കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... ദമ്മാമിലെ ഒരു റെഡിമിക്സ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം

സങ്കടമടക്കാനാവാതെ.... ദമ്മാമിലെ ഒരു റെഡിമിക്സ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കാൽവഴുതി വീണുണ്ടായ ദരുണമായ അപകടത്തെ തുടർന്ന് മരണപ്പെട്ട എറണാകുളം വളയൻചിറങ്ങര സ്വദേശി മുസ്തഫയുടെ (36) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തി. വളയൻചിറങ്ങര കൊറ്റനാട്ട്പാറ അഹമ്മദിെൻറ മകനാണ് മുസ്തഫ. മാതാവ്: ഫാത്തിമ.
വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തുടർന്ന് പെരുമ്പാവൂർ വളയൻചിറങ്ങര പെരുമാനി കുര്യന്തോൾ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: നൗഫിയ. മക്കൾ: ദിയ, ഹൈദർ, ആദം.
https://www.facebook.com/Malayalivartha






















