നിയന്ത്രണംവിട്ട ജീപ്പ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് നാലു മരണം; ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന; നാട്ടുകാര്‍ ജീപ്പ് അടിച്ചുതകര്‍ത്തു

നെയ്യാറ്റിന്‍കരയ്ക്കു സമീപം അവണാകുഴിയില്‍ ജീപ്പിടിച്ച് ഒരു സ്ത്രീയടക്കം നാലുപേര്‍ മരിച്ചു. മരിച്ചവരില്‍ ബൈക്ക് യാത്രികനായ നെല്ലിമൂട് സ്വദേശി ശശി, ഓട്ടോെ്രെഡവര്‍ രാജേന്ദ്രന്‍, ഓട്ടോയിലുണ്ടായിരുന്ന ചെല്ലക്കുട്ടി എന്നിവരെ തിരിച്ചറിഞ്ഞു.
ഒരാളെ മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നു. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. അമ്പതു വയസിനുമേല്‍ പ്രായം തോന്നിക്കുന്ന പുരുഷനാണിദ്ദേഹം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
നിയന്ത്രണം വിട്ട ജീപ്പ് ഒരു ബൈക്കിലും ഓട്ടോയിലും സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. നാട്ടുകാര്‍ ജീപ്പ് അടിച്ചുതകര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























