Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

സെക്രട്ടേറിയറ്റിൽ സ്ഫോടനാത്മകമായ ചില സംഭവങ്ങൾ..സെക്രട്ടറിയേറ്റ് ഭരണം ചീഫ് സെക്രട്ടറിയുടെയും ചില ഉദ്യോഗസ്ഥരുടെയും പോക്കറ്റിലായി മാറി..ചന്നം പിന്നം സ്ഥലം മാറ്റം..

11 MAY 2026 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...

അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു

കേരള സെക്രട്ടേറിയറ്റിൽ സ്ഫോടനാത്മകമായ ചില സംഭവങ്ങൾ അരങ്ങേറുകയാണ് ഇപ്പോൾ. കേരളത്തിൽ മുഖ്യമന്ത്രിയെ നിയമിക്കാൻ വിചിത്രവും വിസ്മയരവുമായ കാലതാമസം എടുക്കുന്ന സാഹചര്യത്തിൽ സെക്രട്ടറിയേറ്റ് ഭരണം ചീഫ് സെക്രട്ടറിയുടെയും ചില ഉദ്യോഗസ്ഥരുടെയും പോക്കറ്റിലായി മാറിയിരിക്കുകയാണ്. ഒരു മന്ത്രിസഭ മാറി അടുത്ത മന്ത്രിസഭ വരുന്നത് വരെയുള്ള സമയത്ത് ഇത്തരം നടപടികൾ സ്വാഭാവികമാണെങ്കിലും പുതിയ മന്ത്രിസഭ അധികാരം ഏറ്റെടുക്കാൻ ഇത്രയും കാലതാമസം ആദ്യമായാണ്.  ചന്നം പിന്നം  സ്ഥലം മാറ്റം. പഴയ മന്ത്രിമാർ നൽകിയ ഉത്തരവുകൾ ഉദ്യോഗസ്ഥ തലത്തിൽ റദ്ദാക്കുന്നു .  പുതിയ മന്ത്രിസഭയ്ക്ക് വേണ്ടപ്പെട്ടവരെ സെക്രട്ടറിയേറ്റിനുള്ളിലേക്ക് സ്ഥലം മാറ്റുന്നു. 

 

കഴിഞ്ഞ സർക്കാരിൽ പ്രമാണിമാരായിരുന്നവർ അവർക്ക് ദോഷകരം എന്ന് കാണുന്ന ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു.| സർക്കാർ എടുക്കേണ്ട നയപരമായ തീരുമാനങ്ങൾ ഉദ്യോഗസ്ഥർ സ്വയം എടുക്കുന്നു. സ്വജന പക്ഷപാതവും താൻപോരിമയും നിറയുകയാണ് കേരള സെക്രട്ടറിയറ്റിൽ. പുതിയ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ തിരുവനന്തപുരം സ്റ്റാച്യുവിൽ സെക്രട്ടറിയേറ്റ് അതേ മട്ടിൽ ഉണ്ടാകുമോ എന്ന് കണ്ടറിയണം. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നാമെങ്കിലും സംസ്ഥാനത്ത്  ഗവർണർ ഭരണം നടക്കുന്ന മട്ടിലാണ് ഉദ്യോഗസ്ഥർ ഭരിക്കുന്നത്. ഭരണ തലവനായ   ഗവർണറാകട്ടെ ഇതൊന്നും അറിഞ്ഞ മട്ടില്ല. പിണറായി മന്ത്രിസഭയിലെ കിടിലമായിരുന്ന മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ  ഒരു ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ കീറികൊട്ടയിലിട്ടത് കഴിഞ്ഞ ദിവസമാണ്. 

ഓട്ടോറിക്ഷകൾ, ടാക്‌സികൾ തുടങ്ങിയവ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ ക്ഷേമനിധി രസീത് വേണമെന്ന നിർദേശമാണ് കീറിയെറിഞ്ഞത്.  ഇതില്ലെങ്കിലും ഫിറ്റ്‌നസ് നിഷേധിക്കരുതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിട്ടു. സംസ്ഥാനത്തെ മോട്ടോർ തൊഴിലാളികളെ ഏറെ പ്രയാസപ്പെടുത്തിയിരുന്ന നിർദേശമാണിത്.നേരത്തേ ഇഷ്ടമുള്ളവർമാത്രം ക്ഷേമനിധിയിൽ ചേർന്നാൽ മതിയായിരുന്നു. അതിനാൽ കുറേ തൊഴിലാളികൾ ചേർന്നില്ല. പിന്നീട് കെ.ബി. ഗണേഷ്‌കുമാർ ഗതാഗതമന്ത്രിയായശേഷം ഈ നിർദേശം ഏർപ്പെടുത്തി. ക്ഷേമനിധിയടച്ചതിന്റെ രസീത് ഹാജരാക്കിയവർക്കു മാത്രമേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാവൂ എന്ന് നിർദേശിച്ചു.വാഹനം റോഡിലിറക്കിയ കാലംമുതലുള്ള ക്ഷേമനിധി കുടിശ്ശിക അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും തൊഴിലാളിസംഘടനകളുടെയും നിവേദനങ്ങൾക്കൊടുവിലാണ് ഈ നിർദേശം മാറ്റി പുതിയ ഉത്തരവിറക്കിയത്. അത് ഉദ്യോഗസ്ഥ തലത്തിലാണെന്നതാണ് രസകരം.കേന്ദ്ര മോട്ടോർവാഹന ചട്ടപ്രകാരം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ആവശ്യമായ രേഖകളുടെ പട്ടികയിൽ ക്ഷേമനിധി രസീത് ഉൾപ്പെടുന്നില്ലെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ മറ്റു രേഖകളെല്ലാം സാധുവാണെങ്കിൽ, ക്ഷേമനിധി അടച്ചില്ലെന്നതിന്റെ പേരിൽമാത്രം ഫിറ്റ്നസ് നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ (എൻഫോഴ്‌സ്മെന്റ്) ആർ. രാജീവ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന് നയപരമായ ഉത്തരവുകൾ നൽകാൻ കഴിയുമോ എന്നതാണ് അത്ഭുതം

 

ഫിറ്റ്നസിന് രസീത് നിർബന്ധമല്ലെങ്കിലും ക്ഷേമനിധിയിൽ തുടരുന്നത് തൊഴിലാളികൾക്ക് ഗുണകരമാണെന്ന് അധികൃതർ പറയുന്നു. ക്ഷേമനിധി വഴി ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ ഇവയാണ്.വിവാഹത്തിന്: തൊഴിലാളിക്കും രണ്ടു മക്കൾക്കും 40,000 രൂപവീതം.മരണാനന്തരം: സ്വാഭാവിക മരണത്തിന് ഒരുലക്ഷവും അപകടമരണത്തിന് രണ്ടുലക്ഷം രൂപയും.ചികിത്സയ്ക്ക്: ചികിത്സാസഹായമായി ഒരുലക്ഷം രൂപവരെ.അടച്ചതും പെൻഷനും: 60 വയസ്സ് തികയുമ്പോൾ അടച്ച തുക പലിശസഹിതം തിരികെ ലഭിക്കുന്നതിനൊപ്പം പ്രതിമാസ പെൻഷനും ഉണ്ടാകും.സെക്രട്ടേറിയറ്റിൽ  ഭരണം മാറിയതോടെ പല വകുപ്പുകളിലും സ്ഥലംമാറ്റം തുടങ്ങി. പുതിയ സർക്കാർ ചുമതല ഏൽക്കുന്നതിന് മുമ്പേ സ്ഥലംമാറ്റം പൂർത്തീകരിക്കാനാണ് നീക്കം. സെക്രട്ടേറിയറ്റിലും ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള ഓഫീസുകളിലുമാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഇറങ്ങിയത്.

ഭരണാനുകൂല സംഘടനകളുടെ നിർദ്ദേശ പ്രകാരമാണ് സ്ഥലംമാറ്റമെന്നാണ് ആരോപണം. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ 22 പേരെ ഒറ്റയടിക്ക് സ്ഥലംമാറ്റിയതാണ് ഇതിൽ ഒടുവിലത്തേത്. ഡയറക്ടറേറ്റിലും മറ്റു ഓഫീസുകളിലും ജോലി ചെയ്തിരുന്നവരെ ഭരണ സൗകര്യാർത്ഥം സ്ഥലം മാറ്റുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. .സെക്രട്ടേറിയറ്റിൽ സ്ഥലംമാറ്റവും നിയമനവും നടക്കുന്ന എസ്റ്റാബ്ളിഷ്‌മെന്റ് വിഭാഗത്തിലാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. നിയമ വകുപ്പിലും കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. ലാന്റ് റവന്യൂ കമ്മിഷണറേറ്റിൽ അഴിച്ചുപണി ആരംഭിച്ചു. കൃഷി, റവന്യൂ, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റുകളിലും സ്ഥലംമാറ്റ ഉത്തരവിറങ്ങി.മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷമായിരിക്കും ഐ.എ.എസ് തലപ്പത്തെ അഴിച്ചുപണി .

 

പുതിയ പ്രോട്ടോക്കോൾ ഓഫീസർ, പൊതുഭരണ വകുപ്പിൽ സ്ഥലംമാറ്റം നടത്തുന്ന സർവീസസ് സെക്ഷൻ എന്നിവയിലെ മാറ്റങ്ങൾ മുഖ്യമന്ത്രിയുടെ അഭിപ്രായം പരിഗണിച്ചാകും നടത്തുക.ചിലർ സ്ഥലംമാറ്റം തടയാൻ കോൺഗ്രസ് സംഘടനയിൽ അംഗത്വം എടുത്തുകഴിഞ്ഞു. ചില കൊടി കെട്ടിയ സി പി എമ്മുകാർ കോൺഗ്രസ് സംഘടനയിലേക്ക് ചേക്കേറി കഴിഞ്ഞു.  ചിലർ കോൺഗ്രസ്സിന്റെ പ്രവർത്തന ഫണ്ടിലേക്ക് സംഭാവന നൽകാമെന്ന് വാഗ്ദാനം നൽകി കഴിഞ്ഞു. എന്നാൽ മറുവശത്ത്  ഭരണമൊഴിയും മുൻപു സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫിസുകളിലെയും വിവിധ സെക്‌ഷനുകളിലെയും ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു. സാധാരണ അനാവശ്യമായ കടലാസുകൾ നശിപ്പിക്കുന്ന പതിവുണ്ടെങ്കിലും കൂട്ടത്തോടെ വൻതോതിലുള്ള നശിപ്പിക്കൽ അസാധാരണമാണ്.

 

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ ആരംഭിച്ച നടപടി വോട്ടെടുപ്പ് ഫലം പുറത്തുവന്നതോടെ വേഗത്തിലായി. ഓഫിസുകളിൽനിന്നു ശേഖരിച്ച് ചീഫ് സെക്രട്ടറിയുടെ മുറിക്കു സമീപമുള്ള ഷ്രെഡ്ഡിങ് റൂമിലേക്കു മാറ്റിയ ഫയലുകൾ മെഷീൻ ഉപയോഗിച്ചു ഷ്രെഡ് (തുണ്ടുകളാക്കുക) ചെയ്താണ് നീക്കുന്നത്.. മന്ത്രിമാരും പഴ്സനൽ സ്റ്റാഫും നടത്തിയ കത്തിടപാടുകൾ, വിശദാംശങ്ങൾ പുറത്താകാതിരിക്കാൻ ഇ–ഓഫിസ് സംവിധാനം ഒഴിവാക്കി നടത്തിയ കടലാസ് ഫയൽ നീക്കങ്ങൾ, കുറിപ്പുകൾ, അനുബന്ധ രേഖകൾ, ഒഴിവാക്കിയ കടലാസുകൾ തുടങ്ങിയവയാണ് നശിപ്പിക്കുന്നത്.ഒരു സർക്കാർ മാറി അടുത്ത സർക്കാർ അധികാരത്തിലെത്തുന്നതു വരെ ഫയലുകൾ സൂക്ഷിക്കുന്നതിനുള്ള ചുമതല വകുപ്പു സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറിക്കുമാണ്.

 

എന്നാൽ, വളരെ പ്രധാനപ്പെട്ട ഫയലുകളിൽ ഒരു പങ്ക് വോട്ടെടുപ്പിനു പിന്നാലെ തന്നെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ സെക്രട്ടേറിയറ്റിൽനിന്നു നീക്കിയിരുന്നു. ബാക്കിയുള്ള പ്രധാന ഫയലുകളാണ് ഇപ്പോൾ നശിപ്പിക്കുന്നത്. ഇ–ഓഫിസ് കാര്യക്ഷമമായ ശേഷം സെക്രട്ടേറിയറ്റിൽ കടലാസ് ഫയലുകൾ വളരെ കുറച്ചു മാത്രമേ ഉള്ളൂവെന്നും അവ നശിപ്പിക്കുന്നെങ്കിൽ സ്ഥലത്തില്ലാത്തതിനാൽ അക്കാര്യം അറിഞ്ഞിട്ടില്ലെന്നുമാണ് പൊതുഭരണ സെക്രട്ടറി കെ.ബിജു പ്രതികരിച്ചത്.വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയ്ക്കുള്ള കാലയളവിൽ ഇ–ഓഫിസ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.എന്നാൽ, ഇതു ഡിജിറ്റൽ ഫയൽ നശിപ്പിക്കാനുള്ള നീക്കമാണെന്നും നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

 

തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നൽകിയതോടെ പിൻവാങ്ങുകയായിരുന്നു.ഇതിനിടയിൽ ഇഷ്ടമില്ലാത്തവരെ ചീഫ് സെക്രട്ടറി വീണ്ടും വീണ്ടും സസ്‌പെന്റ്  ചെയ്യുന്നു.എൻ. പ്രശാന്തിനാണ് ഈ ഗതികേട്. സസ്പെൻഷൻ ഉത്തരവിറങ്ങിയതിനു പിന്നാലെ വീണ്ടും സമൂഹമാധ്യമ പോസ്റ്റുമായി എൻ.പ്രശാന്ത് രംഗത്തെത്തി . സിനിമയിൽ നടൻ സലിം കുമാർ ‘എന്ത് കാര്യത്തിന്’ എന്നു പറയുന്ന ഡയലോഗ് ‘മീം’ ആയി പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ പ്രതികരണം. അഴിമതിക്കായി സർക്കാരിൽ ലോബിയും കോക്കസും ഉണ്ടെന്നു കൊച്ചിയിൽ പ്രശാന്ത് പ്രതികരിച്ചു.സർക്കാർ സംവിധാനത്തിൽ പലരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഇടപെടലുകളുണ്ട്. ജയതിലകിന്റെ വിഷമം പരിഹരിക്കാനായിരുന്നു തനിക്കെതിരെയുള്ള ആദ്യ നടപടി. ഇപ്പോഴത്തെ അച്ചടക്ക നടപടിക്കുപിന്നിൽ വഴിയേ പോയ ആരുടെയോ പരാതിയുണ്ട്.

 

പക്ഷേ, നിയമപരമായി നിലനിൽക്കില്ല. മുൻ നടപടിയിൽ ഹിയറിങ് നടത്താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ഒന്നരവർഷമായി പരിഗണിച്ചിട്ടില്ല. എന്നാൽ, തനിക്കെതിരെ വീണ്ടും നടപടികൾ വരുന്നു. നീതി ലഭിക്കണമെങ്കിൽ സർക്കാർ മാറണം എന്നതു മോശമാണ്. മുകളിൽ നിന്നുള്ളവരുടെ നിർദേശം എഴുതാനാണു റിവ്യൂ കമ്മിറ്റി എങ്കിൽ അവരെ ആ പണിക്കു കൊള്ളില്ല. കോടതിയിൽ പോയി തിരിച്ചുകയറി സർക്കാരിനെ സേവിക്കാൻ താൽപര്യമില്ലെന്നും പ്രശാന്ത് പറഞ്ഞു.സർക്കാരിനെ വിമർശിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിനാണ് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിനെതിരെ സർക്കാർ വീണ്ടും അച്ചടക്കനടപടി സ്വീകരിച്ചത്. അവസാനിക്കാനിരുന്ന സസ്പെൻഷൻ കാലാവധി നീട്ടി ചീഫ് സെക്രട്ടറി എ.ജയതിലക് ഉത്തരവിറക്കി.

 

ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പേരിൽ 2024 നവംബർ 11 മുതൽ പ്രശാന്ത് സസ്പെൻഷനിലാണ്. അദ്ദേഹത്തിനെതിരെയുള്ള എട്ടാമത്തെ അച്ചടക്കനടപടിയാണിത്. പുതിയ നടപടിക്ക് മുഖ്യമന്ത്രിയുടെ തീരുമാനമില്ല എന്നതാണ് രസകരം.സത്യത്തിൽ ഒരു നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് കേരള സർക്കാർ.രാഹുൽ ഗാന്ധി ചെന്നെയിലേക്കും ഖാർഗെ ബാംഗ്ലൂരിലേക്കും പോയതോടെ മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും വൈകുമെന്ന് ഉറപ്പായി.  കേരളത്തിൽ ഇപ്പോൾ ഒരു കാവൽ മന്ത്രിസഭ ഇല്ല. പഴയ മുഖ്യമന്ത്രിയും  മന്ത്രിമാരും സെക്രട്ടേറിയറ്റിൽ എത്താറില്ല. എത്രയും വേഗം ഒരു സർക്കാർ അധികാരത്തിൽ വരണം.തമിഴ് നാട്ടിൽ പുതിയ സർക്കാർ അധികാരം ഏറ്റെടുത്തുകഴിഞ്ഞു.  ബംഗാളിലും ഇതാണ് സ്ഥിതി.102 സീറ്റ് കിട്ടിയ കേരളത്തിൽ മാത്രം ആർക്കും ഒരു തിട്ടവുമില്ല.

 

പതിറ്റാണ്ട് നീണ്ട ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ച് വലതു മുന്നണി അധികാരത്തിലേക്ക് വരുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് പുതിയ സർക്കാരിൻറെ നയവും നടപ്പ് രീതികളുമായിരിക്കും. ജനരോഷം വിളിച്ചുവരുത്തിയ നിരവധി പദ്ധതികളും നയങ്ങളുമാണ് പിണറായി സർക്കാരിനെ ദയനീയ  പതനത്തിലേക്ക് നയിച്ചത് .  യുഡിഎഫ് തന്നെ പ്രശ്നവൽക്കരിച്ച സർക്കാർ പരിപാടികളിൽ പുതിയ സർക്കാർ എന്ത് നിലപാട് എടുക്കുമെന്നത് നിർണായകമാണ്.  നാട്ടിലങ്ങും മദ്യം സുലഭമാക്കിയ മദ്യനയം മുതൽ യുവതലമുറ പഠനത്തിനും ജോലിക്കും കൂട്ടത്തോടെ നാട് വിടുന്ന സാഹചര്യവും വരെ പത്തുവർഷ ഭരണത്തിന്റെ ദുരന്തങ്ങളാണ്.  ഇവയെല്ലാം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമാക്കി. 

 

2016 ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരമഴിയുമ്പോൾ 29 ബാറുകൾ മാത്രം ഉണ്ടായിരുന്ന കേരളത്തിൽ  ഇന്ന് 854 ബാറുകൾ ആണുള്ളത്. ഇത്തരത്തിൽ പിണറായി സർക്കാർ കേരളത്തെ കുട്ടിച്ചോറാക്കി.മറ്റാരും കാണാത്ത വികസനം  സാധ്യമാക്കി എന്ന് തള്ളുകയായിരുന്നു പിണറായി സർക്കാർ.ഇത്തരം ദുർനടപടികൾക്ക് നേരെയാണ് ജനങ്ങൾ വിധിയെഴുതിയത്. അങ്ങനെയുള്ള ജനങ്ങളെയാണ് ഇന്ന് പരീക്ഷിക്കുന്നത്. വെള്ളക്കരം  പത്തിരട്ടി വരെ വർദ്ധിപ്പിച്ചത് പിണറായി സർക്കാരാണ്. വീട് ഉൾപ്പെടെയുള്ള കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ഗണ്യമായി അവർ വർദ്ധിപ്പിച്ചു .  ഇതെല്ലാം വൻ ജനരോഷം  വിളിച്ചുവരുത്തി.  ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും യുഡിഎഫ് ഇതെല്ലാം ചർച്ചയാക്കി.. ഇതിൽ കുറവ് വരുത്തുമോ എന്ന് കണ്ടറിയാം.  ഇത്തരം കാര്യങ്ങളിൽ പുതിയ സർക്കാരിന്റെ നിലപാട് നിർണായകമാണ്. 

വൈദ്യുതി ചാർജ് വർദ്ധനവും വലിയ പ്രതിഷേധം വിളിച്ചുവരുത്തി.  നിത്യോപയോഗ സ്ഥാനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നടപടിയും കഴിഞ്ഞ സർക്കാർ സ്വീകരിച്ചില്ല.  ഇത്തരം കാര്യങ്ങളിൽ പുതിയ സർക്കാരിൻറെ നിലപാടുകൾക്കാണ് കേരളം കാത്തിരിക്കുന്നത് .  അങ്ങനെയുള്ള ഒരു സർക്കാർ വൈകുംതോറും ഉദ്യോഗസ്ഥർ അവരവരുടെ അധികാരങ്ങൾ ഉപയോഗിച്ച് ജനത്തെ വീണ്ടും അതാണ് കേരള സെക്രട്ടറിയേറ്റിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യം കോൺഗ്രസ് അറിയുന്നില്ല എന്നതാണ് സങ്കടകരം. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തനിക്ക് നൽകിയ രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല കോൺഗ്രസ് ഹൈക്കമാന്റിനെ  അറിയിച്ചിരുന്നു..

 

കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ ചെന്നിത്തല മല്ലികാർജന ഗാർഗയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമായും അദ്ദേഹം 2011ൽ തനിക്ക് നൽകിയ വാഗ്ദാനത്തിന്റെ കാര്യമാണ് സൂചിപ്പിച്ചത്. ആദ്യപാദം ഉമ്മൻചാണ്ടിയും അവസാനഭാഗം ചെന്നിത്തലയും  ഇതായിരുന്നു 2011 ലെ കോൺഗ്രസ് ഹൈക്കമാന്റ്  നിലപാട് . എന്നാൽ തികച്ചും അപ്രതീക്ഷിതമായി 2011 ൽ  അധികാരത്തിലേറിയ ഉമ്മൻചാണ്ടി 2016 അധികാരമൊഴിയും വരെയും മുഖ്യമന്ത്രിയായി തുടർന്നു.താൻ  പൂർണമായും അവഗണിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ചെന്നിത്തല മന്ത്രിസഭയുടെ മധ്യഭാഗത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സഹായത്തോടെ വിവാദമുണ്ടാക്കി ആഭ്യന്തര മന്ത്രിയായി.

 

ഇക്കുറി  വിവാദത്തിന് താനില്ലെന്നും മുഖ്യമന്ത്രിപദം തനിക്ക് നൽകണമെന്നും ചെന്നിത്തല ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നിത്തലക്കാണ്  സെക്രട്ടേറിയറ്റിൽ ഒരു സ്ലീപിംഗ് സെൽ ഉള്ളത്.ഒരു വലിയ നിര ഉദ്യോഗസ്ഥരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. അതുകൊണ്ടു തന്നെ സർക്കാർ യഥാ സമയം വന്നില്ലെങ്കിലുള്ള ദോഷം നന്നായി ചെന്നിത്തലക്ക് മനസിലാവും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (1 hour ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

ഉറക്കമില്ലാതെ ISRO  (1 hour ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (1 hour ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (1 hour ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (1 hour ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (2 hours ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (2 hours ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (2 hours ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (2 hours ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (2 hours ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (2 hours ago)

Malayali Vartha Recommends