കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...

ആലപ്പുഴ കായംകുളത്ത് മാവേലി വേഷധാരിയായ കലാകാരന്റെ ശരീരത്തിലേക്ക് തിളച്ച എണ്ണ വീണ് പൊള്ളലേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. കായംകുളം പുള്ളിക്കണക്കിലെ തട്ടുകടയിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിലാണ് കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബു എന്ന കലാകാരന് പൊള്ളലേൽക്കുന്നത്.
കടയിൽ നിന്നും ചായയും പലഹാരവും കഴിച്ചതിന് ശേഷം പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിൽ. തർക്കത്തിനിടയിൽ അബദ്ധത്തിൽ എണ്ണ തെറിച്ചതാണെന്ന് കടയുടമ അവകാശപ്പെടുമ്പോൾ, കടക്കാരൻ മനഃപൂർവ്വം എണ്ണയൊഴിക്കുകയായിരുന്നു എന്നാണ് ചന്ദ്രബാബുവിന്റെ പരാതി.
https://www.facebook.com/Malayalivartha
























