Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!

29 AUGUST 2026 05:34 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്. യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്ക് നൽകുന്നത്.

 

കാരക്കുടിയിൽ ചിത്രീകരണം നടന്നു വരുന്ന മമ്മൂട്ടി നായകനായ ചിത്രം, ഊട്ടിയിൽ ചിത്രീകരണം നടന്നു വരുന്ന ടൊവിനോ തോമസ് നായകനായ മുൻപേ എന്ന ചിത്രം, കുട്ടിക്കാനം, വാഗമൺ ഭാഗങ്ങളിലായി ചിത്രീകരണം നടന്നു വരുന്ന ജയസൂര്യ നായകനായ മായൻ തുടങ്ങിയ ചിത്രങ്ങൾ ഓണത്തിനും ചിത്രീകരണം തുടർന്നു.

 

മായൻ്റെ സെറ്റിൽ വിപുലമായ ഓണാഘോഷമാണ് അരങ്ങേറിയത്. ആഗസ്റ്റ് ഇരുപത്തിയെട്ടിന് വാഗമണ്ണിലെ ഒരു കൺവൻഷൻ സെൻ്റിറിലായിരുന്നു ഓണാഘോഷം നടന്നത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം വാഗമണ്ണിൽത്തന്നെ നടക്കുന്നതിനിടയിലാണ് ഇവിടെ ഓണാലോഷം സംഘടിപ്പിച്ചത്. മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കളങ്കാവൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ.കെ ജോസ് ആണ്.

 

ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും, യൂണിറ്റംഗങ്ങളുമുൾപ്പെടെ നൂറ്റിയമ്പതോളം പേർ ഒത്തുകൂടിയപ്പോൾ മറ്റൊരു വി.ഐ.പി. കൂടി ഈ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇടുക്കി എം.പി. കൂടിയായ ഡീൻ കുര്യാക്കോസായിരുന്നു ഈ വി.ഐ.പി.
ജയസൂര്യ, വിജയ് ബാബു, നൈല ഉഷ, അർഷ ബൈജു, ജിബിൻ ഗോപിനാഥ്, വൈഷ്ണവി, തുടങ്ങിയ അഭിനേതാക്കളാണ് ഈ ചടങ്ങിൽ സംബന്ധിച്ച അഭിനേതാക്കൾ.

 

"ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നിരവധി ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമാ ഗ്രൂപ്പിനൊപ്പം ഓണാലോഷ പരിപാടിയിൽ ഇത് ആദ്യമായാണ് ആശംസകൾ നേർന്നു കൊണ്ട് ഡീൻ കുര്യാക്കോസ് പറഞ്ഞു.

 

ഇവിടെ ചിത്രീകരണത്തിന് ഒരു ജനപ്രതിനിധി എന്ന നിലയിൽ എല്ലാവിധ സഹകരണങ്ങളും ഞാൻ വാഗ്‌ദാനം ചെയ്യുന്നു. ഒപ്പം ഈ ചിത്രം മികച്ച വിജയം നേടുകയും ചെയ്യട്ടെ എന്ന് ഡീൻ കുര്യാക്കോസ് തൻ്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

 

നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ പാരമ്പര്യങ്ങൾ ഈ ഒത്തൊരുമയിലൂടെ തിരികെ പിടിക്കാൻ കഴിയട്ടെ എന്ന് ജയസൂര്യ ഓർമ്മപ്പെടുത്തി. താൻ നിർമ്മിക്കുന്ന കാലൻ്റെ തങ്കക്കുടം എന്ന ചിത്രം ഓണത്തലേന്ന് പൂർത്തിയാക്കി നേരെ എത്തിയത് ഈ സിനിമയിലേക്കാണ്. ഇത്തരം ചടങ്ങുകൾ നമ്മുടെ മാനവീയതയുടെ പ്രാധാന്യത്തിന് മാറ്റുകൂട്ടുന്നതാണെന്ന് വിജയ് ബാബു ആശംസകൾ നേർന്നു കൊണ്ട് പറഞ്ഞു.

 

കഴിഞ്ഞ കുറേ വർഷക്കാലമായി നാട്ടിൽ ഓണം ആഘോഷിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല. ഇന്ന് അതിന് അവസരമുണ്ടായതിൽ ഏറെ സന്തോഷമുണ്ടെന്ന് നൈല ഉഷയും പറഞ്ഞു. സംവിധായകൻ ജിതിൻ കെ. ജോസ് സ്വാഗതവും, നിർമ്മാതാവ് രാജീവ് ഗോവിന്ദൻ നന്ദിയും പറഞ്ഞു. എന്നും മനസ്സിൽ സൂഷിക്കാൻ ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ഹൃസ്വമായ ചടങ്ങ് പൂർത്തിയായത്. പി ആർ - വാഴൂർ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (11 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (18 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (25 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (29 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (38 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (43 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (47 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (49 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (56 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends