പെരിയ ഇരട്ടക്കൊലക്കേസ്... ഒന്നാംപ്രതി ഉൾപ്പെടെയുള്ള പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച് ജയിൽ വകുപ്പ്

പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി ഉൾപ്പെടെയുള്ള പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ അനുവദിച്ചത്.
എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് പരോൾ അനുവദിക്കുകയായിരുന്നു. ഇരുപത് ദിവസത്തേക്ക് പരോൾ ലഭിച്ച ഇവരെല്ലാം കാസർകോട് ജില്ലയിൽ എത്തിയിട്ടുണ്ട്.
അതേസമയം 2019 ഫെബ്രുവരി 17ന് വൈകുന്നേരം ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടത്.
ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























