തങ്കച്ചനെതിരെ അനേ്വഷണം വരും; കാരണം ഉന്നത കോണ്‍ഗ്രസ് നേതാവ് താന്‍ തന്നെയാണെന്ന് വ്യക്തമാക്കിയത് തങ്കച്ചന്‍ തന്നെയാണ്

കാര്യങ്ങള്‍ തങ്കച്ചന്റെ പിടിയിലാവില്ല. കാരണം ഭരണത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമില്ല. തങ്കച്ചനെതിരെ സര്‍ക്കാര്‍ അനേ്വഷണം പ്രഖ്യാപിക്കും. കാരണം തങ്കച്ചന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പരസ്യമായി രംഗത്തെത്തി.
ജിഷ വധക്കേസില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഒരിടത്തും തങ്കച്ചന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ബന്ധത്തെ കുറിച്ച് മാത്രമായിരുന്നു സൂചന. എന്നാല്‍ ഉന്നത കോണ്‍ഗ്രസ് നേതാവ് താന്‍ തന്നെയാണെന്ന് വ്യക്തമാക്കിയത് തങ്കച്ചന്‍ തന്നെയാണ്.
കോണ്‍ഗ്രസ് നേതാവ് എന്‍.ഡി. തിവാരിയെ പോലെ ഡി.എന്‍.എ യ്ക്ക് തങ്കച്ചന്‍ തയ്യാറാണോ എന്നാണ് ജോമോന്റെ ചോദ്യം. താന്‍ പിണറായി വിജയന് നല്‍കിയ കത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ജോമോന്‍ തന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ദേശീയ നേതാക്കള്‍ പെരുമ്പാവൂരിലെത്തിയിട്ടും പോകാത്ത തങ്കച്ചന്‍ എന്തിന് കെ.പി.സി.സി. പിരിച്ച 15 ലക്ഷവുമായി പോയെന്നും ജോമോന്‍ ചോദിക്കുന്നു. താന്‍ മരണവീടുകള്‍ സന്ദര്‍ശിക്കാറില്ലെന്നാണ് ആദ്യം തങ്കച്ചന്‍ പറഞ്ഞത്.
ജോമോന്‍ നല്‍കിയ പരാതി പിണറായി വിജയന്‍ ഐ.ജി. ബി. സന്ധ്യക്ക് കൈമാറും. പരാതി വാസ്തവമാണെങ്കിലും അല്ലെങ്കിലും അതിനെ കുറിച്ച് അനേ്വഷിക്കണം. അങ്ങനെ അനേ്വഷിക്കുമ്പോള്‍ സത്യം പുറത്തുവരുമെന്നാണ് കരുതുന്നത്.
ജോമോന്റെ പരാതി ഗൗരവമായെടുക്കണമെന്നു തന്നെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും അഭിപ്രായം. തങ്കച്ചനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് സര്‍ക്കാരിന്റെ ഖ്യാതിക്ക് കളങ്കമാകുമെന്നും പാര്‍ട്ടി കരുതുന്നു. നേരത്തെയും പിണറായിയെ കുറിച്ച് ഒത്തുതീര്‍പ്പ് ആരോപണം നിലവിലുണ്ട്.
ജിഷയുടെ വധവുമായി ബന്ധപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയില്‍ അനേ്വഷണം ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തുമെന്ന് സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് സര്‍ക്കാരിന് ദോഷമായി തീരുമെന്ന് സര്‍ക്കാര്‍ കരുതുന്നു. സര്‍ക്കാരിനെ അടിക്കാനുള്ള വടിക്കായി കാത്തിരിക്കുകയാണ് അച്യുതാനന്ദന്‍. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തങ്കച്ചന്റെ കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
തങ്കച്ചന്‍ ഐ ഗ്രൂപ്പ് നേതാവാണ്. ഐ ഗ്രൂപ്പാണ് ആഭ്യന്തരം ഭരിച്ചത്. അപ്പോഴാണ് ജിഷ വധക്കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















