മന്ത്രി മന്ദിരങ്ങളിലെ പല സാധനങ്ങളും കാണാതായി

കഴിഞ്ഞ മന്ത്രി സഭയിലെ പല മന്ത്രിമാരും വസതികള്‍ ഒഴിയുന്നതിനിടെ പല സാധനങ്ങളും കാണാതായി. മന്ത്രിയായിരുന്ന ഷിബു ബേബിജോണ്‍ സ്വന്തം ചെലവില്‍ വാങ്ങിയ എല്‍.സി.ഡി ടി.വി അടക്കമാണ് കാണാതായത്. പാര്‍ട്ടിക്കാരോ, മന്ത്രിയുമായി അടുത്ത പരിപയമുള്ളവരോ ആണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. എന്തായാലും ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷം പല മന്ത്രിമാരും വസതികളിലേക്ക് വന്നിട്ടില്ല. അവരൊക്കെ സര്‍ക്കാര്‍ അനുവദിച്ചത് കൂടാതെ സ്വന്തം പോക്കറ്റില്‍ നിന്ന് കാശമുടക്കി പല സാധനങ്ങളും വാങ്ങിയിരുന്നു. അതില്‍ പലതും കാണാതായി.
കഴിഞ്ഞ തവണ മന്ത്രിസഭ അധികാരമേറ്റപ്പോള്‍ മന്ദിരങ്ങള്‍ മോഡിപിടിപ്പിക്കുന്നതിന് ലക്ഷങ്ങളാണ് ചെലവാക്കിയത്. കര്‍ട്ടനുകള്‍ വാങ്ങിയതിന് മാത്രം അഞ്ച് ലക്ഷത്തിലധികം രൂപ ചെലവായിരുന്നു. കൂടാതെ ഫര്‍ണിച്ചറുകളും പെയിന്റിംഗിനും ധാരാളം പണം ചെലവായി. ഇതെല്ലാം പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ ഇടപാടുകാരോ, കോണ്‍ട്രാക്ടര്‍മാരോ ആയി നിന്നാണ് ചെയ്തത്. ആ വകയില്‍ ഖജനാവിന് വലിയ നഷ്ടമാണ് ഉണ്ടായത്. കൂടാതെ പാര്‍ട്ടിക്കാരും പരിചയക്കാരും ചില ജീവനക്കാരും മന്ത്രി മന്ദിരങ്ങളിലെ ഫോണ്‍ വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട രണ്ട് മന്ത്രിമാര്‍ ജീവനക്കാരെ മാറ്റുകയും പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കുകയും ചെയ്തിരുന്നു.
ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രി മന്ദിരങ്ങള്‍ മോഡി പിടിപ്പിക്കേണ്ടെന്ന് നിയുക്തമുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത്. പഴയ ഫര്‍ണിച്ചറുകളും മറ്റുമാണ് ഉപയോഗിക്കുക. ബഡ്ഷീറ്റ് പോലുള്ള അത്യാവശ്യ സാധനങ്ങള്‍ മാത്രം മാറ്റും. മന്ത്രി മന്ദിരങ്ങളിലെ ജീവനക്കാരുടെ എണ്ണവും കുറയ്ക്കും. ആവശ്യമില്ലാതെ ആരെയും ഇവിടങ്ങളില്‍ പ്രവേശിപ്പിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















