ഗോവയില്‍ വിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്ത് മരിച്ചു

റോഡരികില്‍ മാലിന്യം തള്ളിയതിന് സമൂഹമാധ്യമങ്ങളില്‍നിന്ന് വിമര്‍ശനം നേരിടുകയും പോലീസ് കേസുമായതോടെ 23കാരന്‍ ജീവനൊടുക്കി. ഗോവ മാപുസ സ്വദേശിയായ സാമുവല്‍ ഡി ബ്രഗന്‍സയാണ് മരിച്ചത്. അമ്മയ്ക്കും രണ്ട് സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ സാമുവലിന്റെ താമസം.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നോര്‍ത്ത് ഗോവയിലെ റോഡുവക്കില്‍ സാമുവല്‍ മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാമുവലിനെതിരെ നടപടിയെടുക്കണമെന്ന് ഒട്ടേറെപ്പേര്‍ ആവശ്യപ്പെടുകയും പിന്നാലെ സാമുവലിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സാമുവലിനെതിരെ വലിയ തോതില്‍ ട്രോളുകളുമുണ്ടായി.
പൊലീസിനു മുന്നില്‍ ഹാജരായ സാമുവല്‍ കേസുമായി സഹകരിച്ചിരുന്നെങ്കിലും പിന്നീട് യുവാവ് ജീവനൊടുക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ സാമുവലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമൂഹമാധ്യമങ്ങളിലെ ട്രോളുകളില്‍ സാമുവല്‍ അസ്വസ്ഥനായിരുന്നെന്ന് കുടുംബം പൊലീസിനോടു പറഞ്ഞു.
https://www.facebook.com/Malayalivartha























