Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

മനോരമയിലെ ഓപ്പറേഷന് പിന്നില്‍ അരുണ്‍കുമാര്‍

28 MAY 2016 06:22 AM IST
മലയാളി വാര്‍ത്ത.

സര്‍ക്കാരിന്റെ ഉപദേശകനാക്കാമെന്നും എല്‍.ഡി.എഫ് അധ്യക്ഷനാക്കാമെന്നും യച്ചൂരി എഴുതി നല്‍കിയതായുള്ള വാര്‍ത്ത മനോരമയ്ക്ക് ചോര്‍ത്തി നല്‍കിയത് വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍. ഇതിനെ തുടര്‍ന്നാണ് കൈരളി ചാനല്‍ ചിത്രീകരിച്ച രംഗങ്ങളും ദേശാഭിമാനിയുടെ പടങ്ങളും പിണറായി പുറത്തുവിട്ടത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. 

അച്യുതാനന്ദനെ പരസ്യമായി അപമാനിക്കാന്‍ പിണറായി ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വാര്‍ത്ത പുറത്തുവിട്ടതോടെയാണ് പിണറായി പ്രകോപിതനായത്. അച്യുതാനന്ദന്് എല്‍.ഡി.എഫ് അധ്യക്ഷപദവി നല്‍കുന്നതിനോട് പിണറായിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. ചുവന്ന ലൈറ്റുള്ള സര്‍ക്കാര്‍ വാഹനവും ശമ്പളവും ഔദേ്യാഗിക വസതിയും തനിക്ക് വേണമെന്ന് മാത്രമാണ് അച്യുതാനന്ദന്‍ പറഞ്ഞത്. മകന്റെയും ഭാര്യയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു തീരുമാനം.

പാര്‍ട്ടിയിലെക്കാളേറെ സ്വന്തം കാര്യങ്ങള്‍ക്ക് മുട്ടുവരരുതെന്ന അഭിപ്രായക്കാരനാണ് അച്യുതാനന്ദന്‍. അതുകൊണ്ടു തന്നെയാണ് കാബിനറ്റ് റാങ്ക് അദ്ദേഹം ചോദിച്ച് വാങ്ങാന്‍ ശ്രമിച്ചത്.

അച്യുതാനന്ദ പക്ഷത്തിന്റെ വെളിപ്പെടുത്തല്‍ മനോരമയില്‍ വന്നതിനു പിന്നാലെയാണ് പിണറായി പക്ഷത്ത് നിന്നും അച്യുതാനന്ദന്‍ കത്ത് കൈമാറുന്ന രംഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. പുതിയ സാഹചര്യത്തില്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഉപദേശകനാകാനുള്ള സാധ്യത വിരളമാണ്. കാരണം ഉപദേശകനാക്കാന്‍ പിണറായി അനുവദിക്കണമെന്നില്ല. ചിലപ്പോള്‍ എല്‍.ഡി.എഫ് അധ്യക്ഷപദവി ലഭിച്ചേക്കാം.

വി.എസിന്റെ പുതിയ തസ്തികകള്‍ തീരുമാനിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയാണെന്ന് ഇതിനകം യച്ചൂരി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഉപദേശകനാക്കാനും കാബിനറ്റ് പദവി തീരുമാനിക്കാനുമുള്ള അധികാരം സംസ്ഥാന മുഖ്യമന്ത്രിക്കാണെന്ന് യച്ചൂരി പറഞ്ഞുവച്ചത് അച്യുതാനന്ദന് സ്ഥാനം ലഭിക്കാനിടയില്ല എന്ന സൂചനയാണ് ധ്വനിക്കുന്നത്.

അരുണ്‍കുമാറിന്റെ ഇടപെടലുകള്‍ പിണറായിയെ ചൊടിപ്പിച്ചു. വി.എസും പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നത്തില്‍ കുടുംബാംഗങ്ങള്‍ എന്തിന് ഇടപെടുന്നു എന്നാണ് പിണറായി പക്ഷത്തിന്റെ ചോദ്യം. അതിനിടെ കത്ത് വിവാദത്തില്‍ താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ് വി.എസ്. രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (14 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends