Widgets Magazine
21
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി..പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറി..


അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു.. ഇന്ന് വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ 'സേവാ തീർത്ഥ്' ഹാളിൽ..രാജ്യം ഉറ്റു നോക്കുന്ന പ്രഖ്യാപനം..


കാക്കിക്കുള്ളിലെ കമ്മ്യൂണിസ്റ്റുകാരെ കണ്ടെത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല..സിഐ ഡികളെ ചുമതലപ്പെടുത്തുമോ എന്നറിയാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് കേരളം..


വീട്ടിൽ ചെയ്തെങ്കിൽ ഞങ്ങൾ പെട്ടേനെ! അവൻ നിർബന്ധിച്ച് വാങ്ങിപ്പിച്ചതെന്ന് അമ്മ; പേരാമ്പ്ര കേസിൽ ഇരു കുടുംബങ്ങളും നേർക്കുനേർ...

പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു.. ഇന്ന് വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ 'സേവാ തീർത്ഥ്' ഹാളിൽ..രാജ്യം ഉറ്റു നോക്കുന്ന പ്രഖ്യാപനം..

21 MAY 2026 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി..പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറി..

ഇന്ധനവില വർദ്ധനവ്.... ഡൽഹിയിൽ ഓട്ടോ, ടാക്സി യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു....യാത്രാ ക്ലേശം രൂക്ഷം

വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടൻ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്നാമിലെത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിയറ്റ്‌നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ഗിയാംഗുമായി ഉഭയകക്ഷി ചർച്ച നടത്തി

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്.... തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 111.70 രൂപ , സാധാരണക്കാർ ദുരിതത്തിൽ

തന്‍റെ അഞ്ച് വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ 'സേവാ തീർത്ഥ്' ഹാളിൽ വെച്ചാണ് യോഗം. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരോടും, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരോടും, സംസ്ഥാന ചുമതലയുള്ള മന്ത്രിമാരോടും തലസ്ഥാന നഗരിയിൽ തന്നെ തുടരാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു വിപുലമായ യോഗം വിളിച്ചുചേർത്തിരിക്കുന്നത്.

യോഗത്തിൽ കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള സംസ്ഥാന മന്ത്രിമാർ, മറ്റ് സഹമന്ത്രിമാർ എന്നിവരെല്ലാം പങ്കെടുക്കും. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം, മുൻപ് കൈക്കൊണ്ട പ്രധാന തീരുമാനങ്ങളും അവയുടെ ഫലങ്ങളും, ഭാവി പദ്ധതികൾ തുടങ്ങിയവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.അഞ്ച് വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒടുവിൽ ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ ഉടൻ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിർണ്ണായക യോഗം വിളിച്ചുചേർത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

 

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത യുദ്ധപ്രതിസന്ധികൾക്കിടയിൽ നടക്കുന്ന ഈ യോഗത്തെ രാജ്യം മുഴുവൻ അതീവ ഉറ്റുനോക്കുകയാണ്.മന്ത്രാലയങ്ങളുടെ പ്രവർത്തന വിലയിരുത്തലിനൊപ്പം രാജ്യം നേരിടുന്ന നിലവിലെ സാമ്പത്തിക വെല്ലുവിളികളും ചർച്ചയാകുന്ന സാഹചര്യത്തിൽ, സർക്കാർ എന്തെങ്കിലും വലിയ പ്രഖ്യാപനങ്ങൾ ഇന്ന് നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന പശ്ചിമേഷ്യൻ യുദ്ധവും അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങളുമാണ് യോഗത്തിലെ പ്രധാന അജണ്ടയെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ആഗോള വിപണിയിലെ എണ്ണവില വർദ്ധനവ്, ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ, വിപണിയിലെ പണപ്പെരുപ്പം എന്നിവയെല്ലാം സർക്കാർ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ എഐ മിഷനുമായി ചേര്‍ന്ന് രണ്ട് പ്രധാന എഐ ഹബ്ബുകള്‍ക്ക് തുടക്കമിട്ട് കേരളം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുമായും സഹകരിച്ചാണ് പദ്ധതി  (2 minutes ago)

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...  (7 minutes ago)

ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് 21% വളർച്ച രേഖപ്പെടുത്തി...  (11 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിയിൽ ഓറൽ ഓങ്കോളജിയിൽ അന്താരാഷ്ട്ര സമ്മേളനം...  (16 minutes ago)

അമ്മയെയും മോളെയും വേണം  (18 minutes ago)

Tamil Nadu സുപ്രീം കോടതിയിൽ ഹർജി  (33 minutes ago)

അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (42 minutes ago)

പ്രധാനമന്ത്രി മോദിയുടെ വലിയ തീരുമാനങ്ങൾ  (44 minutes ago)

വീട്ടിൽ ചെയ്തെങ്കിൽ ഞങ്ങൾ പെട്ടേനെ! അവൻ നിർബന്ധിച്ച് വാങ്ങിപ്പിച്ചതെന്ന് അമ്മ; പേരാമ്പ്ര കേസിൽ ഇരു കുടുംബങ്ങളും നേർക്കുനേർ...  (58 minutes ago)

KERALA POLICE ആദ്യത്തെ കമ്മ്യൂണിസ്റ്റ് വെല്ലുവിളി  (1 hour ago)

ഹൽദി ചടങ്ങിലെ തർക്കം ഒടുവിൽ അവസാനിച്ചത് ആരും വിചാരിക്കാത്ത ദുരന്തത്തിൽ: വിവാഹ ദിവസം വരൻ ജീവനൊടുക്കിയ കാരണമിത്....  (1 hour ago)

നിങ്ങളിപ്പോൾ വിജയന്റെ പോലീസ് അല്ല, ജനങ്ങളുടെ പോലീസാണ് എന്ന് തന്നെയാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്; അത് മനസ്സിലാകാത്തവർക്ക് വരും ദിവസങ്ങളിൽ മനസ്സിലാകും; തുറന്നടിച്ച് സ്ത്രീ പീഡന കേസിൽ യു ഡി എഫിൽ നിന്ന് പു  (1 hour ago)

പ്രതിപക്ഷനേതാവ് പിണറായി വിജയൻ പതിനാറാം കേരള നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു; പ്രോ ടേം സ്പീക്കർ ജി സുധാകരന് മുന്നിലായിരുന്നു പിണറായി വിജയന്റെ സത്യപ്രതിജ്ഞ ; സ്പീക്കറുടെ ഇരിപ്പിടത്തിൽ നിന്ന് എഴു  (2 hours ago)

ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി; അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം; സാന്ത്വനമരുളിയവർക്ക്  (2 hours ago)

വി ഡി സതീശൻ സർക്കാർ ഓണറേറിയം കൂട്ടിയതിൽ ആഘോഷവുമായി ആശാപ്രവർത്തകർ...  (3 hours ago)

Malayali Vartha Recommends