വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെങ്ങാനൂർ അയ്യങ്കാളി സ്കൂളിന് സമീപമാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നു. കോട്ടയം രജിസ്ട്രേഷനിലുള്ള കാറാണ്. കാർ എങ്ങനെയാണ് വിഴിഞ്ഞത്ത് എത്തിയത് എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് .
പുലർച്ചെ അഞ്ചുമണിയോടെയാണ് കാറിന് തീപിടിച്ചതായി കണ്ടത്. നിർത്തിയിട്ടിരുന്ന കാർ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയിലാണ് ഫയർഫോഴ്സ് കണ്ടെത്തിയത്
. കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് പോലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഫോറൻസിക് സംഘം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നതടക്കം അന്വേഷിച്ചാൽ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും പൊലീസ് .
"
https://www.facebook.com/Malayalivartha
























