തൃശൂർ മാജിക് എഫ്‌സിയെ മൂന്ന് ഗോളിന് തകർത്ത് തിരുവനന്തപുരം കൊന്പൻസ് സൂപ്പർ ലീഗ് കേരള ഫുട്‌ബോളിന്റെ സെമിയിലേക്ക്

നിർണായക പോരിനൊടുവിൽ തൃശൂർ മാജിക് എഫ്‌സിയെ മൂന്ന് ഗോളിന് തകർത്ത് തിരുവനന്തപുരം കൊന്പൻസ് സൂപ്പർ ലീഗ് കേരള ഫുട്‌ബോളിന്റെ സെമിയിലേക്ക്. ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ തിരുവനന്തപുരത്തിന് മുന്നിൽ തൃശൂരിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഇതോടെ തൃശൂരിനൊപ്പം നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്‌സും സെമി കാണാതെ പുറത്താകുകയായിരുന്നു.
14 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് തിരുവനന്തപുരം കടന്നത്. കണ്ണൂർ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഏഴ് പോയിന്റ് മാത്രമുള്ള തൃശൂർ അവസാന സ്ഥാനത്താണ് പൂർത്തിയാക്കിയത്. സെമിയിൽ തിരുവനന്തപുരത്തിന് കാലിക്കറ്റ് എഫ്‌സിയാണ് എതിരാളികൾ.സീസണിലെ അവസാന ലീഗ് മത്സരം ഏകപക്ഷീയമായിരുന്നു.
തൃശൂർ പൊരുതാതെയാണ് കീഴടങ്ങിയത്. തൃശൂരിന്റെ തട്ടകത്തിൽ കെ ശ്രീരാജ്, പാട്രിക് മോട്ട, ഷെയ്‌ൻ സാജൻ എന്നിവർ തിരുവനന്തപുരത്തിനായി ഗോളടിച്ചു. നാലാം മിനിറ്റിൽ മധ്യ നിര താരം ആദിൽ തൊടുത്ത ലോങ് റേഞ്ചർ തൃശൂർ ഗോൾ മുഖത്തെ വിറപ്പിച്ചു. തുടർച്ചയായി നടത്തിയ ആക്രമണത്തിന് പത്താം മിനിറ്റിൽ --ഫലം ലഭ്യമായി. തൃശൂരിന്റെ ഗോൾകീപ്പർ കമാലുദ്ദീനെ നിഷ്‌പ്രഭമാക്കി ശ്രീരാജിന്റെ അടി വലയ്ക്കുള്ളിലായി. അടുത്ത ഗോളും ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പെത്തി. പതിനഞ്ചാം മിനിറ്റിൽ ബ്രസീലുകാരൻ മോട്ടയുടെ തകർപ്പനടി തൃശൂരിന്റെ വല തകർത്തു. തൃശൂർ പ്രതിരോധം നിരന്തരം പരീക്ഷിക്കപ്പെട്ടു. ഗോൾകീപ്പർ കമാലുദ്ദീനാണ് തൃശൂരിനെ കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചത്.
"
https://www.facebook.com/Malayalivartha
























