കേന്ദ്രസർക്കാരിന് വൻ നേട്ടം..തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുമായി ഡിഎംകെ.. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ..

തമിഴ് നാട് രാഷ്ട്രീയം ആകെ കലങ്ങി മറിയുകയാണ്. യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്ത മുഖ്യമന്ത്രിയായ വിജയയെ എങ്ങനെയെങ്കിലും താഴെയിറക്കാനുള്ള ശ്രമമാണ് രാഷ്ട്രീയ പരിചയസമ്പത്തുള്ള ഡി എം കെ ശ്രമിച്ചു കൊണ്ട് ഇരിക്കുന്നത്. ലോക്സഭാ, നിയമസഭാ സീറ്റുകളിൽ 50 ശതമാനം വർദ്ധന വ്യവസ്ഥ ചെയ്യുന്ന മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ. പാർട്ടി അദ്ധ്യക്ഷൻ എംകെ സ്റ്റാലിന്റെ അദ്ധ്യക്ഷതയിൽ ചെന്നൈയിൽ ചേർന്ന എംപിമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി.
'ഞങ്ങൾ കോൺഗ്രസിനൊപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും, അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും, ലോക്സഭയിലെ 7.18 ശതമാനം എന്ന സീറ്റ് വിഹിതം മാറ്റാൻ പാടില്ല എന്നത് ഞങ്ങളുടെ സ്ഥിരമായ ആവശ്യമാണ്. നിലവിൽ അത് അതേപടി തുടരുന്നുണ്ട്. ചില നടപടിക്രമപരമായ പ്രശ്നങ്ങളുള്ളത് ഞങ്ങൾ പരിഹരിക്കും. ആവശ്യമെങ്കിൽ ഭേദഗതി നിർദ്ദേശിക്കും'- യോഗത്തിനുശേഷം ഡിഎംകെ എംപി എ രാജ പറഞ്ഞു.അതേസമയം, ആര് ആരെയാണ് പിന്നിൽ നിന്ന് കുത്തുന്നതെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്ന് ഡിഎംകെ എംപി ദയാനിധി മാരൻ യോഗത്തിനുശേഷം പറഞ്ഞു.
'അവർ ആളുകളെ ഉപയോഗിക്കുകയും, പിന്നീട് വലിച്ചെറിയുകയും ചെയ്യുന്ന നയമാണ് പിന്തുടരുന്നത്. കോൺഗ്രസിന് യഥാർത്ഥത്തിൽ എന്താണ് വേണ്ടത്? മുഖ്യമന്ത്രിമാർ യോഗം ചേർന്നപ്പോൾ മണ്ഡല പുനർനിർണയം ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് പറഞ്ഞത്. ഞങ്ങളും അത് ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, മണ്ഡല പുനർനിർണയത്തെ പൂർണമായും എതിർത്താൽ അതൊരു വലിയ പ്രശ്നത്തിന് വഴിവയ്ക്കുമെന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രി സി ജോസഫ് വിജയ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസിലെ പി ചിദംബരം ഇക്കാര്യം പരാമർശിച്ചിരുന്നു.
മണ്ഡല പുനർനിർണയത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ സെൻസസ് നടത്തുമെന്നും നിയമനിർമ്മാണം പാസാക്കാൻ കേവല ഭൂരിപക്ഷം മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ ജനസംഖ്യയെ അടിസ്ഥാനമാക്കിയായിരിക്കും മണ്ഡല പുനർനിർണയം നടത്തുക. അപ്പോൾ നമുക്ക് സീറ്റുകൾ നഷ്ടപ്പെടും'- ദയാനിധി മാരൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























