ലോകകപ്പിന് ഫുട്‌ബോളിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരം.. ബ്രസീലിന് ആശ്വാസജയം

ലോകകപ്പിന് ഫുട്‌ബോളിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ബ്രസീലിന് ആശ്വാസജയം. ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട മറികടന്നത്.
ഏഴും മിനിറ്റിൽ തന്നെ മിഡ്ഫീൽഡർ ബ്രൂണോ ഗ്യുമാരേസിന്റെ ഗോളിൽ ബ്രസീൽ ലീഡ് നേടുകയും ചെയ്തു. എന്നാൽ, നാല് മിനിറ്റിനകം മൊസ്തഫ സീക്കോയിലൂടെ ഈജിപ്ത് തിരിച്ചടിച്ചു. മാർക്കിന്യോസിന്റെ ഒരു അലക്ഷ്യമായ പാസ് പിടിച്ചെടുത്താണ് സീക്കോ അലിസ്സൺ ബെക്കറെ കീഴ്‌പ്പെടുത്തിയത്.
അമ്പത്തിരണ്ടാം മിനിറ്റിൽ യുവതാരം എൻഡ്രിക്കിന്റെ ഗോളിലാണ് ബ്രസീൽ ആശ്വാസജയം കണ്ടെത്തിയത്. ഹാഫ് ടൈമിൽ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങി ഏഴ് മിനിറ്റിനുള്ളിലായിരുന്നു റഫീനയുടെ ക്രോസിൽ നിന്ന് എൻഡ്രിക്കിന്റെ ഗോൾ. ഹാഫ് ടൈമിന് തൊട്ടുമുൻപ് ഇഗോർ തിയാഗോ നല്ലൊരു അവസരം കളഞ്ഞുകളിച്ചശേഷമായിരുന്നു എൻഡ്രിക്കിന്റെ വിജയഗോൾ. ഹാഫ് ടൈമിൽ തിയാഗോയെ പിൻവലിച്ചാണ് എൻഡ്രിക്കിനെ ഇറക്കിയത്. ഈജിപ്തിനുവേണ്ടി സൂപ്പർതാരം സലയും പകരക്കാരനായി ഇറങ്ങി. സല ബോക്‌സിന്റെ അറ്റത്ത് നിന്ന് ഒരു ഷോട്ട് തൊടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല. ബ്രസീലിനുവേണ്ടി സൂപ്പർതാരം നെയ്മർ കളിച്ചില്ല.
ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ കളി ജൂൺ പതിനാലിന് ന്യൂജെഴ്‌സിയിൽ മൊറക്കോയ്‌ക്കെതിരെയാണ്.
"
https://www.facebook.com/Malayalivartha



























