പിണറായി വിജയന്റെ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭ 25ന് വൈകിട്ട് നാലിന് അധികാരമേല്‍ക്കും, സി.പി.എമ്മില്‍നിന്ന് 12 മന്ത്രിമാരും സി.പി.ഐയില്‍നിന്ന് നാല് മന്ത്രിമാരും

പിണറായി വിജയന്റെ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭ 25ന് വൈകിട്ട് നാലിന് അധികാരമേല്‍ക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.പി.എമ്മില്‍നിന്ന് 12 മന്ത്രിമാരും സി.പി.ഐയില്‍നിന്ന് നാല് മന്ത്രിമാരും ഉണ്ടാവും. ജനതാദള്‍, എന്‍.സി.പി കോണ്‍ഗ്രസ് എസ് എന്നിവയില്‍നിന്ന് ഓരോ മന്ത്രിമാര്‍ ഉണ്ടാവും. സ്പീക്കര്‍ സ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സി.പി.ഐക്കുമാണ്.
കേരളാ കോണ്‍ഗ്രസ് ബിയ്ക്ക് മന്ത്രിസ്ഥാനമില്ല. കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനമില്ല. സീറ്റ് നേടാനായില്ലെങ്കിലും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മുന്നണിയില്‍ തുടരും. 25ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് വിശ്വന്‍ പറഞ്ഞു.
തുടര്‍ന്ന് മന്ത്രിസഭാ യോഗം നടക്കും. മന്ത്രിമാരെക്കുറിച്ചും വകുപ്പുകളെക്കുറിച്ചും ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളെക്കുറിച്ചും ധാരണ ആയിട്ടില്ലെന്ന് വിശ്വന്‍ പറഞ്ഞു. എല്‍.ഡി.എഫ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം പരിമിതപ്പെടുത്തും. 25 പേഴ്‌സണല്‍ സ്റ്റാഫ് മതിയെന്നാണ് ധാരണ. 60 വയസിനുമേല്‍ പ്രായമുള്ളവരെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തില്ല.
വി.എസ് അച്യുതാനന്ദന്റെ അദ്ധ്യക്ഷതയിലാണ് ഇന്ന് ഇടതു മുന്നണി യോഗം ചേര്‍ന്നത്. എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ വിറളിപൂണ്ട് ആര്‍.എസ്.എസ് നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രാദേശിക തലത്തില്‍ യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha