Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ

29 AUGUST 2026 03:52 PM IST
മലയാളി വാര്‍ത്ത
വീട്ടുമുറ്റത്ത് മോട്ടോർ ബൈക്കിൽ ഇടത്തോട്ടു നോക്കി പൊലീസ് വേഷത്തിലിരിക്കുന്ന മോഹൻലാലിൻ്റെ പുതിയ പോസ്റ്ററിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് 'അതിമനോഹരം'. ലൗലജൻ ടി.എസ്. എന്ന സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകർക്കുള്ള ഓണവിരുന്നായാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ പതിറ്റാടുകളിൽ ഓണത്തിന് മോഹൻലാൽ ചിത്രങ്ങൾ ഇല്ലാതെ വന്നിട്ടുള്ളത് വളരെ അപൂർവ്വമായാണ്.  
ക്രിസ്മസ് - പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 24 ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന ഔദ്യോഗിക പ്രഖ്യാപനവും പോസ്റ്ററിനൊപ്പമുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ മോഹൻലാൽ ഈ ചിത്രത്തിലൂടെ എത്തുന്നത്. നമ്മുടെ സമൂഹത്തിൽ നാം നിത്യേന കാണുകയും കേൾക്കുകയും ചെയ്യുന്ന യഥാർത്ഥ ജീവിത മുഹൂർത്തങ്ങളും കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ലൗലജൻ എന്ന സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതവും കുടുംബജീവിതവും കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.  
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എത്തിയ മുൻചിത്രമായ 'തുടരും' വൻ വിജയമാക്കാൻ സഹായിച്ചത് അതിലെ റിയലിസ്റ്റിക് പ്രതികരണങ്ങളും കഥാപാത്രം അനുഭവിക്കുന്ന സംഘർഷങ്ങളുമായിരുന്നു. അതേ പാതയിലൂടെ യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന രംഗങ്ങൾക്കാണ് ഈ ചിത്രത്തിലും സംവിധായകൻ പ്രാധാന്യം നൽകിയിരിക്കുന്നത്. വലിയ മുതൽക്കൂട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിൻ മോഹൻലാലിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലാലു അലക്സ്, മനോജ് കെ. ജയൻ, മുകേഷ്, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
'ഇഷ്ക്ക്', 'ആലപ്പുഴ ജിംഖാന', 'മഹാറാണി' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രശസ്തനായ രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജെയ്ക്ക് ബിജോയ്സ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. വിവേക് ഹർഷൻ എഡിറ്റിംഗും വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രാഫിയും നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ഗോകുൽ ദാസാണ്. റോണക്സ് സേവ്യർ മേക്കപ്പും മഷർ ഹംസ കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്യുന്നു. സെൻട്രൽ പിക്ചേഴ്സ് തിയറ്ററുകളിൽ എത്തിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ വാഴൂർ ജോസ് ആണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 minute ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (8 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (13 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (22 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (3 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (5 hours ago)

POWER CUT വിമർശിച്ച് എം എം മണി  (5 hours ago)

Malayali Vartha Recommends