കനത്ത മഴ: അംഗന്‍വാടിക്കെട്ടിടം ഇടിഞ്ഞുവീണു; കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ശക്തമായി തുടരുന്ന കനത്ത മഴയില്‍ അംഗന്‍വാടി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കുട്ടികള്‍ക്കു ഭക്ഷണം പാകപ്പെടുത്തുകയായിരുന്ന ജീവനക്കാരിയുടെ സമയോചിതമായ ഇടപെടല്‍ അഞ്ചു കുട്ടികള്‍ക്കു തുണയായി.
കോട്ടയം താഴത്തങ്ങാടി തളിയില്‍കോട്ട അംഗന്‍വാടി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മുഹമ്മദന്‍ യു.പി. സ്‌കൂള്‍ കെട്ടിടമാണ് ഇന്നലെ രാവിലെ 9.50നു നിലംപൊത്തിയത്.
ഇതിനോടു ചേര്‍ന്നുള്ള പാചകപ്പുരയില്‍ ഭക്ഷണം പാചകം ചെയ്യാനെത്തിയ മൈമുനത്ത് അസ്വാഭാവിക ശബ്ദം കേട്ടതിനെത്തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ ഷെല്ലിമോനെ വിവരമറിയിച്ചു. ഉള്ളിലുണ്ടായിരുന്ന കുട്ടികളെ പുറത്തിറക്കിയതിനു പിന്നാലെ കെട്ടിടം ഇടിഞ്ഞുവീണു.അംഗന്‍വാടി 15 വര്‍ഷമായി സ്‌കൂള്‍ കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്. ഇവിടെ 11 കുട്ടികളുണ്ടെങ്കിലും അപകടം നടക്കുമ്പോള്‍ അഞ്ചു പേര്‍ മാത്രമേ എത്തിയിരുന്നുള്ളൂ.
നാലു മുറികളുള്ള ബ്ലോക്കാണ് മഴയില്‍ നിലംപൊത്തിയത്. 1969ല്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ 18ന് അവസാനിച്ചിരുന്നു.സമീപത്തായി അംഗന്‍വാടിക്കു വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടം വെറുതേകിടന്നു നശിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്യപ്പെട്ട കെട്ടിടത്തിന്റെ വാതിലുകള്‍ക്ക് ഉറപ്പ് പോരെന്നു പറഞ്ഞാണ് അംഗന്‍വാടി സ്‌കൂള്‍ കെട്ടിടത്തില്‍ത്തന്നെ തുടര്‍ന്നത്. കഴിഞ്ഞ വര്‍ഷം കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. അപകടത്തെത്തുടര്‍ന്ന് ഇന്നലെ സ്‌കൂളില്‍ പഠനം നടന്നില്ല. സംഭവമറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. സ്‌കൂളിനു രണ്ടു ദിവസത്തേക്ക് അവധി നല്‍കി. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടഭാഗത്തിനു കേടുപാടുകളില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























