വീട്ടിൽ ചെയ്തെങ്കിൽ ഞങ്ങൾ പെട്ടേനെ! അവൻ നിർബന്ധിച്ച് വാങ്ങിപ്പിച്ചതെന്ന് അമ്മ; പേരാമ്പ്ര കേസിൽ ഇരു കുടുംബങ്ങളും നേർക്കുനേർ...

കേരളത്തെ നടുക്കിയ പേരാമ്പ്ര കാർ തീപിടുത്ത കേസിൽ ഇരു കുടുംബങ്ങളും ഇപ്പോൾ നേർക്കുനേർ വന്ന് പോരടിക്കുകയാണ്!"അലക്കാൻ പോലും വിടാതെ സ്വന്തം മകളെപ്പോലെയാണ് സോനയെ നോക്കിയത്, വീട്ടിൽ വെച്ചാണ് ഇത് ചെയ്തതെങ്കിൽ പ്രായമായവർ മാത്രമുള്ള ഞങ്ങളുടെ കുടുംബം മൊത്തം കുടുങ്ങിയേനെ" എന്ന് ഭർതൃപിതാവ് രാജൻ പറയുമ്പോൾ, അതിനെ പൂർണ്ണമായി തള്ളുകയാണ് സോനയുടെ അമ്മ വസന്ത.
ഗർഭിണിയായ തന്റെ മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്നും, സിസിടിവിയിൽ കണ്ട പെട്രോൾ ഭർത്താവ് രജിൻലാൽ ആസൂത്രിതമായി നിർബന്ധിച്ച് വാങ്ങിപ്പിച്ചതാണെന്നുമാണ് അമ്മയുടെ കടുത്ത ആരോപണം!കാറിന്റെ പിൻസീറ്റിൽ നിന്ന് തീ പടർന്നതും, രാവിലെ സോന കയ്യിൽ കരുതിയ ആ വലിയ ബാഗിന്റെ രഹസ്യവുമെല്ലാം കേസിൽ ദുരൂഹത കൂട്ടുന്നു. ഇത് ആസൂത്രിത കൊലപാതകമോ അതോ ആത്മഹത്യയോ?
https://www.facebook.com/Malayalivartha























