വന്‍ ധൂര്‍ത്തിന് കളമൊരുങ്ങുന്നു;പിണറായി സര്‍ക്കാറിന്റെ ആദ്യ പ്രഖ്യാപനം പാഴ്‌വാക്കാകുന്നു,അനുവദിക്കപ്പെട്ട വസതികള്‍ വാസയോഗ്യമല്ലെന്ന് മന്ത്രിമാര്‍

മന്ത്രിമന്ദിരങ്ങള്‍ വാസയോഗ്യമല്ലെന്ന് മന്ത്രിമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ തീരുമാനം മാറ്റിയിരിക്കുന്നത്. ഇതോടെ പിണറായി സര്‍ക്കാറിന്റെ ആദ്യ പ്രഖ്യാപനം തന്നെ പാഴ്‌വാക്കുകളാകുമെന്നാണ് വ്യക്തമാകുന്നത്. മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിന്റെ മറവില്‍ നടക്കുന്ന അനാവശ്യ ധൂര്‍ത്തിന് അന്ത്യമില്ലെന്ന് ബോധ്യമായി.
മന്ത്രി മന്ദിരങ്ങള്‍ മോടി കൂട്ടാന്‍ അനാവശ്യമായി പണം ചിലവഴിക്കരുതെന്ന പിണറായി സര്‍ക്കാര്‍ മന്ത്രിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ഏറെ കൈയടി നേടിയതും സ്വഗതാര്‍ഹവുമായിരുന്നു. ഒഴിവാക്കാന്‍ പറ്റാത്ത മിനുക്ക് പണികള്‍ മാത്രമേ ചെയ്യാവൂ എന്നായിരുന്നു പിണറായി വിജയന്റെ നിര്‍ദ്ദേശം. മന്ത്രിസഭ' മാറുമ്പോള്‍ പുതിയ മന്ത്രിമാര്‍ക്ക് അനുവദിക്കപ്പെട്ട വസതികള്‍ മോടി പിടിപ്പിക്കുന്നതിന്റെ മറവില്‍ വലിയ ധൂര്‍ത്താണ് നടത്തുക. കൂടാതെ അത്യാവശ്യജോലി എന്നപേരില്‍ ടെന്‍ഡര്‍പോലും വിളിക്കാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതിയും പതിവാണ്. ഇതെല്ലാം കണക്കിലെടുത്താണ് എല്‍ഡിഎഫ് ഈ തീരുമാനം കൈക്കൊണ്ടത്.
പല വീടുകളിലും കയറിക്കിടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും മന്ത്രിമാര്‍ വിട്ടൊഴിഞ്ഞ മന്ദിരങ്ങള്‍ ഇപ്പോള്‍ ചോര്‍ന്നൊലിക്കുന്നുഎന്നുമാണ് മന്ത്രിമാരുടെ പരാതി. പലവസതികളിലും ഈ പ്രശ്‌നമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് വസതികളുടെ അറ്റുകുറ്റപ്പണികള്‍ നടത്തണമെന്ന് ആവശ്യം അംഗീകരിച്ചത്. കഴിഞ്ഞ സര്‍ക്കാറിനെ മിക്ക മന്ത്രിമാരും വീടൊഴിഞ്ഞപ്പോള്‍ പല സാമഗ്രികളും ഉപയോഗശൂന്യമാക്കിയ നിലയിലായിരുന്നു. സോഫകള്‍ കുത്തിക്കീറിയ നിലയില്‍ പോലും കാണപ്പെട്ടു. ചില സാധനങ്ങള്‍ മോഷണം പോകുകയും ഉണ്ടായി. മന്ത്രിമന്ദിരങ്ങള്‍ പരിശോധിച്ചപ്പോള്‍ അറ്റകുറ്റപ്പണി നടത്താതെ അതില്‍ താമസിക്കാന്‍ നിവൃത്തിയില്ലെന്നു മന്ത്രിമാര്‍ക്കു ബോധ്യമായാതോടെയാണ് അത്യാവശ്യം അറ്റകുറ്റപ്പണി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയത്.
കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് മന്ത്രിമന്ദിരങ്ങളും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയും മോടി കൂട്ടാന്‍ ചെലവഴിച്ചത് മൂന്നു കോടിയില്‍പരം രൂപയായിരുന്നു. 2015 ജൂലൈ വരെയാണ് 3.13 കോടി രൂപ ചെലവഴിച്ചത്. ബംഗ്ലാവുകളുടെ പരമ്പരാഗത വാസ്തുശൈലി പോലും തകര്‍ത്തായിരുന്നു മോടികൂട്ടല്‍. തറയോടുകള്‍ പൊളിച്ച് കല്ലുകള്‍ പാകാനും പട്ടിക്കൂട് മുതല്‍ വിളക്കുകാലുകള്‍ വരെ മാറ്റാനുമാണ് തുക ചെലവിട്ടത്. അന്ന് ഔദ്യോഗിക വസതി മോടികൂട്ടാന്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് വി എസ് അച്യുതാനന്ദനാണ് 50.37 ലക്ഷം രൂപ.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ കാലത്ത് കന്റോണ്‍മെന്റ് ഹൗസിനു ചായംപൂശാനും എ.സികളും ഫര്‍ണിച്ചറും കര്‍ട്ടനുകളും മാറ്റാനുമാണ് ഈ തുക ചെലവിട്ടത്. എം.കെ മുനീറാണ് മോടി പിടിപ്പിക്കലില്‍ രണ്ടാമന്‍. ഔദ്യോഗിക വസതിയായ എസെന്‍ഡീനിലെ അടുക്കള ആധുനികവത്കരിക്കാനും ഫര്‍ണിച്ചറും എ.സിയും കര്‍ട്ടനും മാറ്റാനുമായി ചെലവിട്ടത് 49.84 ലക്ഷം രൂപയാണ്. ഉമ്മന്‍ ചാണ്ടി താമസിച്ച ക്ലിഫ് ഹൗസില്‍ 17.17 ലക്ഷം രൂപയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല താമസിച്ച അശോക ബംഗ്ലാവില്‍ 19.83 ലക്ഷം രൂപയുടെയും വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലികുട്ടി താമസിച്ച ലിന്‍ഡ്‌ഹേഴ്സ്റ്റ് ബംഗ്ലാവില്‍ 21.16 ലക്ഷം രൂപയുടെയും അറ്റകുറ്റപ്പണി നടത്തി.
കെ.എം. മാണി താമസിച്ച പ്രശാന്ത് ബംഗ്ലാവില്‍ മൂന്നു വര്‍ഷത്തിനിടെ 22.39 ലക്ഷം രൂപയുടെ മോടി പിടിപ്പിക്കലാണ് നടത്തിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ താമസിച്ച അജന്ത ബംഗ്ലാവ് 8.37 ലക്ഷം, കെ.സി. ജോസഫിന്റെ കവടിയാര്‍ ഹൗസ് 6.28 ലക്ഷം, കെ.പി. മോഹനന്റെ സാനഡു 18.26 ലക്ഷം, ഷിബു ബേബി ജോണ്‍ താമസിക്കുന്ന ഉഷസ ്5.65 ലക്ഷം, അനൂപ് ജേക്കബ് താമസിക്കുന്ന നെസ്റ്റ് 21.55 ലക്ഷം, മഞ്ഞളാംകുഴി അലിയുടെ റോസ്18.39 ലക്ഷം, പി.കെ. ജയലക്ഷ്മി താമസിക്കുന്ന നിള 3 ലക്ഷം, സി.എന്‍. ബാലൃഷ്ണന്റെ പൗര്‍ണമി 16.21 ലക്ഷം, ആര്യാടന്‍ മുഹമ്മദ് വസിക്കുന്ന മന്മോഹന്‍ ബംഗ്ലാവ്7.05 ലക്ഷം, പി.ജെ. ജോസഫിന്റെ പെരിയാര്‍ ഹൗസ്12.26 ലക്ഷം, അടൂര്‍ പ്രകാശ് താമസിക്കുന്ന പമ്പ 5.62 ലക്ഷം, കെ. ബാബു താമസിക്കുന്ന കാവേരി3.18ലക്ഷം. എ.പി. അനില്‍കുമാറിന്റെ ഗംഗ3.80 ലക്ഷം, പി.കെ. അബ്ദുറബ്ബിന്റെ ഗ്രേസ് 3.55ലക്ഷം എന്നിങ്ങനെയാണ് മറ്റു മന്ത്രിമന്ദിരങ്ങളില്‍ ചെലവഴിച്ച തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























