Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....

31 AUGUST 2026 08:00 AM IST
മലയാളി വാര്‍ത്ത

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... സെപ്റ്റംബറിൽ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകുന്നതാണ്. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രീതിയിലാണ് ബാങ്കുകൾക്ക് അവധി വരുന്നത്.

കേരളത്തിൽ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശ്രീകൃഷ്ണ ജയന്തിക്കും ശ്രീനാരായണ ഗുരു സമാധി ദിനത്തിലും ബാങ്കിന് അവധിയാണ്. സെപ്റ്റംബറിൽ മൊത്തം കേരളത്തിൽ എട്ട് ദിവസമാണ് ബാങ്ക് അവധിയുള്ളത്. അവധി സമയത്തും ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നത് ഇടപാടുകാർക്ക് ഏറെ ആശ്വാസമാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണ് സെപ്റ്റംബർ മാസത്തിൽ മൊത്തം 14 ദിവസം ബാങ്ക് അവധി വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

സെപ്റ്റംബർ 4- വെള്ളിയാഴ്ച- ശ്രീകൃഷ്ണ ജയന്തി- കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അവധി

സെപ്റ്റംബർ ആറ്- ഞായറാഴ്ച

സെപ്റ്റംബർ 11- വെള്ളിയാഴ്ച- രാജസ്ഥാനിൽ അവധി

സെപ്റ്റംബർ 12- രണ്ടാം ശനിയാഴ്ച

സെപ്റ്റംബർ 13- ഞായറാഴ്ച

സെപ്റ്റംബർ 14- തിങ്കളാഴ്ച- വിനായക ചതുർഥി- മഹാരാഷ്ട്ര, ഒഡിഷ, കർണാടക, തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, ഗോവ, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ അവധി

സെപ്റ്റംബർ 15- ചൊവ്വാഴ്ച- ഗണേശ ചതുർഥി- ഗുജറാത്ത്, ഒഡിഷ, ഗോവ എന്നി സംസ്ഥാനങ്ങളിൽ അവധി

സെപ്റ്റംബർ 20- ഞായറാഴ്ച

സെപ്റ്റംബർ 21- തിങ്കളാഴ്ച- ശ്രീനാരായണഗുരു സമാധി ദിനം- കേരളത്തിൽ അവധി

സെപ്റ്റംബർ 22- ചൊവ്വാഴ്ച- കർമ്മ പൂജ- ഝാർഖണ്ഡിൽ അവധി

സെപ്റ്റംബർ 23- ബുധനാഴ്ച- മഹാരാജ ഹരി സിങ്ങിന്റെ ജന്മദിനം- ജമ്മു കശ്മീരിൽ അവധി

സെപ്റ്റംബർ 25- വെള്ളിയാഴ്ച- സിക്കിമിൽ അവധി

സെപ്റ്റംബർ 26- നാലാമത്തെ ശനിയാഴ്ച

സെപ്റ്റംബർ 27- ഞായറാഴ്ച

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (4 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (18 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (33 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (46 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

Malayali Vartha Recommends