Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എംവി ഗോവിന്ദന്‍ ഉടന്‍ രാജിവയ്ക്കും കേരളം ബംഗാളായി അഹങ്കാരി, ധിക്കാരി

20 MAY 2026 08:19 PM IST
മലയാളി വാര്‍ത്ത
കേരളം മറ്റൊരു ബംഗാളാക്കി സിപിഎമ്മിന് ചരമക്കുറിപ്പെഴുതിയ സെക്രട്ടറി എംവി ഗോവിന്ദന്റെ രാജി ആസന്നമായിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നടന്നുവരുന്ന ജില്ലാ കമ്മറ്റി അവലോകനങ്ങളിലെല്ലാം ഗോവിന്ദന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് അതിദയനീയ തോല്‍വിക്ക് ആക്കം കൂട്ടിയതെന്ന് വിധിയെഴുതിയിരിക്കുന്നു. ലോക്‌സഭയിലും പഞ്ചായത്തിലും തദ്ദേശങ്ങളിലും ഇപ്പോള്‍ നിയമസഭയിലും നടന്ന തെരഞ്ഞടുപ്പുകളില്‍ തോല്‍വി അവര്‍ത്തിക്കാന്‍ ഏക കാരണം എംവി ഗോവിന്റെ അഹങ്കാരം ഒന്നു മാത്രമാണെന്നും ഇനിയൊരു നിമിഷം ബാക്കിവയ്ക്കാതെ ഇയാളെ പുറത്താക്കണമെന്നുമാണ് ജില്ല നേതാക്കളുടെ അന്ത്യശാസനം. മൈക്ക് ഓപ്പറെയും പത്രക്കാരെയും പുശ്ചത്തോടെ കാണുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന  ഒരു സിപിഎം ഗുണ്ടയായി പാര്‍ട്ടി സെക്രട്ടറി അപചയിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ഗോവിന്ദനെയും പിണറായിയെയും പരമപുശ്ചത്തോടെയാണ് കാണുന്നതെന്നും ഇരുവരും ചേര്‍ന്ന് പാര്‍ട്ടിയെ തരിപ്പണമാക്കിയെന്നും മിക്ക ജില്ലാ കമ്മിറ്റികളും കുറ്റപത്രം വായിച്ചു.    
പിണറായി വിജയന്റെ ഏകാധിപത്യത്തെ പിന്‍തുണയ്ക്കാന്‍ ഇങ്ങനെയൊരു ഗോവിന്ദനെ തളിപ്പറമ്പില്‍ നിന്ന് കെട്ടിയിറക്കേണ്ടതില്ലായിരുന്നുവെന്നും ഇയാല്‍ സിപിഎമ്മിന് ചരമക്കുറിപ്പ് എഴുതിയെന്നുമാണ് വിവിധ ജില്ലകളില്‍ ഉയര്‍ന്ന വിമര്‍ശനം. പിണറായി വിജയന്‍ മരുമന്‍ റിയാസിനുവേണ്ടി പാര്‍ട്ടിയെ വിറ്റതുപോലെ തളിപ്പറമ്പ് സീറ്റ് ഗോവിന്ദന്‍ ഭാര്യ ശ്യാമളയക്ക് ദാനം കൊടുത്തു തോല്‍വി വിലയ്ക്കു വാങ്ങിയെന്നാണ് അണികളുടെ  വിമര്‍ശനം.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു.
തളിപ്പറമ്പില്‍ പി കെ ശ്യാമളക്കെതിരായ അണികളുടെ എതിര്‍പ്പ് അവഗണിച്ചത് തിരിച്ചടിയായെന്നും തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പ്രതിസന്ധി കണ്ണൂരിലാകെ എതിര്‍വികാരം ഉണ്ടാക്കിയെന്നുമാണ് വിധിയെഴുത്ത്.
സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണുമ്പോഴുള്ള ധാര്‍ഷ്ട്യവും ശരീരഭാഷയുംജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.  സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം പിഴവ് സംഭവിച്ചതായും വിമര്‍ശനമുയര്‍ന്നു.പാര്‍ട്ടിയില്‍ പിണറായിയുടെ ഏകാധിപത്യമാണെങ്കില്‍ എറണാകുളത്ത് പി രാജീവിന്റെ ഏകാധിപത്യമാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പാര്‍ട്ടി വിട്ടുപോയ ടികെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും ജി സുധാകരനുമൊക്കെ ജയിച്ചു കയറിയത് പാര്‍ട്ടിക്കോട്ടകളെ തരിപ്പണമാക്കികൊണ്ടാണ്. മൂന്നു മണ്ഡലത്തിലും അണികളില്‍ നേര്‍പ്പകുതി പേര്‍ സിപിഎമ്മിനെ തള്ളി വിമതര്‍ക്ക് വോട്ടു ചെയ്തു. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയില്‍ പിണറായി വിജയന്‍ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മാത്രം ഉയര്‍ത്തിക്കാട്ടിയത് തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എം.വി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് സംസ്ഥാനത്ത് മുഴുവന്‍ ചര്‍ച്ചയായി. കെ.കെ ശൈലജ ടീച്ചറെ അവഗണിച്ചതിന് ജനം നല്‍കിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നും എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതിനെതിരെ പാര്‍ട്ടിയില്‍ വലിയ അതൃപ്തി നിലനിന്നിരുന്നു. ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ട് വിമതനായി മത്സരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എമ്മിന് അപ്രതീക്ഷിത പരാജയങ്ങള്‍ നേരിടേണ്ടി വന്നു.    
സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ ജനവികാരം പരിഗണിക്കുന്നതില്‍ പിഴവുണ്ടായെന്ന് സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നേരാം വണ്ണം വാര്‍ത്താസമ്മേളനം നടത്താന്‍ പോലും അറിയില്ലെന്നും സക്രട്ടറിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ പാര്‍ട്ടിയെ പരിഹസിക്കാന്‍ എതിരാളികള്‍ക്കടക്കം അവസരം നല്‍കുന്നുവെന്നുമാണ് വിമര്‍ശനം. സ്വന്തം പാര്‍ട്ടി തന്നെ എതിര്‍ത്തിട്ടും എലത്തൂരില്‍ എ.കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അടിച്ചേല്‍പിക്കുകയായിരുന്നു. ടി.പി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ മത്സരിച്ചതോടെ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലക്കുള്ള പ്രവര്‍ത്തനം ഇല്ലാതായി. ബാലുശ്ശേരി, നാദാപുരം, എലത്തൂര്‍ എന്നിവിടങ്ങളിലെ തോല്‍വി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇവിടങ്ങളില്‍ പ്രത്യേക പരിശോധന വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിനെല്ലാം അടിസ്ഥാന കാരണം ഗോവിന്ദനും പിണറായി വിജയനുമാണെന്ന് ജില്ലാ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
ഭാര്യ പി.കെ. ശ്യാമള മത്സരിച്ചതോടെ ഗോവിന്ദന്‍ കണ്ണൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചന്നും വിമര്‍ശനമുണ്ട്.ഠീ മറ്‌ലൃശേലെ വലൃല, ഇീിമേര േഡസെംസ്ഥാനത്തുടനീളം പ്രചാരണത്തിന് നേതൃത്വംനല്‍കേണ്ടിയിരുന്ന പാര്‍ട്ടി സെക്രട്ടറി പി.കെ. ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പില്‍ മാത്രമൊതുങ്ങിനിന്നുവെന്നും മറ്റിടങ്ങളില്‍ വേണ്ട വിധം പ്രചാരണം നടത്തിയില്ലെന്നുമാണ് വിമര്‍ശനം. ശബരിമല സ്വര്‍ണക്കൊള്ളയടക്കമുള്ള സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഇവിടങ്ങളിലെല്ലാം തിരിച്ചടിയായി.ആര്യ രാജേന്ദ്രനെതിരേയും ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. മുന്‍ മേയറെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ അവമതിപ്പുണ്ടാക്കി. നേമത്ത് 1,400 വോട്ട് ലീഡ് പ്രതീക്ഷിച്ച ബൂത്തില്‍ അഞ്ചു വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നാണ് വി. ശിവന്‍കുട്ടിയുടെ സങ്കടം. നിലവിലെ സാഹചര്യത്തില്‍ എംവി ഗോവിന്ദനെ മുന്നില്‍ നിറുത്തി സിപിഎം കേരളത്തില്‍ ഇനി രക്ഷപ്പെടില്ലെന്നും അണികള്‍ ഏറെയും പാര്‍ട്ടിയെ ഉപേക്ഷിച്ചതായും കേരളം തിരിച്ചറിയുകയാണ്.  

       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും  (45 minutes ago)

കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി.സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് യു പ്രതിഭ  (47 minutes ago)

എംവി ഗോവിന്ദന്‍ ഉടന്‍ രാജിവയ്ക്കും കേരളം ബംഗാളായി അഹങ്കാരി, ധിക്കാരി  (57 minutes ago)

സ്‌പീക്കർ ജി സുധാകരന് മുന്നിൽ പിണറായിയുടെ സത്യപ്രതിജ്ഞ..! G S ആഗ്രഹിച്ച ദിവസം..നാളെ പിണറായി സഭയിൽ എത്തില്ല..?!  (1 hour ago)

പിണറായി ഭരണം മാറിയത് അറിഞ്ഞില്ലേ... രക്ഷകന്മാരെ AKG സെന്ററിൽ കയറി തൂക്കും  (1 hour ago)

ചെന്നിത്തല പണി തുടങ്ങി CM സതീശന് ഒരു മുഴം മുന്നേ എറിഞ്ഞ് രമേശൻ...!  (1 hour ago)

ചെന്നിത്തല കളി തുടങ്ങി... പ്രതീക്ഷിക്കാതെ വി ഡി എസ് കെ എം ഷാജിയും എ.ഡി. തോമസും ചെന്നിത്തലക്ക് പിന്നാലെ  (1 hour ago)

ഈ മുഖം നോക്കി വെച്ചോ പിണറായിയുടെ കാലൻ അവതരിച്ചു..! ആഭ്യന്തര മന്ത്രി പണി തുടങ്ങി..അവന്മാരെ AKG സെന്ററിൽ കയറി ഷൗക്കത്ത് തൂക്കും  (1 hour ago)

രജിൻ ലാലിൻറെ പരസ്ത്രീ സോനയുടെ കൂട്ടുക്കാരി..?! കാർ കൂട്ടിയിട്ട് കത്തിച്ച് രജിനയെയും കൊന്ന് സോനയും ചാവാൻ പ്ലാൻ  (1 hour ago)

രാത്രിക്ക് രാത്രി കൂട്ട മഴ പ്രവചനങ്ങളിൽ സംഭവിച്ചത് വമ്പൻ മഴ പിന്നാലെ ഡാമുകൾ നിറയുന്നു..!  (1 hour ago)

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്‌. അത്‌ ദേശീയ ഗീതമായി സ്വീകരിക്കുന്നത്‌ ബഹുസ്വര സമൂഹത്തിന്‌ അനിയോജ്യമല്ല; വന്ദേമാതര ഗാനം പൂര്‍ണ്ണമായ  (3 hours ago)

വിഡിഎസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനമായി  (3 hours ago)

നവകേരള സദസ്സിൽ സമരക്കാരെ തല്ലിയ അനിൽകുമാറിനും സന്ദീപിനും എതിരായ കേസ് എസ് പി ഷൗക്കത്ത് അലി അന്വേഷിക്കും; മുടക്കോഴി മലയിൽ പോയി ടിപി യെ കൊന്ന കൊടി സുനിയേം സിപിഐഎം ക്രിമിനൽ സംഘത്തെയും പിടികൂടിയ ഷൗക്കത്തലി  (3 hours ago)

ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു  (4 hours ago)

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം; സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കുമെന്ന് മു  (4 hours ago)

Malayali Vartha Recommends