മേജര്‍ മനോജ്കുമാറിന്റെ കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും വീടും അനുവദിക്കും: മുഖ്യമന്ത്രി

മഹാരാഷ്ര്ടയിലെ കേന്ദ്ര ആയുധ സംഭരണശാലയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ്കുമാറിന്റെ കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും 1200 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള വീടും നല്‍കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മനോജ്കുമാറിന്റെ മാതാപിതാക്കള്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും. മാനോജിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. അത് നിരസിക്കപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുങ്ങി മരിച്ച വര്‍ക്ക് രണ്ടുലക്ഷം രൂപ കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇവര്‍ക്ക് നേരത്തെ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്‌കൂള്‍ പ്രവേശന ദിവസം സ്‌കൂള്‍ വരാന്തയിലെ തൂണ് തകര്‍ന്ന് വീണ് മരിച്ച മുഖത്തല എം.ജി.ടി. എച്ച്. എസ്. ലെ നിശാന്തിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നല്‍കും. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപാവീതംനല്‍കും. എറണാകുളത്ത് അയല്‍വാസിയാല്‍ കൊല്ലപ്പെട്ട ക്രിസ്റ്റി ജോണിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. പെരിയാര്‍ വാലി കനാലില്‍ മുങ്ങി മരിച്ച അജയന്റെ കുടുംബ ത്തിന് രണ്ട് ലക്ഷം രൂപ നല്‍കും.
അഡ്വ. എം.കെ. ദാമോദരനെ പ്രതിഫലം കൂടാതെയുള്ള ലീഗല്‍ അഡൈ്വസറായും ജോണ്‍ ബ്രിട്ടാസിനെ പ്രതിഫലം കൂടാതെയുള്ള മീഡിയ അഡൈ്വസറായും നിയമിച്ചു. വി.എ സ്.എ സ്.സി. ഡയറക്ടര്‍ ആയിരുന്ന ചന്ദ്രദത്തനെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിച്ചതും പ്രതിഫലം കൂടാതെയാണ്.വി.ജെ. കുര്യന്‍ ഐ.എ. എസിനെ ജലവിഭവ വകുപ്പ് അഡീഷണല്‍ ചിഫ് സെക്രട്ടറിയായി നിയമിച്ചു. കോസ്റ്റല്‍ഷിപ്പിംഗ്, ഇന്‍ലാന്‍ഡ് നാവിഗേഷന്‍,അന്തര്‍ സംസ്ഥാന ജലസെല്‍ എന്നിവയുടെ അധിക ചുമതലകൂടി അദ്ദേഹത്തിനുണ്ടാകും. ഗതാഗത വകുപ്പ് സെക്രട്ടറി ജ്യോതിലാലിന് മൃഗസംരക്ഷണം, ഡയറി, മൃഗശാല എന്നിവയുടെ അധിക ചുമതല നല്‍കി.
ഡോ. ബി. അശോകിനെ ആയുഷ് വകുപ്പ് സെക്രട്ട ിയായി നിയമിച്ചു.റാണി ജോര്‍ജ് ഐ.എ. എസ്. ന് മ്യൂസിയം, ആര്‍ക്കിയോ ളജി, ആര്‍ക്കൈവ്‌സ്വകുപ്പു കളുടെ ചുമതലകൂടി നല്‍കി. ടി. ഭാസ്‌ക്കരനെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചു. പത്മകുമാറിനെ ലാന്റ് റവന്യൂ ബോര്‍ഡ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. കയര്‍ വകുപ്പു ഡയറക്ടറുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാകും. കൊച്ചി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറുടെ അധിക ചുമതല ജില്ലാ കളക്ടര്‍ രാജമാണിക്ക്യത്തിനു നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























