Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വെള്ളച്ചാട്ടം തടസപ്പെടുത്താത്ത രീതിയില്‍ നടപ്പാക്കണം : പിണറായി വിജയന്‍

29 MAY 2016 08:16 AM IST
മലയാളി വാര്‍ത്ത.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളച്ചാട്ടം തടസപ്പെടുത്താത്ത രീതിയില്‍ പദ്ധതി നടപ്പാക്കാം. ഇത് എല്‍ഡിഎഫ് യോഗത്തില്‍ നേരത്തെ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണ്. പദ്ധതി വെള്ളച്ചാട്ടത്തിന്റെ ഒഴുകിനെ തടസപ്പെടുത്തുന്നില്ലെന്നും പിണറായി പറഞ്ഞു. നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നതില്‍ മാത്രമാണ് ആശങ്കയെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുകൂലമായി വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കടകംപള്ളിയുടെ നടപടിയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്യാതെ മന്ത്രിമാര്‍ പരസ്യപ്രസ്താവന നടത്തുന്നത് ശരിയല്ലെന്നാണ് കാനം പറഞ്ഞത്. ഇതിനുള്ള മറുപടി കൂടിയായിരുന്നു പിണറായി വിജയന്റെ അതിരപ്പിള്ളി പദ്ധതിയിലെ നിലപാട്. മന്ത്രിസഭയില്‍ പറയേണ്ടത് മന്ത്രിസഭയിലും എല്‍ഡിഎഫില്‍ പറയേണ്ടത് എല്‍ഡിഎഫിലും പറയുമെന്ന് പിണറായി പറഞ്ഞു. മന്ത്രിമാര്‍ അവരുടെ വകുപ്പുകളെ കുറിച്ച് പ്രസ്താവന നടത്തുന്നതില്‍ തെറ്റില്ലെന്നും പിണറായി പറഞ്ഞു.

മുല്ലപെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നും പിണറായി പറഞ്ഞു. പുതിയ ഡാം നിര്‍മ്മിക്കുന്നകാര്യം കേരളത്തിന് ഏകപക്ഷീയമായി തീരുമാനിക്കാനാകില്ല. മുല്ലപെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചര്‍ച്ചനടത്താന്‍ കഴിയൂ.

തമിഴ്‌നാടുമായി ഉപയകക്ഷി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം കാണണമെന്നാണ് കേരളത്തിന്റെ നിലപാട്. ഉപയകക്ഷി ചര്‍ച്ചയില്ലൂടെയല്ലാതെ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയുന്നതല്ല മുല്ലപെരിയാര്‍ പ്രശ്‌നമെന്നും പിണറായി പറഞ്ഞു. തമിഴ്‌നാടുമായി ആലോചിച്ച് അണക്കെട്ട് നിര്‍മ്മിക്കാമെന്നാണ് കേരള നിയമസഭ പാസാക്കിയ പ്രമേയമെന്നും പിണറായി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (8 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (26 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (14 hours ago)

Malayali Vartha Recommends