Widgets Magazine
07
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം വി ഗോവിന്ദൻ പ്രതിരോധിച്ചിട്ടും കാര്യമില്ല; വീണയെ ഇഡി പൊക്കും: മകളുടെ മൊഴി പിണറായിക്ക് വിനയാകും; മുൻ മുഖ്യമന്ത്രിയും അഴിയെണ്ണാൻ സാധ്യതയെന്ന് സൂചന...


മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി ഇഡി തൂക്കുന്നു: വീണയുടെ എച്ച്ഡിഎഫ്സി അക്കൗണ്ടും കണ്ടുകെട്ടൽ നടപടിയിലേക്ക്; പിണറായി കുടുംബം അഴിക്കുള്ളിലേക്ക്...?!


ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി...


ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസ്സുകാരൻ തടസ്സം: കൈയൊടിഞ്ഞ കുഞ്ഞിനെ 12 ദിവസം പൂട്ടിയിട്ടു; സിഗരറ്റ് പൊള്ളലുകളും തകർന്ന വാരിയെല്ലുകളും: മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍: തെളിവിടുപ്പിന് എത്തിക്കില്ല...


കുറഞ്ഞ സമയം കൊണ്ട് വലിയ മഴ; മിന്നൽ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്: കാലവർഷം അതിതീവ്രമായതോടെ സംസ്ഥാനത്തെ 11 ജില്ലകളിൽ അടിയന്തര സുരക്ഷാ സൈറണുകൾ മുഴങ്ങുന്നു...

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ടു വര്‍ഷമെടുക്കും: വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പ്രതിപക്ഷ നേതാവ്

07 JUNE 2026 12:41 AM IST
മലയാളി വാര്‍ത്ത

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ടു വര്‍ഷമെടുക്കുമെന്ന വനംമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തില്‍ സംഭവിച്ചത്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താന്‍ ഇച്ഛാശക്തി കാണിക്കേണ്ട സര്‍ക്കാര്‍ കൈമലര്‍ത്തുന്നത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.വന്യജീവി ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് വാഗ്ദാനം നല്‍കിയവര്‍ ഇപ്പോള്‍ മലക്കം മറിയുമ്പോള്‍ പ്രശ്‌നബാധിതര്‍ തീര്‍ത്തും അരക്ഷിതരാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു.

മനുഷ്യ – വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി സമഗ്ര കര്‍മ്മ പദ്ധതികളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നത്. ആ പദ്ധതികള്‍ പകര്‍ത്തി പുതിയ മട്ടില്‍ അവതരിപ്പിച്ചതല്ലാതെ നൂതനമായ യാതൊരു പരിഹാരമാര്‍ഗവും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. പ്രതിബദ്ധതയോടെയും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയും നിതാന്ത ജാഗ്രതയിലൂടെയും ഈ വിഷയത്തില്‍ ഇടപെട്ട് സംഘര്‍ഷം വലിയ തോതില്‍ ലഘൂകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് സാധിച്ചിരുന്നു. അന്ന് കുറ്റം മുഴുവന്‍ സംസ്ഥാന സര്‍ക്കാരില്‍ ചാര്‍ത്താന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ പുതിയ പ്രതിവിധികള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് തടിതപ്പുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഫെഡറല്‍ വ്യവസ്ഥയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വനമേഖലയിലെ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം നല്‍കാനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും, വനം ഭേദഗതി ബില്ലും കഴിഞ്ഞ സര്‍ക്കാര്‍ പാസാക്കിയത്. എന്നാല്‍ ഗവര്‍ണര്‍ ഈ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുകയും ഒടുവില്‍ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു. കേന്ദ്ര നിയമങ്ങള്‍ പ്രതിബന്ധമാണെന്ന വനം മന്ത്രിയുടെ മുന്‍കൂര്‍ ജാമ്യം യു ഡി എഫിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ അത്യാധുനിക റിമോട്ട് നിയന്ത്രിത ബോയ  (37 minutes ago)

ഗോവയില്‍ വിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്ത് മരിച്ചു  (53 minutes ago)

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു  (1 hour ago)

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ടു വര്‍ഷമെടുക്കും: വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി 19 കാരി മിറ ആന്‍ഡ്രീവ  (1 hour ago)

അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞു വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു  (1 hour ago)

കുറ്റിയാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് സംഘര്‍ഷത്തിനിടെ പതിനേഴുകാരന്‍ കൊല്ലപ്പെട്ടു  (2 hours ago)

നടന്‍ സലിംകുമാറിന് വിട  (2 hours ago)

എബോള ഭീതിയില്‍ യാത്രാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ  (2 hours ago)

എന്‍. പ്രശാന്തിന്റെയും ബി. അശോകിന്റേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (5 hours ago)

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ജീപ്പിന് തീപിടിച്ചു  (5 hours ago)

മാസപ്പടി കേസില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി  (5 hours ago)

എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്ക്'; പ്രൊമോഷൻ ഗാനം ജൂൺ 6-ന് പുറത്തുവിടുന്നു!!!  (7 hours ago)

Malayali Vartha Recommends