കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം

തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നിയന്ത്രണംവിട്ട പാൽ വാൻ പാഞ്ഞുകയറി 4 പെൺകുട്ടികൾ കൊല്ലപ്പെട്ടു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. മരിച്ചവരിൽ രണ്ടു പേർ സഹോദരികളാണ്. ഡിണ്ടിഗൽ ജില്ലയിലെ വടമധുരയ്ക്കടുത്തെ സമത്വപുരത്താണ് നടുക്കുന്ന സംഭവം. ബന്ധുക്കളുടെ കുട്ടികൾക്കൊപ്പം പ്രദേശവാസിയായ അഞ്ചമ്മാൾ (60) റോഡരികിൽ ആടുകളെ മേയ്ക്കുകയായിരുന്നു. ഈ സമയം വേഗത്തിലെത്തിയ പാൽ വണ്ടി നിയന്ത്രണം വിട്ടു കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
യോഗവർഷിണി (11), അനന്യ (6), തനുശ്രീ (5), മോഷികരൺ (6) എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിനു പിന്നാലെ അഞ്ചമ്മാൾ കുഴഞ്ഞുവീണു. വടമധുരൈ പൊലീസെത്തി മൃതദേഹം ഡിണ്ടിഗൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ നോർത്ത് മധുരൈ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. വാഹനം ഓടിച്ച ഡ്രൈവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കരച്ചിൽ കേട്ട് പളനിസാമിയുടെ ഭാര്യ പി അഞ്ജമ്മാൾ (60) കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തിയെങ്കിലും അപകടം കണ്ടതോടെ ബോധരഹിതയായി. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെ വടമദുരൈയ്ക്ക് സമീപമുള്ള കൊല്ലമ്പട്ടിയിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. അപകടമറിഞ്ഞ് പ്രദേശത്തെത്തിയ നാട്ടുകാർ ആണ് വിവരം പൊലീസിനെ അറിയിച്ചത്.
അപകടത്തിന് ശേഷം സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ വാഹനവും ഡ്രൈവറെയും പൊലീസ് പിന്തുടർന്ന് പിടികൂടി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം നാല് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഡിണ്ടിഗൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























