Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

അച്ഛനെ വെടി വച്ച് കൊന്നതിനു ശേഷം കത്തിച്ചു പുഴയിലെറിഞ്ഞ കേസില്‍ മകന്‍ അറസ്റ്റില്‍

29 MAY 2016 12:39 AM IST
മലയാളി വാര്‍ത്ത.

കാറിന്റെ എ.സി ശരിയാക്കാന്‍ പോയ വഴി മകന്‍ അച്ഛനെ വെടിവച്ചു കൊന്നു. അമേരിക്കയില്‍ സ്ഥിര താമസമായിരുന്ന ചെങ്ങന്നൂര്‍ വഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് ജോണ്‍ (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മകന്‍ ഷെറിന്‍ ജോണിനെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയത്തെ ഹോട്ടലില്‍ നിന്നാണ് ഷെറിന്‍ അറസ്റ്റിലായത്. അമേരിക്കയില്‍ സ്ഥിര താമസക്കാരനാണു ഷെറിന്‍. ഇയാള്‍ക്ക് അമേരിക്കാന്‍ പൗരത്വമുള്ളതാണ്.
കഴിഞ്ഞ 25 നു കാറിന്റെ എ.സി. ശരിയാക്കാന്‍ വീട്ടില് നിന്ന് ഒരുമിച്ച പോയ ഇവരെ 2 ദിവസമായി കാണാത്തതിനെ തുടര്‍ന്ന് ജോയിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ ചെങ്ങന്നൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകനെ അറസ്റ്റു ചെയ്തത്. മാര്‍ക്കറ്റ് റോഡില്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള ഗൊഡൗണില്‍ നടത്തിയ പരിശോധനയില്‍ മാംസം കത്തിച്ചതിന്റെ അവശിഷ്ട്ടങ്ങളും ഭിത്തിയില്‍ രക്തം പുരണ്ടതായും കണ്ടെത്തിയിരുന്നു.
മകന്‍ ഇടയ്ക്ക് അമ്മയെ ഫോണ്‍ വിളിച്ചത് കൊണ്ട് സംശയം തോന്നിയ പോലീസിന്റെ ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഷെറിന്‍ തിരുവല്ലയില്‍ ഉണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞു. തിരുവല്ലയിലുള്ള ക്ലബ് സെവനിലെ സി.സി ടി. വി. ദൃശ്യത്തില്‍ നിന്നും പോലീസ് ഇയാളെ തിരിച്ചറിഞ്ഞു. പിന്നീടു നടന്ന അന്വേഷണത്തിലാണ് ഷെറിനെ കോട്ടയത്തെ ഹോട്ടലില്‍ നിന്ന് പിടി കൂടിയത്. വെടിവച്ചു കൊന്നതിനു ശേഷം ഷെറിന്‍ പിതാവിനെ പെട്രോളൊഴിച്ചു കത്തിച്ചു. ചാക്കിലാക്കിയ അവശിഷ്ടങ്ങള്‍ ഇയാള്‍ തെളിവ് നശിപ്പിക്കുന്നതിനായി പുഴയിലെറിയുകയായിരുന്നു എന്ന് പോലീസിനോട് പറഞ്ഞു. പുഴയില്‍ പോലീസ് തിരച്ചില്‍ നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (14 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends