നാട്ടിലേക്കുള്ള യാത്രയിൽ നടൻ മമ്മൂട്ടി സഞ്ചരിച്ച വാഹനത്തിന് വഴിതെറ്റി..സഹായത്തിനെത്തിയത് തമിഴ്നാട്ടുകാരൻ..രാത്രി 10 കിലോമീറ്ററോളം വഴികാട്ടിയായി..അദ്ദേഹത്തെ ചേർത്ത് നിർത്തി നന്ദിയും പറഞ്ഞു..

ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . സിനിമയുടെ ചിത്രീകരണത്തിനിടയിൽ രാത്രിയുണ്ടായ യാത്രാദുരിതവും, അതിനിടയിൽ അപ്രതീക്ഷിതമായി രക്ഷകനായെത്തിയ ഒരു ആരാധകന്റെ അനുഭവവും പങ്കുവെച്ച് നിർമാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.നാട്ടിലേക്കുള്ള യാത്രയിൽ നടൻ മമ്മൂട്ടി സഞ്ചരിച്ച വാഹനത്തിന് വഴിതെറ്റിയപ്പോൾ സഹായത്തിനെത്തിയത് തമിഴ്നാട്ടുകാരൻ. കാരൈക്കുടി സ്വദേശി പാണ്ഡ്യനാണു രാത്രി 10 കിലോമീറ്ററോളം വഴികാട്ടിയത്.
മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരൈക്കുടിയിൽനിന്നു കേരളത്തിലേക്കു മടങ്ങുമ്പോഴാണു വഴി തെറ്റിയത്.ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു. തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക് ചെയ്തിരുന്നു. ഗൂഗിൾ മാപ് നോക്കി പല വഴിയിലൂടെ പോയെങ്കിലും വീണ്ടും തെറ്റി.തിരിച്ചു കാരൈക്കുടിക്കു പോകുന്നതിനിടെ പട്ടമംഗലം എന്ന സ്ഥലത്ത് പെട്രോൾ പമ്പിൽ വഴി ചോദിച്ചപ്പോൾ അൽപം ദൂരെ ഉറങ്ങുകയായിരുന്ന ഒരാൾ എത്തി. കാറിൽ മമ്മൂട്ടിയെ കണ്ടതോടെ നീങ്ക മമ്മൂട്ടി സാറാ!
എന്നെ ഫോളോ സെയ് എന്നു പറഞ്ഞു ബൈക്കിൽ 10 കിലോമീറ്ററോളം വഴി കാണിച്ചുകൊടുത്തു.ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചെന്നും ഒരുമണിക്കൂറോളം വഴിയറിയാതെ ബുദ്ധിമുട്ടിയെന്നും ആന്‍റോ കുറിപ്പിൽ പറയുന്നു.കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരുമ്പോൾ പുലർച്ചെ മൂന്നരയോടെ തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ഗൂഗിൾ മാപ്പ് പലവഴികളിലൂടെ ചുറ്റിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഏകദേശം ഒരു മണിക്കൂറോളം കുടുങ്ങിപ്പോയതോടെ അസ്വസ്ഥനായ മമ്മൂട്ടി തിരികെ കാരക്കുടിയിലെ റൂമിലേക്ക് മടങ്ങാമെന്നും രാവിലെ റോഡ് തുറക്കുമെന്നും നിർദ്ദേശിച്ചു.
, പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടെത്തുകയായിരുന്നു. അവിടെ കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഒരു ചെറുപ്പക്കാരൻ ചില വഴികൾ പറഞ്ഞു കൊടുത്തുവെങ്കിലും അവയെല്ലാം നേരത്തെ ബ്ലോക്ക് ചെയ്യപ്പെട്ടവയായിരുന്നു.ആ സമയത്ത് അല്പം ദൂരെ ഉറങ്ങിക്കിടക്കുകയായിരുന്ന മറ്റൊരു ചെറുപ്പക്കാരൻ എഴുന്നേറ്റുവന്ന് വണ്ടിയിലേക്ക് നോക്കി ചോദിച്ചു: "നീങ്ക മലയാളികളാ?"തുടർന്ന് കാറിനുള്ളിലേക്ക് നോക്കിയ ആ യുവാവിന്റെ മുഖത്ത് ആവേശവും അത്ഭുതവും അലയടിച്ചു. ഉറക്കച്ചടവൊക്കെ ഒറ്റനിമിഷം കൊണ്ട് മാറി അയാൾ വിളിച്ചുപറഞ്ഞു: "നീങ്ക മമ്മൂട്ടി സാറാ!!
എന്നെ ഫോളോ സെയ്...."തുടർന്ന് ഒരു ബൈക്കിൽ ഗൂഗിളിന് പോലും അറിയാത്ത വഴികളിലൂടെ അയാൾ പത്തുകിലോമീറ്ററോളം കാറിന് മുന്നിൽ വഴി കാട്ടിപ്പോയി. ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് അയാൾ കൈചൂണ്ടി പറഞ്ഞു: "അപ്പടിയെ സ്ട്രൈറ് കേരള..."ഒടുവിൽ മമ്മൂട്ടി അദ്ദേഹത്തെ ചേർത്ത് നിർത്തി നന്ദിയും പറഞ്ഞു .
https://www.facebook.com/Malayalivartha























