Widgets Magazine
21
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി..പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറി..


അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു.. ഇന്ന് വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ 'സേവാ തീർത്ഥ്' ഹാളിൽ..രാജ്യം ഉറ്റു നോക്കുന്ന പ്രഖ്യാപനം..


കാക്കിക്കുള്ളിലെ കമ്മ്യൂണിസ്റ്റുകാരെ കണ്ടെത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല..സിഐ ഡികളെ ചുമതലപ്പെടുത്തുമോ എന്നറിയാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് കേരളം..


വീട്ടിൽ ചെയ്തെങ്കിൽ ഞങ്ങൾ പെട്ടേനെ! അവൻ നിർബന്ധിച്ച് വാങ്ങിപ്പിച്ചതെന്ന് അമ്മ; പേരാമ്പ്ര കേസിൽ ഇരു കുടുംബങ്ങളും നേർക്കുനേർ...

കാക്കിക്കുള്ളിലെ കമ്മ്യൂണിസ്റ്റുകാരെ കണ്ടെത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല..സിഐ ഡികളെ ചുമതലപ്പെടുത്തുമോ എന്നറിയാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് കേരളം..

21 MAY 2026 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

വീട്ടിൽ ചെയ്തെങ്കിൽ ഞങ്ങൾ പെട്ടേനെ! അവൻ നിർബന്ധിച്ച് വാങ്ങിപ്പിച്ചതെന്ന് അമ്മ; പേരാമ്പ്ര കേസിൽ ഇരു കുടുംബങ്ങളും നേർക്കുനേർ...

ഹൽദി ചടങ്ങിലെ തർക്കം ഒടുവിൽ അവസാനിച്ചത് ആരും വിചാരിക്കാത്ത ദുരന്തത്തിൽ: വിവാഹ ദിവസം വരൻ ജീവനൊടുക്കിയ കാരണമിത്....

നിങ്ങളിപ്പോൾ വിജയന്റെ പോലീസ് അല്ല, ജനങ്ങളുടെ പോലീസാണ് എന്ന് തന്നെയാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്; അത് മനസ്സിലാകാത്തവർക്ക് വരും ദിവസങ്ങളിൽ മനസ്സിലാകും; തുറന്നടിച്ച് സ്ത്രീ പീഡന കേസിൽ യു ഡി എഫിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ

പ്രതിപക്ഷനേതാവ് പിണറായി വിജയൻ പതിനാറാം കേരള നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു; പ്രോ ടേം സ്പീക്കർ ജി സുധാകരന് മുന്നിലായിരുന്നു പിണറായി വിജയന്റെ സത്യപ്രതിജ്ഞ ; സ്പീക്കറുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു സ്വീകരിച്ച് ജി സുധാകരൻ; ഇരുവരും പരസ്പരം ചിരിച്ച് ഹസ്തദാനം നൽകി

കാക്കിക്കുള്ളിലെ കമ്മ്യൂണിസ്റ്റുകാരെ കണ്ടെത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സിഐ ഡികളെ ചുമതലപ്പെടുത്തുമോ എന്നറിയാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് കേരളം. ഇന്നലെ കിഴക്കമ്പലം മലയിടം തുരുത്തിൽ കോടതി ഉത്തരവ് പ്രകാരം പോലീസുകാർ പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കാൻ എത്തിയ സംഭവം ആഭ്യന്തരമന്ത്രിക്ക് മുന്നിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് വെല്ലുവിളിയായിരുന്നു. വി ഡി സതീശൻ സർക്കാരിനെ  ആദ്യദിവസം മുതൽ ലക്ഷ്യമിട്ട് നീങ്ങണമെന്ന സിപിഎം തീരുമാനം തീരുമാനത്തിന്റെ ഭാഗമായിരുന്നു മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ നടന്നത്.  പത്ത് കൊല്ലം കേരളം ഭരിച്ച സർക്കാർ കണ്ടില്ലെന്ന് നടിച്ച കുടിയൊഴിപ്പിക്കലാണ് പോലീസിന്റെ സഹായത്തോടെ കഴിഞ്ഞദിവസം നടപ്പാക്കാൻ ശ്രമിച്ചത്.ബലപ്രയോഗത്തിന്  പിന്നിൽ സി പി എം വിശ്വാസികളായ പോലീസുകാരാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.

 

 ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അടിയന്തര ഇടപെടലിനെ തുടർന്നാണ്  പോലീസ് നടപടികൾ നിർത്തിവെച്ച് മടങ്ങിയത്. അരനൂറ്റാണ്ടായി തുടരുന്ന ഭൂമി തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് അധികൃതർ എത്തിയത്. പതിനഞ്ചാം തവണയാണ് ഇവിടെ ഒഴിപ്പിക്കൽ ശ്രമം നടക്കുന്നത്. 14 തവണയും സി പി എം സർക്കാർ കുടിയൊഴിപ്പൽ അട്ടിമറിച്ചു. കുടിയൊഴിപ്പിക്കൽ നീക്കത്തിനിടെ സമരക്കാരിൽ ഒരാൾ തലയിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഇതോടെ പോലീസ് സമരപ്പന്തലിന് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനും പോലീസ് ശ്രമിച്ചു. നിലവിൽ സി.പി.എം ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് സംഭവസ്ഥലത്ത് എത്തി.

 

ഇതിൽ നിന്നും പോലീസിന്  പിന്നിൽ ആരാണെന്ന് വ്യക്തമായി.മലയിടംതുരുത്തിലെ ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി കഴിഞ്ഞ 50 വർഷത്തോളമായി തർക്കം നിലനിൽക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി അഡ്വക്കേറ്റ് കമ്മിഷണർ, റവന്യൂ-കോടതി അധികൃതർ എന്നിവർ വൻ പോലീസ് സന്നാഹത്തോടെയാണ് സ്ഥലത്തെത്തിയത്. പ്രദേശത്തെ ഭൂമി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോൾ തങ്ങൾ തലമുറകളായി താമസിക്കുന്ന മണ്ണിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തി ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കൂട്ടത്തോടെ തടയുകയായിരുന്നു.

മലയിടംതുരുത്തിൽ ദളിത് കുടുംബങ്ങൾക്കു നേരെയുണ്ടായ പോലീസ് അതിക്രമം രാഷ്ട്രീയ വിഷയമായി ഉയർത്താനൊരുങ്ങിയിരിക്കുകയാണ്  സി.പി.എം. വിഷയത്തിൽ പ്രതിഷേധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയിടംതുരുത്തിൽ നടക്കും. അതേസമയം, ബലപ്രയോഗം പാടില്ലെന്ന കർശന നിർദ്ദേശമുണ്ടായിട്ടും എന്തുകൊണ്ട് പോലീസ് നടപടിയുണ്ടായെന്ന കാര്യത്തിൽ ആലുവ റൂറൽ എസ്.പി. ഇന്ന് എറണാകുളം റേഞ്ച് ഐജിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇത് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്.സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ ഇന്നലെ രാവിലെ മുതൽ തന്നെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കാൻ ശ്രമിച്ചെങ്കിലും, നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അദ്ദേഹത്തിന് മുന്നോട്ടുപോകാനായില്ല. തുടർന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പോലീസ് നടത്തിയ ശ്രമങ്ങൾ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തതോടെ വിഷയം വാർത്താപ്രാധാന്യം നേടുകയും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെടുകയും ചെയ്തു. അടിയന്തരമായി കുടിയൊഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കാൻ അദ്ദേഹം കൊച്ചി പോലീസിന് നിർദ്ദേശം നൽകി. ഇതോടെ പോലീസ് പ്രദേശത്തുനിന്ന് പിൻവാങ്ങി. ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്. കോടതി ഉത്തരവ് നടപ്പാക്കാൻ പതിനഞ്ചാം തവണയാണ് അധികൃതർ ശ്രമിക്കുന്നതെങ്കിലും, പ്രതിഷേധം മൂലം എല്ലാ തവണയും നടപടികൾ പരാജയപ്പെടുകയായിരുന്നു.

 

കിഴക്കമ്പലം മലയിടംതുരുത്ത് നടക്കാവ് പാര്യത്ത്കാവ് കോളനിയിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഔദ്യോഗിക നീക്കത്തിനെതിരെ പ്രദേശത്ത് ജനകീയ പ്രതിഷേധം കനക്കുന്നു. ഇത്തവണ റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം കനത്ത പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇത് പ്രദേശത്ത് വലിയ തോതിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കനത്ത തര്‍ക്കങ്ങള്‍ക്കും കാരണമായേക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി തലമുറകളായി ഈ മണ്ണില്‍ ജീവിച്ചുപോരുന്ന കുടുംബങ്ങളെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ച് ഭൂമി അളന്നു തിരിക്കാനായി 2023 സെപ്തംബര്‍ 7നാണ് കോടതി കമ്മീഷന്‍ ആദ്യമായി ഇവിടെയെത്തുന്നത്. എന്നാല്‍ അന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ച് കമ്മീഷന് മടങ്ങേണ്ടി വന്നിരുന്നു.

അതിനുശേഷം ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തില്‍ 14 തവണ കൂടി കമ്മീഷന്‍ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധം മൂലം ഒരു ഘട്ടത്തിലും അളവ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കമ്മീഷന്റെ അവസാന സന്ദര്‍ശനം. ഇത്തവണ പതിനാറാമത്തെ തവണയാണ് കമ്മീഷന്‍ കുടിയൊഴിപ്പിക്കല്‍ ലക്ഷ്യമിട്ട് കോളനിയിലേക്ക് എത്തുന്നത്.കമ്മീഷന്റെ സന്ദര്‍ശന വേളയില്‍ ഉണ്ടായേക്കാവുന്ന വലിയ രീതിയിലുള്ള പ്രതിഷേധ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ കോളനി പരിസരത്ത് ഒരുക്കിയത്. മുന്‍പ് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരായ 48 പേര്‍ക്കെതിരെ പൊലീസ് ഇതിനോടകം തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തവണ അളവ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ നേരിടാന്‍ മുന്‍കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പൊലീസ് കടന്നു .

 

തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് കോളനി നിവാസികള്‍.ഒരു ജീവിതകാലം മുഴുവന്‍ ജീവിച്ചുതീര്‍ത്ത മണ്ണില്‍ നിന്നും യാതൊരുവിധ പുനരധിവാസ മാര്‍ഗ്ഗങ്ങളും ഉറപ്പാക്കാതെ തങ്ങളെ തെരുവിലേക്ക് ഇറക്കിവിടാനുള്ള നീക്കം അനുവദിക്കില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു. കുട്ടികളും വയോധികരുമടങ്ങുന്ന ഏഴ് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം നല്‍കിയതിന് ശേഷം മാത്രമേ ഈ കുടിയൊഴിപ്പിക്കല്‍ നടപടികളിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കാവൂ എന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.വര്‍ഷങ്ങളായി തുടരുന്ന ഈ ഭൂമി തര്‍ക്കത്തില്‍ പാവപ്പെട്ട പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും റവന്യൂ വകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് കോളനി നിവാസികളുടെ കണ്ണീരോടെയുള്ള അപേക്ഷ.

 

അന്ന് കളമശ്ശേരി എംഎൽഎയും നിയമമന്ത്രിയുമായിരുന്ന പി രാജീവിന്റെ ശക്തമായ പ്രതിരോധത്തിലാണ് കുടിയൊഴിപ്പിക്കൽ റവന്യൂ വകുപ്പും പോലീസും നടത്താതിരുന്നത്. രാജീവ് നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതോടെ പുതിയ സർക്കാരിനെതിരെ തുരുമ്പിച്ച വാൾ ശക്തിയുക്തം പ്രയോഗിക്കാൻ തീരുമാനിച്ചു. കുടിയൊഴിപ്പിക്കാൻ വന്ന കമ്മീഷനെ സിപിഎം വിളിച്ചുവരുത്തി എന്നും കോൺഗ്രസ് ആരോപിക്കുന്നു. ജില്ലയിലെ സിപിഎം പക്ഷക്കാരായ പോലീസ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാരെ നേരിടാൻ എത്തിച്ചത്. കാലാകാലങ്ങളായി സിപിഎം തുറന്നുവരുന്ന നെറികെട്ട പ്രവർത്തനങ്ങളുടെ ഭാഗം തന്നെയാണ് ഇവിടെ നടന്ന കുടിയൊഴിപ്പിക്കൽ ശ്രമം.  തങ്ങൾ അധികാരത്തിലിരിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്ന വിഷയങ്ങൾ പിന്നീട് ശക്തിയോടെയും കരുത്തോടെയും ഉയർത്തിക്കൊണ്ടു വരാൻ സിപിഎം ശ്രമിക്കാറുണ്ട്. 

 

പക്ഷേ അതെല്ലാം വളരെ പെട്ടെന്ന് തന്നെ പൊതുജനങ്ങൾ അറിയാനാണ് പതിവ്. പിണറായിയുടെ മഞ്ഞക്കുറ്റി സതീശൻ പിഴുതെറിഞ്ഞ ദിവസം തന്നെ എറണാകുളത്തിന്റെ ഹൃദയ ഭൂമിയിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് സമീപം കുടികഴിപ്പിക്കൽ മേള സിപിഎം ആസൂത്രണം ചെയ്തത് മണിക്കൂറുകളുടെ ആലോചനകൾക്ക് ശേഷമാണ്.  സമരക്കാരിൽ ഒരാളെ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതിന് പിന്നിലും ചില സംശയങ്ങളുണ്ട്.  മഞ്ഞക്കുറ്റി പിഴുതെറിയും എന്ന വാർത്ത കേരളം ശ്രദ്ധിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പിണറായി വിജയൻറെ പ്രതിപക്ഷ നേതാവ് ആരോഹണത്തിനെതിരെ സിപിഎമ്മിന് ഉള്ളിൽ നിന്നു തന്നെ വിമർശനങ്ങൾ വരുന്നുണ്ട്. അത്തരം വിമർശനങ്ങളെ നേരിടാനുള്ള കുതന്ത്രം കൂടിയായി എറണാകുളത്തെ കുടിയൊഴിപ്പിക്കൽ 

 

പാതിവഴിയില്‍ ഉപേക്ഷിച്ച  സിൽവർലൈൻ പദ്ധതിക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഇതുവരെ ചെലവിട്ടത് 75 കോടിയിലേറെ രൂപയാണ് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 11 ജില്ലകളില്‍നിന്ന് പദ്ധതിക്കായി 1221 ഹെക്ടര്‍ ഏറ്റെടുക്കാനുള്ള നടപടികളാണ് നടന്നിരുന്നത്. സാമൂഹികാഘാത പഠനത്തിനായി നാട്ടിയ മഞ്ഞക്കുറ്റികള്‍ പറിച്ചതിന്റെ പേരില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് അന്‍പതിലേറെ കേസുകള്‍.‘കെ റെയില്‍ വരും കേട്ടോ’ എന്ന മുഖ്യമന്ത്രിയുടെ വാക്കിന്റെ ബലത്തിലായിരുന്നു സര്‍ക്കാരും പൊലീസും സമരക്കാരെ നേരിട്ടത്. ഡിപിആറിന് അനുമതി കിട്ടാതിരുന്നിട്ടും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വിവിധ പഠനങ്ങള്‍ക്കായി വീണ്ടും പണം ചെലവിട്ടുകൊണ്ടിരുന്നതും ഈ വാക്കിന്റെ പുറത്താണ്. ഒടുവില്‍ വന്‍തോതിലുള്ള കുടിയൊഴിപ്പിക്കല്‍ വേണ്ടതും പരിസ്ഥിതിലോല മേഖലകളില്‍ ആഘാതമുണ്ടാക്കുന്നതുമായിരുന്നു

 

സില്‍വര്‍ലൈന്‍ വേഗ റെയില്‍ പദ്ധതിയെന്ന് ഭരണം അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് പിണറായി സര്‍ക്കാരും സമ്മതിച്ചു. സില്‍വര്‍ലൈനിനു പകരം റീജനല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) നടപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനു നല്‍കിയ സാധ്യതാ റിപ്പോര്‍ട്ടിലായിരുന്നു ഈ കുറ്റസമ്മതം. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കാന്‍ മുന്‍ സര്‍ക്കാര്‍ തയാറാകാതിരുന്നത് ജനങ്ങളെ കടുത്ത ആശങ്കയിലാക്കിയിരുന്നു.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നൂറുകണക്കിനു കുടുംബങ്ങളുടെ ഉറക്കം കെടുത്തിയ സില്‍വര്‍ ലൈന്‍ പദ്ധതി വേണ്ടെന്നു വയ്ക്കാനും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കാനും പുതുതായി അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ബാക്കിയാകുന്നത് സ്ത്രീകള്‍ ഉള്‍പ്പെടെ സമരക്കാരെ വലിച്ചിഴച്ചും ബൂട്ടിട്ടു ചവിട്ടിയും സംസ്ഥാനത്ത് അരങ്ങേറിയ ക്രൂരതകളും സങ്കടക്കാഴ്ചകളുമാണ്. പദ്ധതിക്കായി മഞ്ഞക്കുറ്റിയിട്ട് അടയാളപ്പെടുത്തിയ ഭൂമി കൈമാറ്റം ചെയ്യാനോ

 

മറ്റ് ഇടപാടുകള്‍ നടത്താനോ കഴിയാതെ വലഞ്ഞു പോയ കുടുംബങ്ങള്‍ക്കാണ് പുതിയ സര്‍ക്കാരിന്റെ തീരുമാനം ആശ്വാസമാകുന്നത്.മിന്നല്‍ വേഗത്തില്‍ കുതിക്കുമെന്ന് സ്വപ്‌നം കണ്ട് എല്‍ഡിഎഫ് അവതരിപ്പിച്ച സില്‍വര്‍ ലൈനിനു ചുവപ്പു കൊടി കാട്ടിയത് കിടപ്പാടവും ആകെയുള്ള ഭൂമിയും നഷ്ടപ്പെടുന്നതിന്റെ വേവലാതിയില്‍ സംസ്ഥാനത്താകെ അതിവേഗം വ്യാപിച്ച പ്രതിഷേധസമരങ്ങളാണ്. എന്നാല്‍ പൊലീസിനെ ഇറക്കി പ്രക്ഷോഭങ്ങളെ നേരിടുകയാണ് സര്‍ക്കാർ ചെയ്തത്. വീടിന്റെ മതില്‍ തകര്‍ത്തും അടുപ്പുകല്ലിനു മുകളില്‍ പോലും മഞ്ഞക്കുറ്റികള്‍ അടിച്ചേല്‍പ്പിച്ചു. ചങ്ങനാശേരിയില്‍ റോസ്​ലിന്‍ എന്ന സ്ത്രീയെ എട്ടുവയസ്സുകാരിയായ മകളുടെ മുന്നിലൂടെ വലിച്ചിഴച്ചു. തിരുവനന്തപുരം മുരുക്കുംപുഴയില്‍ പ്രതിഷേധിച്ചവരെ പൊലീസുകാരന്‍ ബൂട്ടിട്ടു ചവിട്ടി.

അത്തരത്തില്‍ അടിച്ചമര്‍ത്തലുകളുടെ പട്ടിക നീണ്ടതോടെ പ്രക്ഷോഭവും ശക്തമായി.പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി 11 ജില്ലകളിലായി 6737 മഞ്ഞക്കുറ്റികളാണ് സ്ഥാപിച്ചത്. ഏറ്റവും കൂടുതല്‍ മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചത് കാസര്‍കോട്ടാണ് - 1651 എണ്ണം. തിരുവനന്തപുരം - 803, കൊല്ലം - 721, ആലപ്പുഴ - 208, കോട്ടയം - 439, എറണാകുളം - 947, തൃശൂര്‍ - 68, മലപ്പുറം - 311, കോഴിക്കോട് - 322, കണ്ണൂര്‍ - 1267 എന്നിങ്ങനെയാണ് കുറ്റികള്‍ സ്ഥാപിച്ചിരുന്നത്. ഒടുവില്‍ പരിസ്ഥിതി വിഷയങ്ങളില്‍ വ്യക്തത വരാതെ മുന്നോട്ടുള്ള അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര റയില്‍വേ മന്ത്രി 2022 മാര്‍ച്ചില്‍ പ്രഖ്യാപിച്ചത് സര്‍ക്കാരിനു തിരിച്ചടിയായി. എന്നാല്‍ സാമൂഹികാഘാത പഠനം തുടരാന്‍ 2022 സെപ്റ്റംബറില്‍ മുഖ്യമന്ത്രി അനുമതി നല്‍കി. പക്ഷെ രണ്ടു മാസത്തിനിപ്പുറം വായ്പാനീക്കം പാളിയതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും

 

കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ച ശേഷം മാത്രം പഠനം തുടരാനും റവന്യൂ വകുപ്പ് തീരുമാനിക്കുകയായിരുന്നു.2019 ഡിസംബറില്‍ റെയില്‍വേ ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കിയതു മാത്രമാണു സില്‍വര്‍ ലൈന്‍ പദ്ധതിക്കു കഴിഞ്ഞ 7 വര്‍ഷത്തിനിടെ കേന്ദ്രം വീശീയ ഏക പച്ചക്കൊടി. 2020 ജൂണില്‍ സമര്‍പ്പിച്ച ഡിപിആര്‍ മൂന്നു വര്‍ഷത്തോളം കയ്യില്‍ വച്ചശേഷമാണു കേന്ദ്രം തിരുത്തല്‍ നിര്‍ദേശിച്ചത്. എന്നാല്‍ കേന്ദ്രം നിര്‍ദേശിച്ച തിരുത്തലിനു വഴങ്ങാന്‍ സംസ്ഥാനം തയാറായില്ല. ഈ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയിലാണു ബലപ്രയോഗത്തിലൂടെ സാമൂഹികാഘാത പഠനം എന്ന പേരില്‍ ജനങ്ങളുമായി ഏറ്റുമുട്ടിയത്. 80 ലക്ഷം രൂപ ചെലവിട്ട സാമൂഹികാഘാത പഠനം ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നു പാതിയില്‍ ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസുണ്ട്.

 

ചെങ്ങന്നൂരില്‍ സിന്ധു എന്ന സ്ത്രീ ജയില്‍വാസം അനുഭവിച്ചു. ബാക്കിയുള്ളവര്‍ക്കെതിരെയുള്ള കേസുകള്‍ 2000 രൂപ വരെ പിഴയീടാക്കിയാണ് അവസാനിപ്പിച്ചത്. ഇനിയും വിവിധ ജില്ലകളില്‍ കേസുകള്‍ ബാക്കിയാണ്. ഇവയെല്ലാം സതീശൻ സർക്കാർ മഞ്ഞക്കുറ്റി പോലെ പിഴുതെറിയുമെന്ന് നാട്ടുകാർ ഉറപ്പുണ്ട്.എറണാകുളം സംഭവം രമേശ് ചെന്നിത്തലയുടെ കണ്ണ് തുറപ്പിച്ചു.  വളരെ വേഗം മുൻ ഡിജിപി എ ഹേമചന്ദ്രനെ അദ്ദേഹം ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. ദീർഘകാലം പോലീസിൽ പ്രവർത്തന പാരമ്പര്യമുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.  അവസാന കാലം വരെ അദ്ദേഹം ആരോപണങ്ങൾക്കോ പ്രലോഭനങ്ങൾക്കോ വശംവദനായിട്ടില്ല. കൃത്യമായ ഉപദേശം ആഭ്യന്തര മന്ത്രിക്ക് നൽകാൻ ഹേമചന്ദ്രന് കഴിയും എന്ന കാര്യത്തിൽ മന്ത്രിക്ക്  ഉറപ്പുണ്ട്. സൂക്ഷ്മതയോടെ നീങ്ങിയില്ലെങ്കിൽ പോലീസിനെ കൊണ്ട് തന്നെ സിപിഎം സതീശൻ  സർക്കാരിനെ താഴെയിറക്കുമെന്ന കാര്യത്തിൽ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Tamil Nadu സുപ്രീം കോടതിയിൽ ഹർജി  (16 minutes ago)

അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (25 minutes ago)

പ്രധാനമന്ത്രി മോദിയുടെ വലിയ തീരുമാനങ്ങൾ  (27 minutes ago)

വീട്ടിൽ ചെയ്തെങ്കിൽ ഞങ്ങൾ പെട്ടേനെ! അവൻ നിർബന്ധിച്ച് വാങ്ങിപ്പിച്ചതെന്ന് അമ്മ; പേരാമ്പ്ര കേസിൽ ഇരു കുടുംബങ്ങളും നേർക്കുനേർ...  (41 minutes ago)

KERALA POLICE ആദ്യത്തെ കമ്മ്യൂണിസ്റ്റ് വെല്ലുവിളി  (44 minutes ago)

ഹൽദി ചടങ്ങിലെ തർക്കം ഒടുവിൽ അവസാനിച്ചത് ആരും വിചാരിക്കാത്ത ദുരന്തത്തിൽ: വിവാഹ ദിവസം വരൻ ജീവനൊടുക്കിയ കാരണമിത്....  (53 minutes ago)

നിങ്ങളിപ്പോൾ വിജയന്റെ പോലീസ് അല്ല, ജനങ്ങളുടെ പോലീസാണ് എന്ന് തന്നെയാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്; അത് മനസ്സിലാകാത്തവർക്ക് വരും ദിവസങ്ങളിൽ മനസ്സിലാകും; തുറന്നടിച്ച് സ്ത്രീ പീഡന കേസിൽ യു ഡി എഫിൽ നിന്ന് പു  (1 hour ago)

പ്രതിപക്ഷനേതാവ് പിണറായി വിജയൻ പതിനാറാം കേരള നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു; പ്രോ ടേം സ്പീക്കർ ജി സുധാകരന് മുന്നിലായിരുന്നു പിണറായി വിജയന്റെ സത്യപ്രതിജ്ഞ ; സ്പീക്കറുടെ ഇരിപ്പിടത്തിൽ നിന്ന് എഴു  (2 hours ago)

ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി; അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം; സാന്ത്വനമരുളിയവർക്ക്  (2 hours ago)

വി ഡി സതീശൻ സർക്കാർ ഓണറേറിയം കൂട്ടിയതിൽ ആഘോഷവുമായി ആശാപ്രവർത്തകർ...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 360 രൂപയുടെ വർദ്ധനവ്  (3 hours ago)

സ്‌കൂട്ടറിൽ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

സ്‌കൂളുകൾക്ക് പുറമേ സംസ്ഥാനത്തെ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ  (3 hours ago)

പതിനാറാം കേരള നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങുകൾ തലസ്ഥാനത്തെ നിയമസഭാ മന്ദിരത്തിൽ പുരോഗമിക്കുന്നു....  (4 hours ago)

ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്ന് സീസണിലെ അവസാന ലീഗ് മത്സരം  (4 hours ago)

Malayali Vartha Recommends