സങ്കടക്കാഴ്ചയായി... സ്‌കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം...

സ്‌കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. വെട്ടിയാർ പായിക്കാട്ട് കിഴക്കതിൽ വിനോദിന്റെ ഭാര്യ സന്ധ്യ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു പത്തനാപുരം സ്വദേശി ഐശ്വര്യയ-്‌ക്ക് (15) ഗുരുതര പരിക്കേറ്റു.
ഐശ്വര്യയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാവേലിക്കര- പന്തളം റോഡിൽ വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടത്തിനു സമീപം ബുധൻ പകൽ മൂന്നിനായിരുന്നു അപകടം നടന്നത്.
പന്തളം ഭാഗത്തേക്ക് പോയ കാർ ടിപ്പർലോറിയെ മറികടക്കുന്നതിനിടെ എതിരെവന്ന സ-്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ വട്ടം കറങ്ങിയ കാർ മാവേലിക്കര ഭാഗത്തേക്ക് തിരിഞ്ഞ് നടപ്പാതയിൽ ഇടിച്ചു കയറിയാണ് നിന്നത്. തലയ-്‌ക്ക് ഗുരുതര പരിക്കേറ്റ സന്ധ്യ സംഭവസ്ഥലത്ത് മരിച്ചു. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha
























