പാചക വാതക വിലയിൽ വർദ്ധനവ്... സിലിണ്ടറിന് 29 രൂപയുടെ വർദ്ധനവ്

പാചക വാതക വിലയിൽ വീണ്ടും വർദ്ധനവ്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു.
മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതൽ നിലവിൽ വരും. മാർച്ചിൽ പാചകവാതകത്തിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു.
പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി വർദ്ധിച്ചു. ജൂണിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിലയിൽ 42 രൂപയുടെ വർധന വരുത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























