16ാം കേരള നിയമസഭ ഇന്ന് നിലവിൽ വരും.... തിരഞ്ഞെടുക്കപ്പെട്ട 140 പേരും എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്യും, രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ

16ാം കേരള നിയമസഭ ഇന്ന് നിലവിൽ വരും. തിരഞ്ഞെടുക്കപ്പെട്ട 140 പേരും എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ 9 മണിക്ക് സത്യപ്രതിജ്‌ഞ ആരംഭിക്കും. എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക പ്രോടെം സ്പീക്കർ ജി.സുധാകരനാണ്.
തിരുവഞ്ചൂർ രാധാകൃഷ്ണനും ജി.സുധാകരനുമാണ് സഭയിലെ ഏറ്റവും മുതിർന്ന അംഗങ്ങൾ. ജി.സുധാകരനോടു സംസാരിച്ച ശേഷമാണ് അദ്ദേഹത്തെ പ്രോടെം സ്പീക്കർ സ്ഥാനത്തേക്കു മന്ത്രിസഭ നിയോഗിച്ചത്. മറ്റ് അംഗങ്ങളെ പ്രതിജ്ഞ ചൊല്ലിക്കുക മാത്രമാണ് പ്രോടെം സ്പീക്കർ എന്ന നിലയിലെ ഉത്തരവാദിത്തം.
സത്യപ്രതിജ്ഞ ചെയ്യാതെ വിട്ടുനിൽക്കുന്നവർക്ക് പിന്നീട് സ്പീക്കറുടെ ചേംബറിലെത്തി പ്രതിജ്ഞ ചെയ്ത് എംഎൽഎ ആകാം. എന്നാൽ, ഇന്ന് പ്രതിജ്ഞ ചെയ്യാത്തവർക്ക് 22നു നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിയില്ല.
"
https://www.facebook.com/Malayalivartha





















