിലയ്ക്കലിലാണ്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ കെ ജയകുമാറിനെ പോലും അവഗണിച്ചുകൊണ്ടാണ് അഡീഷണൽ ഡിജിപി എസ് ശ്രീജിത്ത് ഹൈക്കോടതിക്കും ഉന്നത പോലീസ് മേധാവികൾക്കും റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതിൽ നിന്നുതന്നെ  സംഭവത്തിന്റെ ആഴം വ്യക്തമാണ്.  ദേവസ്വം ബോർഡ് പ്രസിഡൻറ് ഇക്കാര്യം ഗൗരവത്തിൽ എടുത്തിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത് . കോസ്റ്റ് ഗാർഡിനെ പോലെ ഒരു സുരക്ഷാ ഏജൻസി ഇത്തരമൊരു വീഴ്ച വരുത്തില്ലെന്ന വിശ്വാസത്തിലാണ് കേരള പോലീസ്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 


ശബരിമല ഒരു പ്രത്യേക സുരക്ഷ മേഖലയാണ്.  വർഷങ്ങൾക്ക് മുമ്പ് തന്നെ ഇതിനെ പ്രത്യേക സുരക്ഷാ മേഖലയാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  കേന്ദ്രസർക്കാരും ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയായാണ് കരുതുന്നത്.  24 മണിക്കൂറും ശബരിമലയ്ക്ക് ചുറ്റും സംസ്ഥാന ഏജൻസികൾ നിരീക്ഷണം നടക്കുന്നുണ്ട്. എന്നിട്ടും ഇത്തരം ഒരു പാളിച്ച സംഭവിച്ചതിലാണ് സംഘന പോലീസിന് അത്ഭുതം.ശബരിമല യുവതീപ്രവേശന കേസിൽ  സുപ്രീം കോടതി വിധി എന്തായിരിക്കും എന്ന ആകാംക്ഷ നിലനിൽക്കുന്നതിനിടയിലാണ് ഹെലികോപ്റ്റർ വിവാദം എത്തിയത്.  കേസ് പരിഗണിക്കുന്ന കോടതിയിൽ ഇക്കഴിഞ്ഞ രണ്ടുസിറ്റിംഗുകളിൽ ഉണ്ടായ നിരീക്ഷണങ്ങളിൽ നിന്ന് റിസൾട്ട് വ്യക്തമാണ്. ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല.സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക. ഇതിന് കോപ്റ്റർ വിവാദവുമായി  ബന്ധമുണ്ടോ? 


കേരളം തിരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് ചെന്നപ്പോൾ  സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ ശബരിമല വിഷയത്തിൽ എടുത്ത കർശന നിലപാടിന് കേരളത്തിൽ നിന്നും പിന്തുണ ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ശബരിമല യുവതി പ്രവേശന കേസിൽ നിർണായ ചോദ്യവുമായി ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബീ വി നാഗരത്ന രംഗത്തെത്തിയത്കഴിഞ്ഞദിവസമാണ്.  ശബരിമല ക്ഷേത്രവുമായി ബന്ധമില്ലാത്തവരും അയ്യപ്പഭക്തർ അല്ലാത്തവരുമായുള്ള ആവശ്യം എന്തിനാണ് പരിഗണിച്ചതെന്ന് ജസ്റ്റിസ് നാഗരത്ന കീഴ്  കോടതികളോടുള്ള ആരാഞ്ഞു. യുവതി പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പഭക്തരായ ആരും കോടതിയെ സമീപിച്ചിട്ടില്ലെന്ന് ജസ്റ്റിസ് വിശദീകരിച്ചു. ശബരിമല യുവതി പ്രവേശന വിഷയം പരിഗണിക്കുന്ന 9 അംഗ ഭരണഘടന ബഞ്ചിന് മുമ്പാകെ സോളിസിറ്റർ ജനറൽ വാദം ഉന്നയിക്കുമ്പോഴാണ് നിർണായക ചോദ്യവുമായി ജസ്റ്റിസ് നാഗരത്ന രംഗത്തെത്തിയത്. 


യുവതി പ്രവേശന ആവശ്യവുമായി ഏതെങ്കിലും വ്യക്തി സിവിൽ കോടതിയെ സമീപിച്ചിരുന്നുവെങ്കിൽ കോടതിയിൽ നിന്ന് ഉയരുന്ന ആദ്യ ചോദ്യം നിങ്ങൾക്ക് കേസുമായുള്ള ബന്ധം എന്താണെന്ന് ആയിരിക്കും. ബന്ധം വിശദീകരിക്കാൻ ആയില്ലെങ്കിൽ അപ്പോൾ തന്നെ കേസ് തള്ളുമെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന ചൂണ്ടിക്കാട്ടി. അയ്യപ്പഭക്തതരായ ആരുമല്ല ശബരിമല യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന ചൂണ്ടിക്കാട്ടി. ഇക്കാര്യം കണക്കിലെടുത്തുവെങ്കിൽ 2006 ൽ തന്നെ കേസ് തള്ളിയേനെയെന്നും ഒമ്പതംഗ ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. എന്നാൽ അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഉൾപ്പടെ ഈ വിഷയം പരിഗണിച്ച ശേഷമാണ് വിഷയം വിശാല ബെഞ്ചിന് വിട്ടത് എന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.


ജഡ്ജിമാരുടെ നിരീക്ഷണത്തോട് യോജിച്ച സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത, മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. താൻ അങ്ങനെ സമീപിച്ചാൽ അതിനുള്ള അവകാശം തനിക്ക് എന്താണെന്ന് കോടതി ആരായുമെന്നും തുഷാർ മേത്ത പറഞ്ഞു. പഞ്ചാബിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ ആണ് ശബരിമലയിൽ യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്ന് സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ സോളിസിസ്റ്റർ ജനറൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഘടനയ്ക്ക് ശബരിമലയെ കുറിച്ച് അറിയില്ലെന്നും കേന്ദ്ര സർക്കാർ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയെ സുപ്രീം കോടതിയിൽ ശക്തമായി എതിർക്കാനാണ്  കേന്ദ്രത്തിന്റെ  തീരുമാനം.. മതാചാരങ്ങളിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം കോടതികൾക്ക് ഇല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.

 

ഒരു മതവിഭാഗത്തിൽ പരിഷ്‌കരണം കൊണ്ട് വരാനുള്ള അവകാശം ഭരണഘടനയുടെ 25 (1) അനുച്ഛേദ പ്രകാരം വ്യക്തികൾക്ക് ഇല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കും. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് തയ്യാറാക്കിയ ചോദ്യങ്ങൾക്ക് 2019 ൽ കേന്ദ്ര സർക്കാർ തങ്ങളുടെ വാദം തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്റെ വാദം ഉന്നയിക്കുകയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. യുവതീ പ്രവേശന വിധിയിൽ പുനഃപരിശോധന ആവശ്യപ്പെടാൻ കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന പ്രധാന വാദങ്ങൾ ഇവയാണ്. ലോകത്തെ വിവിധ കോടതികളും മതാചാരങ്ങൾ സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ കോടതികൾ മതാചാരങ്ങളിൽ തീർപ്പ് കല്പിക്കരുതെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

 

മതം, മത വിഭാഗങ്ങൾ എന്നിവ സംബന്ധിച്ച നിർവചനം നൽകാൻ കോടതികൾക്കാകില്ല. ഒരു മതാചാരം അനുപേക്ഷണീയമായ മതാചാരമാണോ എന്നത് പരിശോധിക്കാൻ കോടതിക്ക് അധികാരമില്ല. മറിച്ച് ആ മതവിഭാഗം ആത്മാർഥമായി ആ ആചാരം പിന്തുടരുന്നുണ്ടോ എന്ന കാര്യം മാത്രമാണ് കോടതിക്ക് പരിശോധിക്കാൻ കഴിയൂ. ഷിരൂർ മഠം കേസിൽ ഇക്കാര്യം ഭരണഘടന ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര നിലപാട്. ഇതാണ് ജസ്റ്റിസ് നഗരത്നയുടെ നിലപാട് മാറ്റത്തിന് കാരണം.മൗലിക അവകാശങ്ങൾ സന്തുലിതമാക്കുക എന്നതായിരിക്കണം കോടതികളുടെ നിലപാട്. ഒന്നിനു മുകളിൽ മറ്റൊന്ന് അടിച്ചേൽപ്പിക്കുക എന്നതായിരിക്കരുതെന്നും സർക്കാർ കോടതിയിൽ വാദിക്കും. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ പ്രകാരം ഹിന്ദുമത വിശ്വാസികൾക്ക് മതാചാരങ്ങൾ,

 

ആരാധനാരീതികൾ എന്നിവയിൽ ലഭിക്കുന്ന അവകാശങ്ങൾ ഭരണഘടനയുടെ 14-ാംഅനുച്ഛേദപ്രകാരമുള്ള ലിംഗസമത്വവുമായി പരിശോധന പാടില്ലെന്ന സുപ്രധാന നിലപാടും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കും.ഹിന്ദുമതത്തിന്റെ പല ആരാധനാലയങ്ങളിലും ഇത്തരം ചില പ്രത്യേകതകൾ ഉള്ള കാര്യവും കേന്ദ്രം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയേക്കും. കേരളത്തിലെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല, ചക്കുളത്ത് കാവിലെ നാരി പൂജ, പുഷ്‌കറിലെ ബ്രഹ്‌മ ക്ഷേത്രത്തിലെ ആചാരങ്ങൾ എന്നിവയാണ് കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ ആലോചിക്കുന്നത്. ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങൾ മതത്തിന് മാത്രമല്ല, മത വിഭാഗങ്ങൾക്ക് കൂടി ഉളളതാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വാദിക്കും.

 

മതാചാരങ്ങളിലെ മാറ്റവും,പരിഷ്‌കാരങ്ങളും കൊണ്ട് വരാനുള്ള അധികാരം സമൂഹത്തിനും, നിയമനിർമാണ സഭയ്ക്കും ആണെന്നും സർക്കാർ കോടതിയിൽ വിശദീകരിക്കും.ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കും എന്ന സത്യവാങ്മൂലം സമർപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ  സർക്കാരാണ്. ഇതിനു വിപരീതമായിട്ടാണ്  ഇടതുമുന്നണി സർക്കാർ സുപ്രീം കോടതിയിൽ അഫിഡവിറ്റ് നൽകിയത്. എല്ലാ മതങ്ങളിലും സ്ത്രീ വിരുദ്ധമായ ആചാരങ്ങളും, നിയമങ്ങളും ഉണ്ട് എന്നതാണ് വസ്തുത. പുരാതന കാലത്ത് വേരൂന്നിയ പാരമ്പര്യങ്ങളിൽ പലതും ലിംഗസമത്വത്തിന്റെ ആധുനിക നിലപാടുകളും ആയി യോജിക്കുന്നതുമല്ല. ജനാധിപത്യ സമൂഹത്തിൽ നിലനിന്ന നിയമങ്ങൾ പോലും പിന്നീട് സ്ത്രീ വിരുദ്ധം എന്ന് കണ്ടു തിരുത്തപ്പെട്ടവയാണ്. ഇക്കാര്യത്തിൽ ഹിന്ദു മതം മാത്രമാണ് നന്നാകാൻ ഉള്ളത് എന്നാണ് സിപിഎം ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിക്കുന്നത്. 


ഏതായാലും രാജ്യത്തെ പരമോന്നത നീതിപീഠം കേസ് പരിഗണിക്കുമ്പോൾ ഒരു ഹെലികോപ്റ്റർ മലയിൽ  എത്തിയതാണ് അത്ഭുതം.അതിൽ പോലീസ് പിടിമുറുക്കുമ്പോൾ അത്ഭുതം വർദ്ധിക്കുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (19 minutes ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (27 minutes ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (34 minutes ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (43 minutes ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (54 minutes ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (1 hour ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (1 hour ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (1 hour ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (1 hour ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (1 hour ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (1 hour ago)

ചി​കി​ത്സ​യിലായിരുന്ന ഗൃ​ഹ​നാ​ഥ​ൻ മ​രണത്തിന് കീഴടങ്ങി  (1 hour ago)

വീട് കൊള്ളയടിക്കുന്നവർ കുറുവ സംഘം; കൊള്ളയടിച്ചിട്ടു ഫ്യൂസും അടിച്ചോണ്ട് പോകുന്നത് ഡാഷ് സംഘം; വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി  (1 hour ago)

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends