യാത്രക്കാരുടെ തിരക്ക് പരിഗണനയിൽ... വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് വൺവേ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വെസ്റ്റേൺ റെയിൽവേ അഹമ്മദാബാദിൽനിന്ന് തിരുവനന്തപുരത്തേക്ക് വൺവേ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു.
09475 എന്ന നമ്പറിലുള്ള ട്രെയിൻ ഞായർ പുലർച്ചെ ഒന്നിന് അഹമ്മദാബാദിൽനിന്ന് പുറപ്പെട്ട്, തിങ്കൾ വൈകുന്നേരം 5.15-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. 5– സ്ലീപ്പർ, 13– ജനറൽ സെക്കൻഡ് ക്ലാസ്, 2– ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിവയുണ്ടാകുന്നതാണ്.
"
https://www.facebook.com/Malayalivartha
























