150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...

തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് തിരുപ്പറങ്കുൻട്രം. സുബ്രഹ്മണ്യസ്വാമിയുടെ ആറ് പ്രധാന വാസസ്ഥലങ്ങളിൽ (അറുപടൈ വീടുകൾ) ഒന്നായ ഇവിടുത്തെ ക്ഷേത്രവും, കുന്നിൻ മുകളിലുള്ള ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ദർഗയും നൂറ്റാണ്ടുകളായി മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു. എന്നാൽ, കുന്നിൻ മുകളിലെ 'ദീപത്തൂൺ' എന്ന കൽസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങൾ ഇന്ന് വലിയൊരു നിയമ-രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
ഏതായാലും ഇന്ന് വൈകുംനേരം മധുര തിരുപ്പറങ്കുന്‍ട്രം മലമുകളിലെ 'ദീപത്തൂണില്‍' ഇന്ന് കാര്‍ത്തിക ദീപം തെളിയിക്കുന്നതിന് മുന്നോടിയായി കേന്ദ്ര റിസര്‍വ് പോലീസ് സേന (സി.ആര്‍.പി.എഫ്) മധുരയില്‍ സുരക്ഷാ ചുമതല ഏറ്റെടുത്തു. സുപ്രീംകോടതിയുടെ കര്‍ശന ഉത്തരവിനെത്തുടര്‍ന്ന് എത്തിയ ഒരു കമ്പനി സി.ആര്‍.പി.എഫ് സേനാംഗങ്ങള്‍ മലമുകളിലും പരിസരത്തും കര്‍ശന നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു; എല്ലാ ഭക്തര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം കാർത്തിക ദീപം തെളിയിക്കും. സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘വെട്രിവേല്‍ മുരുകന് ഹരോഹര’ എന്ന സന്ദേശമാണ് തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.തമിഴ്‌നാട് സർക്കാരിന്റെ കണക്കുകൾ പ്രകാരം 150 വർഷത്തിലേറെയായി (ചില വാദങ്ങൾ പ്രകാരം ഏകദേശം 175 വർഷമായി) കുന്നിൻ മുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചിട്ടില്ല.150-ലധികം വർഷങ്ങളായി (ചില കോടതി രേഖകളിൽ 175 വർഷമെന്നും പറയുന്നു) ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിൽ മാത്രമാണ് കാർത്തിക ദീപം തെളിയിച്ചു വരുന്നതെന്നും, കുന്നിൻ മുകളിലെ കൽസ്തംഭത്തിൽ (ദീപത്തൂൺ)
മുൻപ് വിളക്ക് തെളിയിച്ചതായി രേഖകളില്ലെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു .നായ്ക്കർ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഈ ദീപത്തൂണിൽ പണ്ട് ദീപം തെളിയിച്ചിരുന്നതായും, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 1920-കളിലും ഉണ്ടായ ഭൂമി-അവകാശ തർക്കങ്ങളെ തുടർന്നാണ് ആ ആചാരം നിന്നുപോയതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നുചുരുക്കത്തിൽ, ഒരു നൂറ്റാണ്ടിലേറെക്കാലത്തെ (ഏകദേശം 150 വർഷത്തെ) ഇടവേളയ്ക്ക് ശേഷമാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അവിടെ വീണ്ടും ദീപം തെളിയിക്കാൻ സാഹചര്യമൊരുങ്ങുന്നത്.
കുന്നിന്‍മുകളിലെ ദര്‍ഗയുടെ 50 മീറ്റര്‍ അകലെ ദീപത്തൂണില്‍ വിളക്കുകൊളുത്താന്‍ അവകാശം തേടി ഹിന്ദു സംഘടനകള്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയോടെയാണ് വിഷയം ആരംഭിച്ചത്.
https://www.facebook.com/Malayalivartha

























