Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

മുഖ്യമന്ത്രിക്ക് ഡല്‍ഹി വിമാനത്താവളത്തിലും കേരളഹൗസിലും ഉജ്ജ്വലസ്വീകരണം, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായി കൂടിക്കാഴ്ച നടത്തി

28 MAY 2016 09:25 AM IST
മലയാളി വാര്‍ത്ത.

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹി വിമാനത്താവളത്തിലും കേരളഹൗസിലും ഉജ്ജ്വലസ്വീകരണം. ഡല്‍ഹി മലയാളികളും കേരളഹൗസിലെ ജീവനക്കാരും ചേര്‍ന്ന് ഗംഭീരസ്വീകരണമാണ് മുഖ്യമന്ത്രിക്കൊരുക്കിയത്. വാദ്യമേളങ്ങളും, പടക്കങ്ങളും, ആര്‍പ്പുവിളികളും ചേര്‍ന്നൊരുക്കിയ ഉത്സവാന്തരീക്ഷത്തിലേക്ക് വന്നിറങ്ങിയ പിണറായിയെ കേരളഹൗസ് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേന്ദ്രകുമാറിന്റെ നേത്യത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.

തുടര്‍ന്ന് ഔദ്യോഗിക വസതിയിലെത്തി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ സന്ദര്‍ശിച്ച പിണറായി വിജയന്‍ പിന്നീട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായും കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി എം.എസ്.വിജയാനന്ദും അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രശ്‌നങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി അരുണ്‍ ജെയ്റ്റലിക്ക് വിശദീകരിച്ചു കൊടുത്തു. ജി.എസ്ടി ബില്‍ പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും പിന്തുണ തരണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ ജെയ്റ്റ്‌ലി പിണറായിയോടും അഭ്യര്‍ത്ഥിച്ചു.

ഇനി ഉച്ചയ്ക്ക് ശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പിണറായി സന്ദര്‍ശിക്കും. അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രിമാര്‍ ആദ്യമായി തലസ്ഥാനത്ത് വരുമ്പോള്‍ രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും സന്ദര്‍ശിക്കുന്നതാണ് പൊതുവെയുള്ള കീഴ്‌വഴക്കം. രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എന്നിവര്‍ക്കൊപ്പമാണ് പിണറായി വിജയന്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. നാളെ നടക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലും അദേഹം പങ്കെടുക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (14 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends