Widgets Magazine
07
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം വി ഗോവിന്ദൻ പ്രതിരോധിച്ചിട്ടും കാര്യമില്ല; വീണയെ ഇഡി പൊക്കും: മകളുടെ മൊഴി പിണറായിക്ക് വിനയാകും; മുൻ മുഖ്യമന്ത്രിയും അഴിയെണ്ണാൻ സാധ്യതയെന്ന് സൂചന...


മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി ഇഡി തൂക്കുന്നു: വീണയുടെ എച്ച്ഡിഎഫ്സി അക്കൗണ്ടും കണ്ടുകെട്ടൽ നടപടിയിലേക്ക്; പിണറായി കുടുംബം അഴിക്കുള്ളിലേക്ക്...?!


ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി...


ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസ്സുകാരൻ തടസ്സം: കൈയൊടിഞ്ഞ കുഞ്ഞിനെ 12 ദിവസം പൂട്ടിയിട്ടു; സിഗരറ്റ് പൊള്ളലുകളും തകർന്ന വാരിയെല്ലുകളും: മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍: തെളിവിടുപ്പിന് എത്തിക്കില്ല...


കുറഞ്ഞ സമയം കൊണ്ട് വലിയ മഴ; മിന്നൽ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്: കാലവർഷം അതിതീവ്രമായതോടെ സംസ്ഥാനത്തെ 11 ജില്ലകളിൽ അടിയന്തര സുരക്ഷാ സൈറണുകൾ മുഴങ്ങുന്നു...

നടന്‍ സലിംകുമാറിന് വിട

06 JUNE 2026 11:47 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ ചിരി നടന്‍ സലിംകുമാര്‍ അന്തരിച്ചു. 56 വയസ്സായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് അദ്ദേഹം നേരത്തെ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് കരള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. 10.43നാണ് മരണം സ്ഥിരീകരിച്ചത്.

എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു ജനനം. പേരു കേട്ടാല്‍ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛന്‍ ഇട്ട പേരാണു സലിം. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപിക നിര്‍ബന്ധിച്ചാണു കുമാര്‍ എന്നു കൂടി ചേര്‍ത്തു സലിംകുമാര്‍ ആക്കിയത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. സിനിമാനടന്‍ ആകണം എന്ന മോഹം സഫലമാക്കാന്‍ ഡിഗ്രിക്കു മഹാരാജാസ് കോളജില്‍ ചേര്‍ന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജില്‍ പഠിക്കുമ്പോഴാണു മത്സരങ്ങളില്‍ പങ്കെടുത്തത്. കലോത്സവങ്ങള്‍, എറണാകുളത്തെ സുഹൃത്തുക്കള്‍ എന്നിവ സിനിമയില്‍ എത്താനുള്ള വഴിയായി കണ്ട സലിംകുമാര്‍, എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ 3 തവണ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കിട്ടി. കൊച്ചിന്‍ കലാഭവന്‍, സാഗര്‍ തുടങ്ങിയ ട്രൂപ്പുകളിലൂടെ വേദികളിലും സജീവമായി.

പ്രണയിനിയായ സുനിതയെ 1996 സെപ്റ്റംബര്‍ 14ന് ജീവിതസഖിയാക്കിയ സലിംകുമാറിന് വിവാഹപ്പിറ്റേന്ന് സിനിമയിലേക്കുള്ള ആദ്യ വിളിയെത്തി. 'ഇഷ്ടമാണ് നൂറുവട്ടം' ആണ് ആദ്യ ചിത്രം. 2000ല്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ജീവിതം മാറ്റി. ഹാസ്യതാരമായാണു തുടങ്ങിയതെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങള്‍ കിട്ടി. കല്യാണരാമന്‍, സിഐഡി മൂസ, മായാവി, മീശ മാധവന്‍, തിളക്കം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ ഉള്‍പ്പെടെ മൂന്നുറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 3 തമിഴ് സിനിമകളിലും ഒരു ഒഡ!ിയ സിനിമയിലും സലിംകുമാര്‍ അഭിനയിച്ചു. കംപാര്‍ട്‌മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ 2010 ല്‍ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ 2013 ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. കറുത്ത ജൂതന്‍ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായി. 2013 ല്‍ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കി. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു  (16 minutes ago)

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ടു വര്‍ഷമെടുക്കും: വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പ്രതിപക്ഷ നേതാവ്  (23 minutes ago)

ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി 19 കാരി മിറ ആന്‍ഡ്രീവ  (33 minutes ago)

അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞു വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (41 minutes ago)

ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു  (50 minutes ago)

കുറ്റിയാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു  (56 minutes ago)

തിരുവനന്തപുരത്ത് സംഘര്‍ഷത്തിനിടെ പതിനേഴുകാരന്‍ കൊല്ലപ്പെട്ടു  (1 hour ago)

നടന്‍ സലിംകുമാറിന് വിട  (1 hour ago)

എബോള ഭീതിയില്‍ യാത്രാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ  (1 hour ago)

എന്‍. പ്രശാന്തിന്റെയും ബി. അശോകിന്റേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (4 hours ago)

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ജീപ്പിന് തീപിടിച്ചു  (4 hours ago)

മാസപ്പടി കേസില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി  (5 hours ago)

എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്ക്'; പ്രൊമോഷൻ ഗാനം ജൂൺ 6-ന് പുറത്തുവിടുന്നു!!!  (6 hours ago)

ഷാജി കൈലാസിൻ്റെ 'വരവ്';മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനായി മുരളി ഗോപി!!!  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട് ' കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യം...  (8 hours ago)

Malayali Vartha Recommends