അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഇന്ദിരാ ഭവനിലെ ആലിംഗന വിവാദത്തിൽ സോഷ്യൽ മീഡിയയിലെ സൈബർ ഗുണ്ടകൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അരനൂറ്റാണ്ട് മുമ്പ് നട്ടെല്ലിനും സുഷുമ്നാ നാഡിക്കും ഏറ്റ കടുത്ത ക്ഷതത്തെ തുടർന്ന്, ശരീരത്തിന്റെ നാഡീവ്യവസ്ഥ തകർന്ന്, ചികിത്സയിലൂടെ മാത്രം എഴുന്നേറ്റ് നിൽക്കുന്ന ഒരു വൃദ്ധനെയാണോ നിങ്ങൾ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദത്തിനിടയിൽ ആൺ-പെൺ വ്യത്യാസമില്ലാതെ സഹപ്രവർത്തകരെ കെട്ടിപ്പിടിച്ചതിനെ ക്രൂരമായി വളച്ചൊടിച്ചവർക്കുള്ള കൃത്യമായ മറുപടിയാണ് ചെറിയാൻ ഫിലിപ്പ് ഇപ്പോൾ നൽകിയിരിക്കുന്നത്. സന്യാസതുല്യമായ ജീവിതം നയിക്കുന്ന തനിക്ക് ഈ വേട്ടയാടൽ കാരണം ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും, തനിക്കൊപ്പം നിൽക്കുന്ന സഹോദരിമാരായ ബിന്ദു കൃഷ്ണയ്ക്കും ഷാനിമോൾ ഉസ്മാനും ഇല്ലാത്ത എന്ത് പരാതിയാണ് നാട്ടുകാർക്ക് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.
https://www.facebook.com/Malayalivartha























