ബി ജെ പി യില്‍ വീണ്ടും പൊട്ടിത്തെറി

നിയസഭാ തെരഞ്ഞെടുപ്പിനു മുമ്പു പാര്‍ട്ടിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കുമ്മനം രാജശേഖരനെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. കുമ്മനത്തോടൊപ്പം പ്രവര്‍ത്തിക്കാനായി പ്രത്യേകസംഘത്തെ ആര്‍.എസ്.എസ്. നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. ഇവരാണു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. തര്‍ക്കമില്ലാതെയാണു തെരഞ്ഞെടുപ്പ് കാലയളവില്‍ ബി.ജെ.പിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമായി. ഇതിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറിയായെ ഇന്ദുചൂഡനെ മാറ്റി സംഘടനയുമായി ബന്ധമില്ലാത്ത ജയരാജ് കൈമളിനെ മുരളീധരന്‍പക്ഷം സെക്രട്ടറിയായി നിയമിച്ചു.
സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരനൊപ്പമുള്ളവരോട് ആലോചിക്കാതെ വി. മുരളീധരന്‍ പക്ഷം തീരുമാനമെടുക്കുന്നതാണു തര്‍ക്കം വീണ്ടും രൂക്ഷമാക്കിയത്. ജയരാജ് കൈമളിനെ സെക്രട്ടറിയാക്കാന്‍ നീക്കം നടത്തിയത് സംഘടനയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി കെ.ആര്‍. ഉമാകാന്തന്റെ നേതൃത്വത്തിലാണെന്നു വിരുദ്ധ പക്ഷം വാദിക്കുന്നു. ഉമാകാന്തന്‍ മുരളീധരന്‍ പക്ഷമാണ്. ഓര്‍ഗനൈസിങ് സെക്രട്ടറി എന്ന നിലയില്‍ ഉമാകാന്തന്റെ കാലാവധി ഉടന്‍ അവസാനിക്കും. എന്നാലും ആസ്ഥാനമന്ദിരത്തിലുള്ള തന്റെ സ്വാധീനം നിലനിര്‍ത്താനാണ് ഓഫീസ് സെക്രട്ടറിയെ മാറ്റിയതെന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















