ആദിവാസി ബാലിക മൂന്നുമാസം ഗര്‍ഭിണിയായി; പ്രതിയായ യുവാവിനെ രക്ഷിക്കാന്‍ എട്ടാം ക്ലാസ്സുകാരിയെ 18 വയസ്സുകാരിയാക്കി

ആദിവാസി ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒന്നിച്ചു നില്ക്കുന്നു. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഗര്‍ഭിണിയായത് എന്നിരിക്കെ പ്രായം തിരുത്തി 18 ആക്കി ശിശുക്ഷേമ വകുപ്പിന്റെ ഒത്തുകളി. ഇതിനായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത കുട്ടിയുടെ മാതാപിതാക്കളെയും കൈയ്യിലെടുത്തിരിക്കുകയാണ് അവര്‍.
മൂഴിയാര്‍ ഡാമിനോട് ചേര്‍ന്ന സായിപ്പന്‍കുഴി ആദിവാസി കോളനിയിലെ ബാലികയാണ് മൂന്നുമാസം ഗര്‍ഭിണിയായിരിക്കുന്നത്. ഈ വിവരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. സംഭവം അറിയിച്ചിട്ടും ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. സംഭവത്തിലെ പ്രതി ആദിവാസി കുട്ടികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്. സായിപ്പന്‍കുഴി കോളനിയില്‍ സന്ദര്‍ശനത്തിന് ചെന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ചിറ്റാര്‍ പി.എച്ച്.സിയില്‍ നിന്ന് ആരോഗ്യവിദഗ്ദര്‍ എത്തി കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഈ വിവരം ശിശുക്ഷേമ സമിതിയ്ക്കും മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ പ്രതിയെ രക്ഷിക്കാനുള്ള നീക്കം തുടങ്ങി. പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് തികഞ്ഞെന്നു വരുത്താനാണ് ഇപ്പോള്‍ നീക്കം. കഴിഞ്ഞ ഓണം വരെ ചിറ്റാര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ്സില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു ഈ ബാലിക. പ്രായം എത്രയാണെന്ന് മാതാപിതാക്കള്‍ക്ക് കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. മൂത്ത പെണ്‍കുട്ടിയ്ക്ക് 17 വയസ്സാണെന്ന് ഇവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രായം 16-17 ആവാനാണ് സാധ്യത.
പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ആക്ട് പ്രകാരം പോലീസ് അടക്കമുള്ള ഏത് സര്‍ക്കാര്‍ സംവിധാനത്തിനും ഇക്കാര്യത്തില്‍ നടപടിയെടുക്കാം. അതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരെയും സര്‍ക്കാരിന് കര്‍ശനമായ നടപടി സ്വീകരിക്കാം. അതിനു മുതിരാതെ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രതിയെ രക്ഷിക്കാനാണ് ഇവര ശ്രമിക്കുന്നത്. ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും അവരും ഇതിനെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടു പോകുന്നത്. പുറം ലോകത്തിന്റെ ചതിക്കുഴി അറിയാത്ത ആദിവാസി സമൂഹത്തിന് ഇത് വലിയ കാര്യമല്ല. അവരുടെ അജ്ഞതയും പരിഷ്‌ക്കാരമില്ലാഴ്മയും മുതലെടുക്കാനാണ് ഇവരുടെയെല്ലാം ശ്രമം. ഈ കേസിലെ പ്രതിയെ രക്ഷിക്കാനുള്ള നീക്കം തടയണമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















