Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു


കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി

ഹൈക്കോടതി കടുപ്പിച്ചിട്ടും തോന്നിയപടി ജാമ്യം; ടിപി കേസ് പ്രതികൾക്ക് ഇനി ജയിലിൽ കടുത്ത പൂട്ട്; വിഐപി പരിഗണനകൾക്ക് അന്ത്യം...

20 MAY 2026 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ

ടിപി ചന്ദ്രശേഖരനെ അരുംകൊല ചെയ്ത നരാധമന്‍മാര്‍ക്ക് ഇനി തോന്നിയ പടി ജാമ്യം കിട്ടില്ല. സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശത്തില്‍ പാര്‍ട്ടിയുടെ വാടകക്കൊലയാളികള്‍ അരുംകൊല ചെയ്ത ടിപിയുടെ കൊലയാളികള്‍ ഇനി ഉടനെയൊന്നും പുറംലോകം കാണില്ല. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ പ്രതികള്‍ വിവിധ സെന്‍ട്രല്‍ ജയിലുകളിലെ അഴികള്‍ക്കുള്ളിലാകും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും പ്രതികളെ ഉടന്‍ മൂന്നു സെന്‍ട്രല്‍ ജയലിലുകളിലെക്കു മാറ്റും. ജയിലിലുള്ളില്‍ ഈ പ്രതികള്‍ക്കുള്ള സൗകര്യങ്ങളെല്ലാം ഉടന്‍ റദ്ദാക്കും. തനിച്ചു ഭക്ഷണമുണ്ടാക്കുക, ജയിലില്‍ യഥേഷ്ടം മദ്യവും സിഗരറ്റും കഞ്ചാവും എത്തിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കു, സ്വന്തമായി ടിവി അനുവദിക്കുക, തോന്നുംപടി ജാമ്യം നല്‍കുക തുടങ്ങി പിണറായി വിജയന്‍ ചെയ്തുകൊടുത്തിരുന്ന യാതൊരു വിധ ആനുകൂല്യങ്ങളും ഇനി ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിക്കില്ല. ജയിലിനുള്ളില്‍ മറ്റ് തടവുകാരെ ആക്രമിക്കുകയും പുലഭ്യം പറയുകയും ചെയ്തപ്പോഴും ജയിലധികാരികളെ കൈയേറ്റം ചെയ്തപ്പോഴും പിണറായി വിജയന്‍ കേസെടുക്കാതെ കൊടുംക്രിമിനലുകളെ രക്ഷിച്ചുകൊണ്ടിരുന്നു.

ടിപി കേസില്‍ തലശേരി കോടതി നല്‍കിയ ശിക്ഷപോരെന്നു കണ്ട് ഹൈക്കോടതി പ്രതികള്‍ക്ക് ശിക്ഷ ഉയര്‍ത്തിയതിനുശേഷവും പ്രതികള്‍ക്ക് ഇഷ്ടാനുസരണം ജാമ്യം ലഭിച്ചുകൊണ്ടിരുന്നു. ആദ്യം ഒഴിവാക്കിയ പ്രതികള്‍ക്കും പിന്നീട് കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. പ്രതികളായ കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം നല്‍കുകയും ചെയ്തിരുനനു. ടിപിയുടെ ഭാര്യ കെ കെ രമയ്ക്ക് ഏഴു ലക്ഷം രൂപയും മകന് അഞ്ചു ലക്ഷം രൂപയും നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു.കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ കെ കെ രമ ഹര്‍ജി നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും പതിനൊന്നാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.


ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ഷിനോജ്, കെ സി രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ് എന്നിവരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ ഹര്‍ജി നല്‍കിയത്. . ടി.പി. വധക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ഇടയ്ക്കിടെ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് പില്‍ക്കാലത്ത് കെകെ രമ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. അനുവദനീയ സാഹചര്യത്തിലല്ലാതെ ജാമ്യം നല്‍കാന്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് ആയിരം ദിവസത്തിലധികം പരോള്‍ അനുവദിച്ചു. ആറ് പേര്‍ക്ക് 500 ദിവസത്തിലധികം പരോള്‍ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രന്‍ 1081 ദിവസം പരോളില്‍ കഴിഞ്ഞെന്നും അന്ന് രമ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ആറാം പ്രതി സിജിത്ത് 1078 ദിവസവും രണ്ടാം പ്രതി മനോജ് 1068 ദിവസവും നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും പരോളില്‍ കഴിഞ്ഞു. ഏഴാം പ്രതി ഷിനോജിന് ലഭിച്ചത് 925 ദിവസത്തെ പരോള്‍ ലഭിച്ചെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു.


അനാവശ്യമായി പരോള്‍ അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടശേഷവും പ്രതികള്‍ ജാമ്യത്തിലിറങ്ങി ആഘോഷങ്ങള്‍ നടത്തി. പുറത്തിറങ്ങുമ്പോള്‍ നാട്ടില്‍ ആഘോഷം മദ്യസല്‍ക്കാരം എന്നിവ മാത്രമല്ല ക്വട്ടേഷന്‍ ആക്രമണങ്ങളും ഗുണ്ടായിസവുമായി പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനൊക്കെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും എല്ലാവിധ ഒത്താശകളും ലഭിച്ചിരുന്നു.


ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോഴും സുപ്രീം കോടതി അപ്പീല്‍ തള്ളുകയായിരുന്നു. ഒന്നു മുതല്‍ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്. 12 വര്‍ഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് ആവശ്യം. ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം വലിയ വിവാദമായതിനു പിന്നാലെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഒരു വര്‍ഷം ജയിലില്‍ കിടക്കുന്നവര്‍ക്ക് 60 ദിവസം പരോള്‍ നല്‍കാമെന്ന് ചട്ടമുണ്ടെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ചികിത്സ, രോഗം, ബന്ധുക്കള്‍ക്ക് രോഗം എന്നിങ്ങനെ തട്ടിപ്പുകാരണങ്ങള്‍ നിരത്തി പ്രതികള്‍ക്ക് പിണറായി സര്‍ക്കാര്‍ തോന്നിയ പടി ജാമ്യം അനുവദിച്ചുകൊണ്ടിരുന്നു. കേസിലെ പ്രതികള്‍ക്കെല്ലാം അനര്‍ഹമായി പരോളും ആനൂകൂല്യങ്ങളും നല്‍കുന്നുവെന്ന് ആരോപണം നിലനില്‍ക്കുന്നതിനിടെ പിണറായി സര്‍ക്കാര്‍ തുടരെ ജാമ്യം അനുവദിച്ചുകൊണ്ടിരുന്നു. കൊടി സുനി ഉള്‍പ്പെടെ പ്രതികളെ മറ്റ് കേസുകളുടെ വിചാരണയ്ക്കും മറ്റും പുറത്തുകൊണ്ടുപോകുമ്പോള്‍ പരസ്യമായി മദ്യപാനം നടത്തിയതുള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ എന്നേക്കുമായി ജയിലിലാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (6 minutes ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (11 minutes ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (13 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (15 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (25 minutes ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (37 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

Malayali Vartha Recommends