പാഠപുസ്തകം തുറന്ന് വച്ച് ഒരു പരീക്ഷ

ബിടെക് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി പുസ്തകവും നോട്ടും തുറന്നുവച്ചുള്ള പരീക്ഷ ഇന്നലെ നടന്നു. സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള ബിടെക് പരീക്ഷയാണ് ഇപ്രകാരം നടന്നത്തിയത്. സംസ്ഥാനത്തൊട്ടാകെയുള്ള 39,000 ബിടെക് വിദ്യാര്‍ഥികള്‍ക്കാണ് ഇന്നലെ പരീക്ഷ നടത്തിയത്.
സര്‍വകലാശാലാ പരീക്ഷകളില്‍ കോപ്പിയടി വ്യാപകമാകുന്ന പശ്ചാത്തലത്തിലാണു പരീക്ഷണത്തിനു സാങ്കേതിക സര്‍വകലാശാല തുനിഞ്ഞത്. പുസ്തകം മനഃപാഠമാക്കി പകര്‍ത്തുന്ന രീതി അവസാനിപ്പിക്കുകയെന്നതും ലക്ഷ്യമായിരുന്നു. ബിടെക് പാഠ്യ പദ്ധതി പരിഷ്‌കരിച്ചപ്പോള്‍ പുതിയതായി കൊണ്ടുവന്ന എന്‍ജിനീയറിങ് ഡിസൈന്‍ എന്ന വിഷയത്തിന്റെ പരീക്ഷയാണ് ഈ രീതിയില്‍ നടത്തിയത്.
പരീക്ഷാഹാളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള ഏതു പാഠപുസ്തകവും നോട്ടും കൊണ്ടുവരാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം അനുവദിച്ചില്ല. വിദേശ സര്‍വകലാശാലകളിലും ചില ഐഐടികളിലും ഈ രീതിയില്‍ പരീക്ഷ നടക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല ഇത്തരമൊരു പരീക്ഷ നടത്തുന്നതെന്നു പ്രോവൈസ് ചാന്‍സലര്‍ ഡോ. എം.അബ്ദുല്‍ റഹ്മാന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















