ആര്യയുടെ അഹങ്കാരം ജനങ്ങളെക്കൊണ്ട് തുപ്പിച്ചു; വി. ശിവൻകുട്ടിക്കെതിരെ പൊട്ടിത്തെറിച്ച് മുൻ മേയർ...

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലെ രാഷ്ട്രീയ പോര് ഒടുവിൽ അണപൊട്ടി തെരുവിലേക്ക് ഒഴുകുകയാണ്. മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഹങ്കാരവും ഭരണവും കാരണം വോട്ടർമാർക്കിടയിൽ കടുത്ത അവമതിപ്പുണ്ടായെന്നും, തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ ആര്യയെ കയറ്റിയപ്പോൾ സാധാരണക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരസ്യമായി കാർത്തുപ്പിയെന്നുമാണ് മുൻമന്ത്രി വി. ശിവൻകുട്ടി യോഗത്തിൽ തുറന്നടിച്ചത്.
എന്നാൽ ഈ കടുത്ത ആരോപണങ്ങൾക്ക് പിന്നാലെ വി. ശിവൻകുട്ടിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത വെല്ലുവിളിയുമായി ആര്യ രാജേന്ദ്രൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ നടക്കുന്നത് കടുത്ത വ്യക്തിഹത്യയും തേജോവധവുമാണെന്നും, ശിവൻകുട്ടി പറഞ്ഞത് പച്ചക്കള്ളമാണെന്നും ആര്യ തുറന്നടിച്ചു. മുതിർന്ന നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഈ കാർത്തുപ്പൽ വിവാദത്തിൽ പരസ്യമായി വിശദീകരണം നൽകണമെന്നും, പുതിയ തലമുറയിലെ പ്രവർത്തകരോട് മുതിർന്നവർ ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നുമാണ് ആര്യയുടെ ചോദ്യം.
https://www.facebook.com/Malayalivartha


























