Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?

31 AUGUST 2026 09:08 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ അധിക്ഷേപിച്ച പ്രതി ചേന്തി അനിലിനെ രക്ഷിക്കാൻ ഉന്നതങ്ങളിൽ നീക്കം സജീവം. അനിലിന്റെ അറസ്റ്റുസംബന്ധിച്ച ചോദ്യങ്ങളോട് ഒറ്റവരി മറുപടിപറഞ്ഞ് മന്ത്രി രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറുകയായിരുന്നു. അനിലിന്റെ ജാമ്യഹർജി കോടതി പരിഗണിച്ചപ്പോൾ മൃദുസമീപനമാണ് സർക്കാർ അഭിഭാഷക സ്വീകരിച്ചത്. ചേന്തിയിലെ ജയന്തി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ പ്രതി തടഞ്ഞില്ലെന്ന പ്രതിഭാഗം വാദം ഖണ്ഡിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടേത് ഔദ്യോഗിക പരിപാടിയായിരുന്നില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. മുഖ്യമന്ത്രിയുടെ ഔദ്യോഗികകൃത്യം പ്രതി തടസ്സപ്പെടുത്തിയെന്ന് ശ്രീകാര്യം പോലീസ് വ്യക്തമാക്കിയിട്ടും സർക്കാർ അഭിഭാഷക ഇക്കാര്യം കോടതിയെ ധരിപ്പിച്ചില്ല. ജാമ്യഹർജിയിൽ കോടതി ഇന്ന് വിധിപറയും. 

 

 

 

 

 

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിന് പിന്നിൽ ഗൂഢാലോചനയെന്ന്  പോലീസ്

പറയുമ്പോഴാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത്. പ്രതി ചേന്തി  അനിലിന്റെ പേരിൽ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.  ചടങ്ങിൽ പങ്കെടുക്കില്ലെന്ന്  മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ തന്നെ സംഘാടകരെ അറിയിച്ചിരുന്നതാണ്. മന്ത്രി രമേശ്  ചെന്നിത്തലയും യോഗത്തിൽ പങ്കെടുക്കുകയില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ ചെമ്പഴന്തി ഗുരുകുലത്തിലേക്ക് പോയ മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപകരമായ രീതിയിൽ സംസാരിച്ചതിന് പിന്നിൽ നടന്ന ഗൂഢാലോചനയെ കുറിച്ച് സമഗ്രമായി അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.  ചേന്തി അനിലും  സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ചും അന്വേഷിക്കും. ചേന്തി  ഇനി തലപൊക്കാത്ത തരത്തിൽ കുടുക്കാനാണ് പോലീസിന്റെ തീരുമാനം. ഇക്കാര്യത്തിൽ പ്രതിയുമായി നേരത്തെ  അടുപ്പമുണ്ടായിരുന്ന രമേശ്  ചെന്നിത്തലയും മുഖ്യമന്ത്രിക്ക് ഒപ്പമാണ്. മുഖ്യമന്ത്രിയുമായി ചെന്നിത്തല ഇതിനകം പലവട്ടം ചർച്ചകൾ നടത്തി. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല നിർദ്ദേശിച്ചു. ഡെൽഹിയിൽ നിന്നും കെ സി വേണുഗോപാലും മുഖ്യമന്തിയുമായി സംസാരിച്ചു. എന്നാൽ സർക്കാർ അഭിഭാഷകയുടെ നിലപാടാണ് നിർണായകം.സർക്കാർ അഭിഭാഷകയെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ നിയമവകുപ്പാണ്. 

മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിന്റെ വീഡിയോ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനാണ് പരിശോധന. ചേന്തി അനിലിന്റെ ശബ്ദസാമ്പിൾ ശേഖരിക്കും. വീഡിയോയിലുള്ള ശബ്ദം അനിലിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് ഫോറൻസിക് പരിശോധന. അനിലിനെതിരെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന കുറ്റവും ചുമത്തിയിരുന്നു. അനിലിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നാണ് പൊലീസ് പറയുന്നത്. ശബ്ദ സാമ്പിൾ ജയിലിലെത്തി ശേഖരിച്ചാൽ മതിയെന്നും മറ്റ് തെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.

 

കഴിഞ്ഞ ദിവസം അറസ്റ്റിലായ ചേന്തി അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, യാത്ര തടയൽ എന്നീ വകുപ്പുകൾ ചുമത്തി ശ്രീകാര്യം പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് വഞ്ചിയൂർ കോടതിയുടെ നടപടി. എന്നാൽ, മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ഉണ്ടായതെന്നുമാണ് അനിലിന്റെ വാദം. സംഭവത്തെ തുടർന്ന് ചേന്തി അനിലിനെ കെ.പി.സി.സി നിർദ്ദേശ പ്രകാരം പ്രാഥമികാംഗത്വത്തിൽ നിന്ന് തിരുവനന്തപുരം ഡി.സി.സി പുറത്താക്കി. അതേസമയം, ഗ്രൂപ്പിസത്തിന്റെ ഭാഗമാണ് നടപടിയെന്ന് അനിൽ ആരോപിച്ചു.

 

വെള്ളിയാഴ്ച വൈകിട്ട് ഉള്ളൂരിന് സമീപം ചേന്തിയിൽ വച്ചാണ് സംഭവം. മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബരകുറുപ്പ് അടക്കമുള്ളവരെക്കണ്ട മുഖ്യമന്ത്രി വാഹനം നിറുത്തി ഇറങ്ങിയപ്പോൾ ചേന്തി അനിലിന്റെ നേതൃത്വത്തിൽ മാർഗ്ഗ തടസം ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. 'ഏറ്റിരുന്ന പരിപാടിക്ക് വരാത്തതെന്തെന്ന് ' അനിൽ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ 'നീ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് ' മുഖ്യമന്ത്രി പ്രതികരിച്ചു. 'ചൂടായാൽ എന്തുചെയ്യുമെന്ന് ' അനിൽ തിരിച്ചു ചോദിച്ചെന്നും എഫ്ഐആറിലുണ്ട്.മുഖ്യമന്ത്രിയോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ഔദ്യോഗിക ചുമതല തടസപ്പെടുത്തിയതിന് വെള്ളിയാഴ്ച രാത്രിയോടെയാണ് ശ്രീകാര്യം പൊലീസ് ചേന്തി അനിലിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. 

 

കടകംപള്ളി സുരേന്ദ്രനുമായി വളരെ അടുപ്പം പുലർത്തുന്ന കോൺഗ്രസ് നേതാവാണ് ചേന്തി അനിൽ. കടകംപള്ളിക്ക്  കോൺഗ്രസിലുള്ള പാലം എന്നാണ് അനിൽ അറിയപ്പെടുന്നത്. അനിലിന്റെ  സംഘടനയുടെ എല്ലാ പരിപാടികളിലും കടകംപള്ളി പങ്കെടുക്കാറുണ്ട്. കഴക്കൂട്ടത്ത് ഒരിക്കലും കോൺഗ്രസ് സ്ഥാനാർത്ഥി ജയിക്കാത്തതിന് ഒരു കാരണവും ഇതുതന്നെയാണ്. എന്നാൽ അനിലിനെ എതിർക്കാൻ കോൺഗ്രസ് നേതൃത്വം പലപ്പോഴും തയ്യാറാവുകയില്ല.  ആളും അർത്ഥവും യഥേഷ്ടമുള്ള പ്രാദേശിക നേതാവാണ് ഇദ്ദേഹം.  ഇല്ലെങ്കിൽ മുഖ്യമന്ത്രിയെ ഇത്രത്തോളം അപഹസിച്ച് സംസാരിക്കുമായിരുന്നില്ല.  രമേശ് ചെന്നിത്തലയുടെ  പിന്തുണ തനിക്ക് ഉണ്ടാവുമെന്ന് അനിൽ തെറ്റിദ്ധരിച്ചതാണ് കാരണം എന്ന് വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കളും തിരുവനന്തപുരത്തുണ്ട്.  ചെന്നിത്തലയാകട്ടെ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും ഇൻറലിജൻസ് ക്ലിയറൻസ് നിർബന്ധമാക്കാറുണ്ട്.  പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ ആഭ്യന്തരമന്ത്രിക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ചേന്തിയിലെ പരിപാടി ദിവസം ചെന്നിത്തല ഹരിപ്പാടും പരിസരപ്രദേശങ്ങളിലുമുള്ള പരിപാടികളിൽ സംബന്ധിക്കുകയായിരുന്നു. 

ചേന്തിയുടെ പെരുമാറ്റം മുഖ്യമന്ത്രിയെ വല്ലാതെ വിഷമിപ്പിച്ചു. ഇത്തരത്തിൽ ഒരു കോൺഗ്രസുകാരൻ തന്നോട് പെരുമാറുമെന്ന് മുഖ്യമന്ത്രി ഒരിക്കലും പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രിയുടെ കാർ സംഭവ സ്ഥലത്ത് നിർത്തേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചതാണ്.എന്നാൽ പീതാംബര കുറുപ്പിനെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി കാർ നിർത്താൻ നിർദ്ദേശിച്ചത്. ഇതാണ് വിനയായത്. ഇനിയൊരിക്കലും ഇത്തരം ഒരു സംഭവം ഒരിടത്തും ആവർത്തിക്കുകയില്ല. പോലീസ് അക്കാര്യത്തിൽ ജാഗ്രത പാലിക്കും.

 

അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്ന്  എഫ് ഐ ആറിൽ പറയുന്നു.  ശ്രീകാര്യം തുമ്പ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ട്.  പൊതുജനമധ്യത്തിൽ മുഖ്യമന്ത്രി അപമാനിക്കണമെന്ന് ലക്ഷ്യമുണ്ടായിരുന്നതായും  പറയുന്നു. മുഖ്യമന്ത്രിയെ കോൺഗ്രസ് നേതാക്കൾ തടഞ്ഞതിനുപിന്നിൽ പ്രോട്ടക്കോൾ പ്രകാരമുള്ള തീരുമാനങ്ങൾക്കപ്പുറം കോൺഗ്രസിലെ ഗ്രൂപ്പ് വൈരവും കാരണമായിട്ടുണ്ടെന്ന വാർത്തകളും സജീവമാണ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കൈകാണിച്ചത് മുതിർന്ന കോൺഗ്രസ് നേതാക്കളടക്കമാണ്. സൗഹൃദത്തോടെ പുറത്തിറങ്ങിയ വി.ഡി. സതീശനുനേരേ ഒരു പ്രകോപനവുമില്ലാതെയാണ് ഡി.സി.സി. അംഗം ചേന്തി അനിലിന്റെ ഭാഗത്തുനിന്ന് മോശം സംസാരം ഉണ്ടായതെന്നാണ് ഇവർ പറയുന്നത്.

 

മന്ത്രി രമേശ് ചെന്നിത്തലയുടെ അനുയായിയായാണ് ചേന്തി അനിൽ അറിയപ്പെടുന്നത്. ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി.ക്കുമുന്നിൽ അനിൽ ഫ്ളക്‌സ് ബോർഡ് സ്ഥാപിച്ചത് വാർത്തയായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്തയാളായ കോൺഗ്രസ് നേതാവ് ചെമ്പഴന്തി അനിലിന്റെ നിർദേശപ്രകാരമാണ് താൻ സംഘടിപ്പിച്ച ചടങ്ങിൽനിന്ന് മുഖ്യമന്ത്രി മാറിയതെന്നാണ് ചേന്തി അനിലിന്റെ ആരോപണം. ചെമ്പഴന്തി അനിൽ അടക്കമുള്ളവർ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. ചേന്തി അനിലിന്റെ പെരുമാറ്റം മനഃപൂർവമായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്. സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള ശ്രീകാര്യം, ആക്കുളം, ഉള്ളൂർ മേഖലകളിൽ കോൺഗ്രസിനും യു.ഡി.എഫിനും അടിത്തറയുണ്ടാക്കുന്നതിൽ അനിലും മുൻ കൗൺസിലറായിരുന്ന അന്തരിച്ച ഭാര്യ സിനിയും നിർണായക പങ്കുവഹിച്ചിരുന്നതായി മറുവിഭാഗവും പറയുന്നു. 

 

പ്രോസിക്യൂഷന്റെ നിലപാടിൽ കോടതിക്ക് പോലും വിസ്മയമാണ്. പോലീസിനെ പൂർണമായും തള്ളുകയാണ് പ്രോസിക്യൂഷൻ ചെയ്തത്.  സർക്കാർ അഭിഭാഷകരെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണെങ്കിലും വിവിധ കോൺഗ്രസ് നേതാക്കളുടെ നോമിനികളാണ് ഇത്തരത്തിൽ സർക്കാർ അഭിഭാഷകരാവുന്നത്. തിരുവനന്തപുരം ജില്ലയിലെ സർക്കാർ അഭിഭാഷകരിൽ  പലരും ഐ വിഭാഗത്തിന്റെ നോമിനികളാണ്. 

 

സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക് പോയ ചരിത്രവും സതീശൻ സർക്കാരിന് സ്വന്തം. ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്.ഇ.ഡിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം വാങ്ങി നൽകാൻ ഒത്തുകളിച്ച സർക്കാർ അഭിഭാഷക ടി ഗീനാകുമാരിക്കെതിരെയാണ് സതീശൻ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. . 

 

പിണറായി സർക്കാർ നിയമിച്ച പ്ലീഡർമാരും പബ്ലിക് പ്രോസിക്യൂട്ടറുമാരും യു ഡി എഫ് സർക്കാരിന് നിരന്തരം പണി കൊടുക്കുമ്പോൾ നിയമമന്ത്രി കൂടിയായ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കേരളം.   സതീശൻ സർക്കാർ അധികാരമേറ്റ ആദ്യ ദിവസങ്ങളിൽ സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെത്തി സ്റ്റേ വാങ്ങിയതും ഇടതുമുന്നണി നിയമിച്ച  പ്ലീഡർമാരുടെ സഹായത്തോടെയാണ്. സാധാരണ കോടതികളിൽ സർക്കാർ ഉദ്യോഗസ്ഥർ സ്റ്റേ  വാങ്ങുന്നതിനായി എത്തുമ്പോൾ സർക്കാർ അഭിഭാഷകർ എതിർക്കുകയാണ് പതിവ്. എന്നാൽ ഇടതു സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടർമാർ ആരെയും എതിർക്കുന്നില്ല.  പിന്നീട് ആരോഗ്യ ഡയറക്ടറുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി.  ഒടുവിൽ  ഇ ഡി ഉദ്യോഗസ്ഥരെ  ആക്രമിച്ച കേസിലെ   ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടാൻ സർക്കാർ പ്ലീഡർ ഒത്തു കളിച്ചത് വൻ വിവാദമായി.  പിണറായി സർക്കാർ ജില്ലാ ഗവൺമെൻറ് പബ്ലിക്  പ്രോസിക്യൂട്ടർ തസ്തികയിൽ നിയമിച്ച മുൻ എസ് എഫ് ഐ പ്രവർത്തകയും നേതാവുമായിരുന്ന ഗീനാകുമാരിയാണ് പ്രതിക്ക് ജാമ്യം വാങ്ങിനൽകിയത്. .  പ്രതി ജാമ്യം വാങ്ങി പുറത്തിറങ്ങുമ്പോൾ സർക്കാരിന് നോക്കി നിൽക്കാൻ മാത്രമാണ് കഴിഞ്ഞത്. ഒടുവിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ  സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയാണ്. പ്രതിയുടെ ജാമ്യം നിഷേധിക്കണമെന്ന പോലീസ്  റിപ്പോർട്ട് ഉണ്ടായിട്ടും അതിനു വിരുദ്ധമായി ഗീനാകുമാരി ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കാതിരുന്നതാണ് ജില്ലാ ജഡ്ജി  നസീറ പ്രതിക്ക് ജാമ്യം അനുവദിക്കാൻ കാരണം.  കേസിൽ ആദ്യമായാണ് ഒരു പ്രതിക്ക് ജാമ്യം ലഭിച്ചത്. കേസിൽ  സ്പെഷ്യൽ പ്രോസിക്യൂട്ടറെ പുതിയതായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്. പ്രതിക്ക്  ജാമ്യം നൽകരുതെന്നും  ഇനിയും കസ്റ്റഡി ആവശ്യമുണ്ടെന്നും  പോലീസ് നിലപാട് എടുത്തിരുന്നു. എന്നാൽ  പോലീസിന്റെ കണ്ടെത്തലുകളെ പ്രോസിക്യൂട്ടർ കോടതിയിൽ എതിർത്തു. ആക്രമണത്തിന് ഉപയോഗിച്ച വടി കണ്ടെത്തണമെന്നും ജാമ്യം നൽകരുതെന്നുമാണ് പോലീസ് കോടതിയിൽ വാദിച്ചത്. 1994 ൽ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ് എഫ് ഐ നടത്തിയ ലാത്തിചാർജിൽ ഗീനയുടെ തലപൊട്ടി.ഇതോടെയാണ് ഗീനാകുമാരി വലിയ നേതാവയത്. ഈ സംഭവത്തോടെ സർക്കാർ അഭിഭാഷകരെ നിയന്ത്രിക്കുന്നതിൽ സർക്കാർ ജാഗ്രത തുടങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ കേസിലും അമളി സംഭവിച്ചിരിക്കുകയാണ്. 

 

മന്ത്രി മുരളീധരനും ഇതുപോലൊരു അമളി സംഭവിച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ഇടതുപക്ഷക്കാരായ സർക്കാർ അഭിഭാഷകർ ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ റിനക്ക് സ്റ്റേ വാങ്ങി നൽകിയതോടെയാണ് മന്ത്രി കെ  മുരളീധരൻ പൊട്ടിതെറിച്ചത്. കേസ് നന്നായി നടത്താത്തത് കാരണമാണ് തോറ്റതെന്ന് മുഖ്യമന്ത്രിയെ വരെ വിളിച്ചറിയിച്ചു. മുഖ്യമന്ത്രിയാണ് നിയമമന്ത്രി. സംഭവത്തിൽ ക്ഷുഭിതനായ മുരളിയെ മുഖ്യമന്ത്രി സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.രണ്ടു ദിവസത്തിനകം ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ ലഭിച്ചിരിക്കണം എന്നാണ് മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. മുരളിയുടെ കടുംപിടുത്തം കാരണം ഇത് വിജയിച്ചു. 

 

തൊരപ്പൻ പണി കാണിക്കുന്ന ആരെയും ഈ കസേരയിൽ ഇരുത്തില്ലെന്ന് മുരളീധരൻ പറഞ്ഞു. സർക്കാരിനെ അനുസരിക്കാത്തവർ‌ തന്റെ കാലത്ത് തുടരില്ലെന്നും അദ്ദേഹം ആവ‍ർത്തിച്ചു. റീന തൊരപ്പൻ പണി നടത്തിയോ എന്ന് മേൽകോടതിയിൽ പറഞ്ഞോളാമെന്നും മന്ത്രി വ്യക്തമാക്കി. 

 

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവ് തിരുവനന്തപുരം അഡിമിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. നീതി നിഷേധം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ഡോ. റീന നൽകിയ പരാതിയിലാണ് നടപടി. സിസ്റ്റത്തിനെതിരെ പ്രവർത്തിച്ചത് കൊണ്ടാണ് ഡോ. റീനയ്‌ക്കെതിരെ നടപടിയെടുത്തതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നേരത്തെ പ്രതികരിച്ചിരുന്നു. സർക്കാരുമായി ആലോചിക്കാതെ ഡോ.റീന പ്രവർത്തിച്ചുവെന്നാണ് ആരോഗ്യവകുപ്പ് ആരോപിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആരോഗ്യവകുപ്പ് ഡയറക്ടറായി ഇവർ സ്ഥാനമേൽക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് ഡോ.റീനയെ നിയമിച്ചത്. അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല നൽകിയിരുന്നത്.

 

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവ കേരള യാത്രയ്ക്കിടെ അദ്ദേഹത്തിൻറെ സുരക്ഷാ സംഘം കെഎസ്‌യു യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ സർക്കാർ പ്രോസിക്യൂട്ടർ പിണറായിയുടെ ഗൺമാൻമാരായ പ്രതികളുമായി ഒത്തുകളിച്ച് കേസ് അട്ടിമറിച്ചു. 

 

കോടതി ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.  . പല ഘട്ടങ്ങളിലും മൗനം പാലിച്ച പ്രോസിക്യൂഷൻ ചില സന്ദർഭങ്ങളിൽ അവ്യക്തമായ മറുപടികൾ പറഞ്ഞ് കേസ്  അട്ടിമറിക്കാൻ ശ്രമിച്ചു.   സംസ്ഥാനം ഭരിക്കുന്നത് ഇപ്പോഴും പിണറായി വിജയൻ ആണെന്ന് മട്ടിലാണ് പ്രോസിക്യൂഷന്റെ നീക്കങ്ങൾ.  കോടതിയുടെ പല ചോദ്യങ്ങൾക്കും വാദികളുടെ അഭിഭാഷകനാണ് മറുപടി നൽകിയത്. ഇതിൽ പലതും കോടതി എതിർക്കുകയും ചെയ്തു. പ്രതിഭാഗത്തിന്റെ പല വാദങ്ങളും പ്രോസിക്യൂഷൻ എതിർത്തില്ല. പോലീസ് ഫോട്ടോഗ്രാഫർ ദൃശ്യങ്ങൾ പകർത്തിയോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂട്ടർ  ആദ്യം മറുപടി നൽകിയത്.  പിന്നീട് തിരുത്തി.  മെഡിക്കൽ ബോർഡ്  റിപ്പോർട്ട് സമയത്തിലെ ആശയക്കുഴപ്പം,  മർദ്ദനമേറ്റവർക്ക് ഉണ്ടായ മുറിവുകൾ മെഡിക്കൽ റിപ്പോർട്ടിൽ ഇല്ലാത്തത് എന്തുകൊണ്ട് തുടങ്ങിയ കോടതിയുടെ  ചോദ്യങ്ങൾക്കും  മറുപടി പറഞ്ഞില്ല. കേസിൽ നരഹത്യ ശ്രമം ചുമത്തിയ റിപ്പോർട്ട് രജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതിൽ  അപാകതകൾ ഉണ്ടെന്ന് പ്രതിഭാഗം വാദിച്ചപ്പോഴും കോടതിയുടെ സംശയങ്ങൾക്ക് പ്രോസിക്യൂഷൻ കൃത്യമായ മറുപടി നൽകിയില്ല.  രക്ഷാപ്രവർത്തന കേസിൽ സർക്കാരിനെ തോൽപ്പിക്കാൻ അണിയറയിൽ ശ്രമിക്കുന്നത് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നിയമിച്ച പ്രോസിക്യൂട്ടറാണ്. ഇതേ കളി തന്നെയാണ് മുഖ്യമന്ത്രിക്ക് നേരെയും ഉണ്ടായിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (5 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (8 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (14 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (30 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (46 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (53 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

Malayali Vartha Recommends