Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

തലസ്ഥാന നഗരത്തിന്‍റെ വളര്‍ച്ചയില്‍ ടെക്നോപാര്‍ക്കിന് നിര്‍ണായക പങ്ക്: എം.ജി. രാധാകൃഷ്ണന്‍...

20 MAY 2026 04:20 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്‍റെ ഭരണതലസ്ഥാനമായ തിരുവനന്തപുരത്തെ വിജ്ഞാന-സാങ്കേതിക കേന്ദ്രമാക്കി മാറ്റുന്നതില്‍ ടെക്നോപാര്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. 'ആസ്പയര്‍: ഇന്നൊവേഷന്‍ സ്റ്റോറീസ്' എന്ന ടെക്നോപാര്‍ക്ക് വോഡ്കാസ്റ്റ് പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍കിട സംരംഭങ്ങള്‍ക്ക് കേരളം അനുയോജ്യമല്ലെന്നുള്ള ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ധാരണയെ മാറ്റിമറിക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ഐ.ടി. പാര്‍ക്കായ ടെക്നോപാര്‍ക്കിന് സാധിച്ചു. പ്രകൃതിദത്തമായ ചുറ്റുപാടുകള്‍ക്കൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍, കണക്റ്റിവിറ്റി എന്നിവയും തിരുവനന്തപുരത്തിന്‍റെ മേന്‍മകളാണ്.


'സംരംഭങ്ങള്‍ക്ക് എങ്ങനെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നതിന്‍റെ ഒരു മികച്ച ഉദാഹരണമായി ടെക്നോപാര്‍ക്ക് മാറിയിരിക്കുന്നു. ടെക്നോപാര്‍ക്ക് സ്ഥാപിതമായി 35 വര്‍ഷത്തിനിടയില്‍ ഒരു തവണ പോലും തൊഴിലാളി സമരമോ ഹര്‍ത്താലോ കാരണം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ടെക്നോപാര്‍ക്കില്‍ മാതൃകാപരമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും വ്യത്യസ്തമായ ഒരു തൊഴില്‍ സംസ്കാരം ഉണ്ടായി വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2026 ലെ കണക്കുകള്‍ പ്രകാരം മനുഷ്യവികസന സൂചികയിലും പ്രതിശീര്‍ഷ വരുമാനത്തിലും കേരളം ഒന്നാം സ്ഥാനത്തെത്തിയതായി അദ്ദേഹം പറഞ്ഞു. 1980 കള്‍ വരെ സാമ്പത്തിക വളര്‍ച്ച കുറവായിരുന്നു. എന്നാല്‍ അപ്പോഴും സംസ്ഥാനത്തിന് ഉയര്‍ന്ന മാനവവികസന സൂചികകളുണ്ടായിരുന്നു. ഗള്‍ഫ് മലയാളികളുടെ പണം സംസ്ഥാനത്തേക്ക് എത്തുക വഴി 1990 കള്‍ മുതല്‍ സാമ്പത്തിക കുതിപ്പ് ആരംഭിച്ചു.

കുടിയേറ്റവും മറ്റ് നാടുകള്‍ പരിചയപ്പെടാനുള്ള ആഗ്രഹവും മലയാളികളുടെ ജീനിലുള്ളതാണ്. ഇപ്പോള്‍ കേരളത്തിലേക്ക് റിവേഴ്സ് മൈഗ്രേഷന്‍ നടക്കുന്നുണ്ട്. വിദേശത്ത് പഠിക്കുന്ന യുവജനങ്ങള്‍ ഇവിടേക്ക് തിരിച്ചുവരുന്നു. ഐടി ആവാസവ്യവസ്ഥയില്‍ ആഗോള നിലവാരത്തിന് അനുസൃതമായി മികച്ച സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ടെക്നോപാര്‍ക്ക്. മറ്റ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോയവര്‍ക്ക് തിരിച്ചുവന്ന് ജോലി ചെയ്യാനാകും വിധം കൂടുതല്‍ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കേരളത്തിലെ മാധ്യമങ്ങളും ടെക്നോപാര്‍ക്കുമായി ഒരു സുസ്ഥിരബന്ധം ആവശ്യമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാണെന്നും സമൂഹ നന്‍മയ്ക്കായി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവജനങ്ങള്‍ സ്വയം സജ്ജരാകുകയും സ്പെഷ്യലൈസേഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനൊപ്പം അറിവ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (4 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends